പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

Written By:

ഓക്ടോബര്‍ ഒന്ന് മുതല്‍ പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം. പാസഞ്ചര്‍ കാറുകളും ഗുഡ്‌സ് വാഹനങ്ങളും ഉള്‍പ്പെടെ വിപണിയില്‍ പുതുതായി എത്തുന്ന എല്ലാ നാല് ചക്രവാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമാകും.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

വില്‍പന വേളയില്‍ അംഗീകൃത ഡീലര്‍മാര്‍ക്കാണ് വാഹനങ്ങളില്‍ ഫാസ്ടാഗ് സംവിധാനം ഘടിപ്പിക്കേണ്ടേ ഉത്തരവാദിത്വം. എല്ലാ നാല് ചക്രവാഹനങ്ങള്‍ക്കും ഫാസ്ടാഗ് നിര്‍ബന്ധമായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

വാഹനങ്ങളിലെ വിന്‍ഡ് സ്‌ക്രീനിലാണ് ഫാസ്ടാഗ് ഘടിപ്പിക്കുക. ടോള്‍ പ്ലാസകളിലെ നികുതി പിരിവ് സുഗമമാക്കുകയാണ് ഫാസ്ടാഗിന്റെ ലക്ഷ്യം.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

ഫാസ്ടാഗ് മുഖേന, ടോള്‍ പ്ലാസകളില്‍ പണമിടപാട് നടത്താതെ തന്നെ വാഹനങ്ങള്‍ക്ക് കടന്നുപോകാം. റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടെക്‌നോളജിയാണ് ഫാസ്ടാഗുകള്‍ ഉപയോഗിക്കുന്നത്.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

തത്ഫലമായി വാഹനവുമായി ബന്ധപ്പെടുത്തിയ പ്രീപെയ്ഡ് അക്കൗണ്ടില്‍ നിന്നും നികുതി ഈടാക്കപ്പെടും. നിലവില്‍ 371 ദേശീയ പാത ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗുകള്‍ ലഭ്യമാണ്.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

എല്ലാ ടോള്‍ പ്ലാസകളിലും പ്രത്യേക ഫാസ്ടാഗ് ലെയ്ന്‍ രൂപീകരിക്കണമെന്നും കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇതിന് പുറമെയാണ് വാഹനങ്ങളില്‍ ഫാസ്ടാഗുകള്‍ ഘടിപ്പിക്കേണ്ടത് അതത് ഡീലര്‍മാരുടെ ഉത്തരവാദിത്വമാണെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

ഫാസ്ടാഗ് സംവിധാനത്തിനായി, കേന്ദ്ര മോട്ടോര്‍ വാഹന നിയമം-1989 ന്റെ 138 A വകുപ്പില്‍ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം ഭേദഗതി വരുത്തുകയായിരുന്നു.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

അതേസമയം, ഫാസ്ടാഗുകളുടെ ലഭ്യതയും വിലയും സംബന്ധിച്ച് ഡീലര്‍മാര്‍ക്കിടയില്‍ അനിശ്ചിതത്വം തുടരുകയാണ്. പുതിയ നിയമത്തില്‍ വ്യക്തത ആവശ്യപ്പെടണമെന്ന് ചൂണ്ടിക്കാട്ടി ഡീലര്‍മാര്‍ കാര്‍ നിര്‍മ്മാതാക്കള്‍ക്ക് കത്ത് അയച്ചതായും സൂചനയുണ്ട്.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

നിലവില്‍ 400 രൂപ മുതല്‍ 500 രൂപ വരെയാണ് ഫാസ്ടാഗിന്റെ വില. 200 രൂപ ജോയിനിംഗ് ഫീയായുംം, 200 രൂപ സെക്യൂരിറ്റി ഡിപ്പോസിറ്റായും ഉപഭോക്താക്കളില്‍ നിന്നും ഈടാക്കും.

പുതിയ കാറുകളില്‍ ഫാസ്ടാഗ് നിര്‍ബന്ധം — അറിയേണ്ടതെല്ലാം

കാര്‍ഡ് ആക്ടിവേറ്റ് ചെയ്യുന്നതിനായുള്ള മിനിമം ബലന്‍സ് 100 രൂപയാണ്. തിരിച്ചറിയല്‍ രേഖ, വാഹനത്തിന്റെ ആര്‍സി ബുക്ക്, പാസ്‌പോര്‍ട് സൈസ് ഫോട്ടോ എന്നിവ ഹാജരാക്കി ഫാസ്ടാഗുകളെ ഉപഭോക്താക്കള്‍ക്ക് വാങ്ങാം.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
FASTag To Be Made Mandatory For New Four-Wheelers. Read in Malayalam.
Story first published: Friday, September 1, 2017, 10:34 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark