ഇന്ത്യയുടെ ആദ്യ മെര്‍സിഡീസ് എഎംജി ജിടി-ആര്‍ എത്തി
ഈ വര്‍ഷം ഇന്ത്യയ്ക്കായി മെര്‍സിഡീസ് മാറ്റിവെച്ചിരിക്കുകയാണോ? സംശയം പലര്‍ക്കും തോന്നിത്തുടങ്ങി. കഴിഞ്ഞ ആറ് മാസത്തിനിടെ ഒരുപിടി മോഡലുകളെയാണ് ഇന്ത്യയില്‍ മെര്‍സിഡീസ് പുറത്തിറക്കിയത്.

ഇ-ക്ലാസ് ലോംഗ് വീല്‍ബേസ്, എസ്-ക്ലാസ് കൊനെസെര്‍സ് എഡിഷന്‍, G63 എഎംജി, ജിഎല്‍എസ് 63 എഎംജി, ജിഎല്‍എ ഫെയ്‌സ്‌ലിഫ്റ്റ് എന്നീ മോഡലുകളാണ് മെര്‍സിഡീസ് നിരയില്‍ നിന്നും ഇന്ത്യയില്‍ ഈ വര്‍ഷം വന്നെത്തിയത്.

ഇതിന് പുറമെ, ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജിഎല്‍സിസ 43 എഎംജി കൂപെയെയും മെര്‍സിഡീസ് ഇന്ത്യ അവതരിപ്പിച്ചു. എന്നാല്‍ കഥ ഇവിടം കൊണ്ട് തീരുന്നില്ല.
Recommended Video


മെര്‍സിഡീസില്‍ നിന്നും വീണ്ടും ഒരു മോഡല്‍, എഎംജി ജിടി-ആര്‍ വരുന്നു. ഔദ്യോഗിക വരവിലേക്കുള്ള സൂചന നല്‍കി കൊണ്ട് ആദ്യ എഎംജി ജിടി-ആര്‍ യൂണിറ്റിന്റെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്.

അതേസമയം, എഎംജി ജിടി-ആറുമായി ബന്ധപ്പെട്ട് മെര്‍സിഡീസ് ഇന്ത്യ ഔദ്യോഗിക പ്രസ്താവനകള്‍ നല്‍കിയിട്ടില്ല. സിഗ്നേച്ചര്‍ ഗ്രീന്‍ ഹെല്‍ മാഗ്നോ പെയിന്റ് സ്‌കീമാണ് എഎംജി ജിടി-ആറിന് ലഭിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന പുതിയ മോഡല്‍, ജര്‍മ്മനിയിലെ അഫാല്‍ത്തര്‍ബാച്ച് പ്ലാന്റില്‍ നിന്നും പുറത്ത് വരുന്ന ആദ്യ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് യൂണിറ്റാണ്.

മെര്‍സിഡീസ് എഎംജി ജിടി-ആര്‍ ബംഗളൂരുവിലെത്തുമെന്നാണ് കരുതപ്പെടുന്നത്.

നിലവില്‍ ഫെരാരി 458 സ്‌പെഷ്യാലെ, ഇന്ത്യയുടെ ഏക പോര്‍ഷ 911 ആര്‍, വോര്‍സ്‌റ്റെയ്‌നര്‍ നൊവാര ഹുറാക്കാന്‍, ആസ്റ്റണ്‍ മാര്‍ട്ടിന്‍ ഡിബിഎസ് എന്നിങ്ങനെ നീളുന്ന എക്‌സ്‌ക്ലൂസീവ് സൂപ്പര്‍ കാറുകളുടെ ഗരാജായി ബംഗളൂരു മാറിയിരിക്കുകയാണ്.

കഴിഞ്ഞ വര്‍ഷം ഗുഡ് വുഡ് ഫെസ്റ്റിവല്‍ ഓഫ് സ്പീഡില്‍ വെച്ചാണ് എഎംജി ജിടി-ആറിനെ മെര്‍സിഡീസ് ആദ്യമായി സമര്‍പ്പിച്ചത്. 575 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന 4.0 ലിറ്റര്‍ V8 എഞ്ചിനാണ് മെര്‍സിഡീസ് എഎംജി ജിടി-ആറിന്റെ പവര്‍പാക്ക്.

7 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ട്രാന്‍സ്മിഷനില്‍ എത്തുന്ന മോഡലിന്റെ ടോപ് സ്പീഡ് മണിക്കൂറില്‍ 318 കിലോമീറ്ററാണ്. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ എഎംജി ജിടി-ആറിന് വേണ്ടത് കേവലം 3.6 സെക്കന്‍ഡാണ്.


Click it and Unblock the Notifications








