പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

Written By:

ഏറ്റവും പുതിയ 1.5 ലിറ്റര്‍ Ti-VCT എഞ്ചിനെ ഫോര്‍ഡ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ആഭ്യന്തര വിപണിയ്ക്ക് ഒപ്പം രാജ്യാന്തര വിപണികളിലേക്കും പുതിയ ഇന്ത്യന്‍ നിര്‍മ്മിത എഞ്ചിനെ ഫോര്‍ഡ് കയറ്റുമതി ചെയ്യും.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

മറ്റ് നിര്‍മ്മാതാക്കളുടെ സമാന എഞ്ചിനുകളെക്കാളും ഭാരം കുറഞ്ഞതും, കരുത്താര്‍ന്നതും, മികവേറിയതുമാണ് പുതിയ നാച്ചുറലി ആസ്പിരേറ്റഡ് ത്രീ-സിലിണ്ടര്‍ പെട്രോള്‍ യൂണിറ്റെന്നാണ് ഫോര്‍ഡിന്റെ വാദം.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

121.3 bhp കരുത്തും, 150 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ് 1.5 ലിറ്റര്‍ Ti-VCT എഞ്ചിന്‍. ഇന്ധനക്ഷമതയില്‍ ഏഴ് ശതമാനം അധിക മികവ് പുലര്‍ത്താന്‍ പുതിയ എഞ്ചിന് സാധിക്കുമെന്ന് ഫോര്‍ഡ് പറയുന്നു.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

NVH ലെവലുകള്‍ കുറയ്ക്കുന്നതിന് വേണ്ടിയും, കാറ്റാലിസ്റ്റ് അതിവേഗം ചൂടാകുന്നതിനും വേണ്ടിയും ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്‌റ്റോടുള്ള അലൂമിനിയം ബ്ലോക്കില്‍ ഒരുങ്ങിയതാണ് പുതിയ എഞ്ചിന്‍.

Recommended Video - Watch Now!
Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

ഗുജറാത്തിലെ സാനന്ത് ഫാക്ടറിയില്‍ നിന്നുമാണ് ആഭ്യന്തര-രാജ്യാന്തര വിപണികളിലേക്കായി പുതിയ എഞ്ചിനുകളെ ഫോര്‍ഡ് ഒരുക്കുക. കഴിഞ്ഞ വര്‍ഷമാണ് സാനന്ത് ഫാക്ടറിയില്‍ നിന്നും ഫോര്‍ഡ് ഉത്പാദനം ആരംഭിച്ചത്.

പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിച്ചു

240000 വാഹനങ്ങളും 270000 എഞ്ചിനുകളുമാണ് സാനന്ത് ഫാക്ടറിയുടെ വാര്‍ഷിക ഉത്പാദനശേഷി. വിപണിയില്‍ എത്താനിരിക്കുന്ന ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലാകും പുതിയ എഞ്ചിനെ ഫോര്‍ഡ് അവതരിപ്പിക്കുക.

കൂടുതല്‍... #ford #auto news #ഫോഡ്
English summary
New 1.5-Litre Petrol Engine Revealed By Ford To Debut In Upcoming Ford Ecosport. Read in Malayalam.
Story first published: Friday, October 6, 2017, 10:21 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark