ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

Written By:

ലംബോര്‍ഗിനി സെന്റെനാരിയോയെ അമേരിക്കയില്‍ നിന്നുമുള്ള ആദ്യ ഉപഭോക്താവ് സ്വന്തമാക്കി. ലംബോര്‍ഗിനിയുടെ സ്ഥാപകന്‍ ഫെറൂസിയോ ലംബോര്‍ഗിനിയുടെ 100 ആം ജന്മവാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയെ കമ്പനി നിര്‍മ്മിച്ചത്.

To Follow DriveSpark On Facebook, Click The Like Button
ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

കാലിഫോര്‍ണിയയിലെ ന്യൂപോര്‍ട്ട് ബീച്ചില്‍ നിന്നുമുള്ള ഉപഭോക്താവിനാണ് ലംബോര്‍ഗിനി സെന്റെനാരിയോ ലഭിച്ചിരിക്കുന്നത്. അവന്റഡോര്‍ നിരയില്‍ ഏറ്റവും കരുത്തുറ്റ മോഡലാണ് ലംബോര്‍ഗിനി സെന്റെനാരിയോ.

ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

1.9 അമേരിക്കന്‍ ഡോളര്‍ (13 കോടി രൂപ) ആണ് സെന്റനാരിയോയുടെ വിപണി വില. 2016 ല്‍ ഫെറൂസിയോ ഫെരാരിയുടെ 100 ആം ജന്മവാര്‍ഷികം രേഖപ്പെടുത്തുന്നതിനായി ലംബോര്‍ഗിനി ഒരുക്കിയ ലിമിറ്റഡ് എഡിഷന്‍ മോഡലാണ് സെന്റെനാരിയോ.

ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

കൂപ്പെ, കണ്‍വേര്‍ട്ടബിള്‍ എഡിഷനുകളിലായി 40 യൂണിറ്റുകള്‍ മാത്രമാണ് ലംബോര്‍ഗിനി നിര്‍മ്മിച്ചിട്ടുള്ളത്. 40 മോഡലുകളുടെയും വില്‍പന ഇതിനകം നടന്ന് കഴിഞ്ഞൂവെന്ന് ഔദ്യോഗിക പ്രസ്താവനയിലൂടെ ലംബോര്‍ഗിനി വ്യക്തമാക്കി.

ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

കസ്റ്റം ബ്ലാക് കാര്‍ബണ്‍ ഫൈബറിലും, ബ്ലൂ നെതൂന്‍സ് ആക്‌സന്റിലുമാണ് സെന്റെനാരിയോയെ ലംബോര്‍ഗിനി അണിനിരത്തുന്നത്. ലെതറിലും, അല്‍ക്കാന്തരയിലും തീര്‍ത്ത ഇന്റീരിയറിലും ലംബോര്‍ഗിനി നല്‍കുന്നത് സമാന കളര്‍ സ്‌കീം തന്നെയാണ്.

ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

749 bhp കരുത്തും 688 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റര്‍ V12 എഞ്ചിനാണ് സെന്റെനാരിയോയുടെ പവര്‍ഹൗസ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ സെന്റെനാരിയോയ്ക്ക് വേണ്ടത് കേവലം 2.8 സെക്കന്‍ഡാണ്.

ലിമിറ്റഡ് എഡിഷന്‍ സെന്റെനാരിയോയുടെ വിതരണം ലംബോര്‍ഗിനി ആരംഭിച്ചു

അതേസമയം, മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത വരെ കൈവരിക്കാന്‍ പ്രാപ്തമാണ് ലംബോര്‍ഗിനി സെന്റെനാരിയോ. കമ്പനിയുടെ ആഡ് പെര്‍സോണം പ്രോഗ്രാം മുഖേന ഉപഭോക്താക്കള്‍ക്ക് മോഡലുകളെ കസ്റ്റമൈസ് ചെയ്യാവുന്നതാണ്.

അവന്റഡോര്‍ നിരയില്‍ ഏറ്റവും കരുത്തുറ്റ എഞ്ചിനാണ് ലിമിറ്റഡ് എഡിഷനായ സെന്റെനാരിയോയില്‍ ലംബോര്‍ഗിനി നല്‍കിയിരിക്കുന്നത്. 1519 കിലോഗ്രാം ഭാരത്തിലാണ് ലംബോര്‍ഗിനി സെന്റെനാരിയോ ഒരുങ്ങിയിരിക്കുന്നത്.

കൂടുതല്‍... #ലംബോർഗിനി
English summary
Lamborghini Makes First American Delivery Of Ultra-Rare Supercar. Read in Malayalam.
Story first published: Saturday, May 20, 2017, 15:52 [IST]
Please Wait while comments are loading...

Latest Photos