ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

Written By:

ടൊയോട്ടയ്ക്ക് ഇന്നോവയ്ക്ക് എതിരെ മഹീന്ദ്ര ഒരുക്കുന്ന പുതിയ അവതാരമാണ് ഇപ്പോള്‍ വിപണിയിലെ പ്രധാന ചര്‍ച്ച. പുതിയ എംപിവിയെ U321 എന്ന കോഡ്‌നാമത്തിലാണ് മഹീന്ദ്ര നിലവില്‍ വിശേഷിപ്പിക്കുന്നത്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

രണ്ട് ദിവസം മുമ്പ് ജമ്മു-കശ്മീരിലെ ലെഹ്ക്ക് സമീപത്ത് നിന്നും മഹീന്ദ്രയുടെ പുതിയ എംപിവിയെ ക്യാമറ പകര്‍ത്തിയിരുന്നു. പുതിയ മോഡലിന്റെ ഇന്റീരിയറിലേക്കും എക്സ്റ്റീരിയറിലേക്കും വെളിച്ചം വീശിയ ചിത്രങ്ങള്‍ കെട്ടടങ്ങും മുമ്പെ വീണ്ടും എംപിവിയെ ക്യാമറ പിടികൂടിയിരിക്കുകയാണ്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

ഇത്തവണ ബംഗളൂരുവിലാണ് മഹീന്ദ്രയുടെ U321 തലപ്പൊക്കിയത്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

മുന്‍ സന്ദര്‍ഭങ്ങളില്‍ നിന്നും വ്യത്യസ്തമായി, മഹീന്ദ്ര എംപിവിയുടെ പ്രൊഡക്ഷന്‍ പതിപ്പാണ് ബംഗളൂരുവില്‍ കണ്ടത്. സൈലോയ്ക്ക് പകരക്കാരനായി എത്തുന്ന പുതിയ എംപിവിയെ, ടെയോട്ട ഇന്നോവയ്ക്ക് എതിരെ പ്രീമിയം പരിവേഷത്തിലാണ് മഹീന്ദ്ര ഒരുക്കിയിരിക്കുന്നത്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്രയുടെ വടക്കെ അമേരിക്കന്‍ സംഘത്തില്‍ നിന്നുമാണ് U321 ന്റെ രൂപകല്‍പന.

Recommended Video
Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

മഹീന്ദ്ര ലോഗോ ഒരുങ്ങിയ ഫ്രണ്ട് ഗ്രില്ല് വരെ കനത്ത രീതിയില്‍ മൂടപ്പെട്ടാണ് ബംഗളൂരുവില്‍ പുതിയ എംപിവി റോഡ് ടെസ്റ്റ് നടത്തിയത്. അതേസമയം, ഫ്‌ളാഗ്ഷിപ്പ് മോഡല്‍ എക്‌സ്‌യുവി500 ല്‍ നിന്നും കടമെടുത്ത ഗ്രില്ലാണ് പുതിയ മോഡലില്‍ ഇടംപിടിക്കുന്നതെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

നാല് വീലുകളിലും ഒരുങ്ങിയ ഡിസ്‌ക്‌ബ്രേക്കും, 5 സ്‌പോക്ക് അലോയ് വീലുകളും U321 ന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും. എതിരാളിയായ ഇന്നോവയ്ക്ക് സമാനമായ സൈഡ് പ്രൊഫൈലാണ് മഹീന്ദ്രയുടെ എംപിവിയ്ക്കും.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ ഇന്നോവയെ പോലെ ഫ്രണ്ട് എന്‍ഡ് നീളമേറിയത് അല്ല എന്ന് മാത്രം. മുന്‍തലമുറ സ്‌കോപിയോയെ അനുസ്മരിപ്പിക്കുന്ന ടെയില്‍ യൂണിറ്റുകളും U321 ല്‍ മഹീന്ദ്ര നല്‍കിയിട്ടുണ്ട്.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

പുത്തന്‍ അടിത്തറയില്‍ ഒരുങ്ങുന്ന പുതിയ എംപിവിയില്‍ മോണോകോഖ് ചാസിയാണ് ഉള്‍പ്പെടുന്നതെന്നും സൂചനയുണ്ട്. നിലവില്‍ മഹീന്ദ്ര U321 നെ കുറിച്ചുള്ള വിവരങ്ങള്‍ ഏറെ ലഭ്യമല്ല.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

2.0 ലിറ്റര്‍ എംഹൊക്ക് ടര്‍ബ്ബോ-ഡീല്‍ എഞ്ചിനാകും മോഡലില്‍ ഇടംപിടിക്കുകയെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ മഹീന്ദ്രയുടെ കൊറിയന്‍ പങ്കാളി സാങ്‌യോങുമായുള്ള സഹകരണത്തില്‍ പുതിയ 1.6 പെട്രോള്‍ എഞ്ചിനെയും കമ്പനി നല്‍കിയേക്കാം.

ടൊയോട്ട ഇന്നോവയ്ക്ക് എതിരെ മഹീന്ദ്രയുടെ പുതിയ എംപിവി; ചിത്രങ്ങള്‍ പുറത്ത്

2018 ഇന്ത്യന്‍ ഓട്ടോ എക്‌സോപോയില്‍ വെച്ചാകും പുതിയ എംപിവിയെ മഹീന്ദ്ര കാഴ്ചവെക്കുക.

കൂടുതല്‍... #മഹീന്ദ്ര #mahindra #spy pics
English summary
DriveSpark Exclusive — Toyota Innova Rival From Mahindra Spotted Testing In Bangalore. Read in Malayalam.
Story first published: Thursday, September 7, 2017, 16:47 [IST]
Please Wait while comments are loading...

Latest Photos