ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

Written By:

ഫിയറ്റിന്റെ പ്രശസ്ത 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ നിര അവസാനിക്കുന്നു. മാരുതി സ്വിഫ്റ്റ്, ഡിസൈര്‍, വിറ്റാര ബ്രെസ്സ, ടാറ്റ സെസ്റ്റ്, ബോള്‍ട്ട്, ഫിയറ്റ് പുന്തോ, ലീനിയ മുതലായ കാറുകളിലൂടെ പ്രചാരം നേടിയ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍, 2020 ഓടെ പിന്‍വാങ്ങും.

To Follow DriveSpark On Facebook, Click The Like Button
ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

2020 ഓടെ മലിനീകരണ മാനദണ്ഡമായ ഭാരത് സ്‌റ്റേജ് VI, ഇന്ത്യയില്‍ പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫിയറ്റ് 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകള്‍ പിന്‍വാങ്ങുക.

ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

പ്രാബല്യത്തില്‍ വരാനിരിക്കുന്ന മലിനീകരണ മാനദണ്ഡങ്ങള്‍ക്ക് ഒത്ത് എഞ്ചിനെ പുതുക്കാന്‍ ഫിയറ്റിന് നിലവില്‍ പദ്ധതിയുമില്ല. ടാറ്റ മോട്ടോര്‍സാണ് ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിന്റെ പ്രധാന ഉപഭോക്താവ്.

ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

എന്നാല്‍ ബിഎസ് IV മാനദണ്ഡങ്ങള്‍ പാലിച്ചെത്തുന്ന എഞ്ചിനുകളെ ഉത്പാദിപ്പിക്കാന്‍ ടാറ്റ സ്വയം പര്യാപ്തത നേടിയ സാഹചര്യത്തില്‍, ഫിയറ്റിന്റെ എഞ്ചിന് ആവശ്യക്കാരില്ലാതെയാവുകയാണ്.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

മാരുതിയും ടാറ്റ മോട്ടോര്‍സും ചുവട് മാറാന്‍ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഫിയറ്റ് കാറുകള്‍ക്ക് മാത്രമാകും ഇനി 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിനുകള്‍ ആവശ്യമായി വരിക.

ഫിയറ്റിന്റെ 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് ഡീസല്‍ എഞ്ചിന്‍ പിന്‍വാങ്ങുന്നു

വില്‍പനയില്‍ ശരാശരി പ്രകടനം മാത്രം കാഴ്ചവെക്കുന്ന ഫിയറ്റ് കാറുകളെ ആശ്രയിച്ച് മാത്രം എഞ്ചിനെ അപ്‌ഗ്രേഡ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് കമ്പനി.

English summary
End Of Road For The Popular Fiat 1.3-Litre MultiJet Diesel Engine. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark