കൊച്ചിയില്‍ സുരക്ഷാ ബോധം ഉയര്‍ത്തി ഫോര്‍ഡിന്റെ വേറിട്ടൊരു ഓണാഘോഷം

Written By:

സുരക്ഷാ ബോധവത്കരണം ഉയര്‍ത്തി ഫോര്‍ഡിന്റെ വേറിട്ടൊരു ഓണാഘോഷം. ഉപഭോക്താക്കളില്‍ സുരക്ഷ ബോധവത്കരണം നടത്തിയാണ് മലയാളികളുടെ ദേശീയ ഉത്സവത്തില്‍ ഇത്തവണ ഫോര്‍ഡ് പങ്ക് ചേര്‍ന്നത്.

കൊച്ചി ലുലുമാളില്‍ വെച്ച് നടന്ന ഓണാഘോഷം ഉപഭോക്താക്കള്‍ക്കും കാഴ്ചക്കാര്‍ക്കും പുതുഅനുഭവമേകി. സുരക്ഷയുമായി ബന്ധപ്പെട്ടുള്ള മഹാബലി രാജാവിന്റെ പ്രശ്‌നോത്തരിയാണ് പരിപാടികള്‍ക്ക് നിറം പകര്‍ന്നത്.

To Follow DriveSpark On Facebook, Click The Like Button
കൊച്ചിയില്‍ സുരക്ഷാ ബോധം ഉയര്‍ത്തി ഫോര്‍ഡിന്റെ വേറിട്ടൊരു ഓണാഘോഷം 2

ഉപഭോക്താക്കള്‍ക്ക് ഒപ്പമാണ് ഇത്തവണ ഫോര്‍ഡിന്റെ ഓണമെന്ന് ഫോര്‍ഡ് ഇന്ത്യ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗൗതം പറഞ്ഞു. സുരക്ഷയ്ക്കാണ് ഫോര്‍ഡ് എന്നും പ്രാധാന്യം നല്‍കുന്നത്. അതിനാല്‍ ഉപഭോക്താക്കളില്‍ സുരക്ഷാ അവബോധം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഓണാഘോഷം ഫോര്‍ഡ് സംഘടിപ്പിച്ചതെന്നും രാഹുല്‍ ഗൗതം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ സുരക്ഷാ ബോധം ഉയര്‍ത്തി ഫോര്‍ഡിന്റെ വേറിട്ടൊരു ഓണാഘോഷം 1
Recommended Video - Watch Now!
2017 Skoda Octavia RS Launched In India | In Malayalam - DriveSpark മലയാളം

ഫോര്‍ഡ് ജീവനക്കാരുള്‍പ്പെടെ 200 ല്‍ ഏറെ മത്സരാര്‍ത്ഥികളാണ് പ്രശ്‌നോത്തരിയില്‍ പങ്ക് ചേര്‍ന്നത്. ചോദ്യങ്ങള്‍ക്ക് എല്ലാം ശരിയുത്തരം നല്‍കിയ മത്സരാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും ഓഫറുകളും ഫോര്‍ഡ് കൈമാറി.

കൂടുതല്‍... #ഫോഡ് #ford
English summary
Ford Celebrates Onam In A Unique Way. Read in Malayalam.
Story first published: Friday, September 1, 2017, 18:05 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark