ഫിയറ്റ് പുന്തോ ഇവോ പ്യുവര്‍ വന്നെത്തി; 4.92 ലക്ഷം രൂപ വിലയില്‍ വിപണിയില്‍

Written By:

ഫിയറ്റ് പുന്തോയുടെ പുത്തന്‍ എഡിഷന്‍ അവതരിച്ചു. ഫിയറ്റ് പുന്തോ ഇവോ പ്യുവര്‍ എഡിഷനെ ഫിയറ്റ് ക്രിസ്ലര്‍ ഓട്ടോമൊബൈല്‍സ് ഇന്ത്യ വിപണിയില്‍ എത്തിച്ചു.

ഫിയറ്റില്‍ നിന്നുമുള്ള എന്‍ട്രി ലെവല്‍ മോഡലാണ് പുന്തോ ഇവോ പ്യുവര്‍. മുന്‍മോഡലായ പുന്തോ പ്യുവറിന്റെ അപ്‌ഡേറ്റഡ് വേര്‍ഷനാണ് പുന്തോ ഇവോ പ്യുവര്‍.

4.92 ലക്ഷം രൂപ ആരംഭവിലയിലാണ് പുന്തോ ഇവോ പ്യുവറിനെ ഫിയറ്റ് അവതരിപ്പിച്ചിരിക്കുന്നത് (ദില്ലി എക്‌സ്‌ഷോറൂം വില).

ആറ് നിറഭേദങ്ങളിലാണ് പുതിയ ഫിയറ്റ് ഹാച്ചബാക്ക് മോഡല്‍ വന്നെത്തുന്നത്.

എക്‌സോട്ടിക്ക റെഡ്, ബോസനോവ വൈറ്റ്, ഹിപ്‌ഹോപ് ബ്ലാക്, മിനിമല്‍ ഗ്രെയ്, ബ്രോണ്‍സോ ടാന്‍, മഗ്നേഷ്യോ ഗ്രെയ് എന്നീ നിറങ്ങളിലാണ് പുന്തോ ഇവോ ഗ്രീന്‍ ഒരുങ്ങിയിരിക്കുന്നത്.

ഫിയറ്റിന്റെ വ്യക്തിമുദ്രയായ റെയ്ന്‍ഡീര്‍ ഹെഡ്‌ലാമ്പാണ് പുന്തോ ഇവോ പ്യുവറിലും നല്‍കിയിട്ടുള്ളത്. ഒപ്പം ഫോഗ് ലാമ്പിന് ചുറ്റും ഒരുക്കിയിട്ടുള്ള ക്രോം സജ്ജീകരണങ്ങളും പുത്തന്‍ മോഡലിനെ സ്‌പോര്‍ടിയാക്കുന്നു.

പുന്തോ ഇവോയുടെ പ്യുവര്‍ വേരിയന്റില്‍ ഫിയറ്റ് നല്‍കിയിരിക്കുന്ന ബ്ലാക് തീം ഡോര്‍ ഹാന്‍ഡിലുകളും ഒആര്‍വിഎം ക്യാപുകളും ഏറെ ശ്രദ്ധ പിടിച്ച് പറ്റുന്നു.

ഇതിന് പുറമെ, ബി പില്ലറുകളിലും വീല്‍ ക്യാപുകളിലും സമാനമായ ബ്ലാക് തീമാണ് ഫിയറ്റ് പിന്തുടര്‍ന്നിരിക്കുന്നത്.

1.2 ലിറ്റര്‍ FIRE പെട്രോള്‍ എഞ്ചിനില്‍ നിന്നുമാണ് പുന്തോ ഇവോ പ്യുവര്‍ കരുത്ത് നേടുന്നത്. 67 bhp കരുത്തും, 96 Nm torque ഉത്പാദിപ്പിക്കുന്നതാണ് പുന്തോ ഇവോ പ്യുവറിന്റെ എഞ്ചിന്‍.

5 സ്പീഡ് മാനുവല്‍ ഗിയര്‍ ബോക്‌സാണ് പുത്തന്‍ പുന്തോ ഇവോ പ്യുവറില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുക.

ഇന്റീരിയറിലും ഫിയറ്റ് ഇത്തവണ ഒരല്‍പം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.

ഹൈഡ്രോളിക് പവര്‍ സ്റ്റീയറിംഗ്, ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് കണ്‍സോള്‍, പവര്‍ബാക്ക് എയര്‍കണ്ടീഷണിംഗ് ഉള്‍പ്പെടുന്നു പുന്തോ ഇവോ പ്യുവറിന്റെ ഇന്റീരിയര്‍ ഫീച്ചേഴ്‌സ്.

മൂന്ന് വര്‍ഷത്തെ വാറന്റി കാലാവധിയോട് കൂടിയാണ് എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ഫിയറ്റ് പുന്തോ ഇവോ പ്യുവര്‍ ലഭ്യമാകുന്നത്.

15000 കിലോമീറ്റര്‍ ഇടവേളകളിലാണ് പുത്തന്‍ മോഡലിന്റെ സര്‍വ്വീസ് ഫിയറ്റ് ക്രമീകരിച്ചിരിക്കുന്നത്.

പുന്തോ ഇവോ പ്യുവറിന്റെ വരവോടെ ഫിയറ്റ് പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണെന്ന് എഫ്‌സിഎ ഇന്ത്യ പ്രസിഡന്റ് കെവിന്‍ ഫ്‌ളിന്‍ പറഞ്ഞു.

English summary
New Fiat Punto EVO Pure launched in India. Price, Specs, Mileage and more in Malayalam.
Story first published: Thursday, April 20, 2017, 20:32 [IST]
Please Wait while comments are loading...

Latest Photos