ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

Written By:

ഫെരാരി ജിടിസി4ലൂസോ, ജിടിസി4ലൂസോ ടി സൂപ്പര്‍കാറുകള്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. 5.2 കോടി രൂപയാണ് V12 എഞ്ചിനില്‍ ഒരുങ്ങിയ ഫെരാരി ജിടിസി4ലൂസോയുടെ വില. ടര്‍ബ്ബോചാര്‍ജ്ഡ് V8 എഞ്ചിനില്‍ എത്തുന്ന ജിടിസി4ലൂസോ ടി സാന്നിധ്യറിയിക്കുന്നത് 4.2 കോടി രൂപ പ്രൈസ് ടാഗിലുമാണ്.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

ഇറ്റാലിയന്‍ സൂപ്പര്‍കാര്‍ നിര്‍മ്മാതാക്കളുടെ നിരയിലെ FF ന് പകരമായാണ് ഫെരാരി ജിടിസി4ലൂസോ, ജിടിസി4ലൂസോ ടി സൂപ്പര്‍കാറുകള്‍ ഇന്ത്യയില്‍ എത്തുന്നത്.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

നാച്ചുറലി ആസ്പിരേറ്റഡ് 6.3 ലിറ്റര്‍ V12 എഞ്ചിനാണ് പുതിയ ഫെരാരി ജിടിസി4ലൂസോയുടെ പവര്‍ഹൗസ്. 8000 rpm ല്‍ 681 bhp കരുത്തും 5750 rpm ല്‍ 697 Nm torque ഉം ഏകുന്നതാണ് എഞ്ചിന്‍.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കേവലം 3.4 സെക്കന്‍ഡാണ് ജിടിസി4ലൂസോയ്ക്ക് ആവശ്യം. മണിക്കൂറില്‍ 335 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പീഡ്.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

7500 rpm ല്‍ 602 bhp കരുത്തും 3000 rpm ല്‍ 760 Nm torque ഉം ഉത്പാദിപ്പിക്കുന്ന 3.9 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 488 GTB എഞ്ചിനാണ് ജിടിസി4ലൂസോയില്‍ ഒരുങ്ങുന്നത്.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ജിടിസി4ലൂസോ ടി യ്ക്ക് വേണ്ടത് കേവലം 3.5 സെക്കന്‍ഡാണ്. മണിക്കൂറില്‍ 320 കിലോമീറ്റര്‍ വേഗതയാണ് മോഡലിന്റെ ടോപ്‌സ്പഡീഡ്.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

ഫോര്‍-വീല്‍ സ്റ്റീയറിംഗിലാണ് ജിടിസി4ലൂസോ, ജിടിസി4ലൂസോ ടി സൂപ്പര്‍കാറുകള്‍ ഒരുങ്ങുന്നത്. 7-സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ഇരുമോഡലുകളിലും ഇടംപിടിക്കുന്നതും.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

അതേസമയം, റിയര്‍-വീല്‍ ഡ്രൈവില്‍ മാത്രമാണ് ജിടിസി4ലൂസോ ടി ലഭ്യമാവുക.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

വലുപ്പമേറിയ ഫ്രണ്ട് എയര്‍ ഇന്‍ടെയ്ക്കുകള്‍, പുതുമയാര്‍ന്ന ഹെഡ്‌ലാമ്പുകളും വീല്‍ ആര്‍ച്ചുകളും ഇരു മോഡലിന്റെയും ഡിസൈന്‍ സവിശേഷതയാണ്. റിയര്‍ എന്‍ഡില്‍ ഇടംപിടിക്കുന്ന പുതിയ റിയര്‍ ഡിഫ്യൂസറും ക്വാഡ് എക്‌സ്‌ഹോസ്റ്റും ടെയില്‍ ലൈറ്റുകളും ഡിസൈന്‍ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

ഫൊരാരിയുടെ പുതിയ രണ്ട് സൂപ്പര്‍കാറുകള്‍ കൂടി ഇന്ത്യയില്‍ എത്തി

ആപ്പിള്‍ കാര്‍പ്ലേ, സ്പ്ലിറ്റ് വ്യൂ, സാറ്റലൈറ്റ് നാവിഗേഷന്‍ കണക്ടിവിറ്റിയോടെയുള്ള 10.25 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളില്‍ സാന്നിധ്യമറിയിക്കുന്നത്.

കൂടുതല്‍... #ഫെരാരി #ferrari #new launch
English summary
Ferrari GTC4Lusso And GTC4Lusso T Launched In India — Prices Start At Rs 4.2 Crore. Read in Malayalam.
Story first published: Wednesday, August 2, 2017, 21:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark