പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

Written By:

അമേരിക്കന്‍ നിര്‍മ്മാതാക്കളായ ഫോര്‍ഡ്, ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യന്‍ വിപണിയും.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, അപ്‌ഡേറ്റഡ് കോമ്പാക്ട് എസ്‌യുവിയില്‍ ഫോര്‍ഡിന്റെ പുതിയ ഡ്രാഗണ്‍ പെട്രോള്‍ എഞ്ചിനുകളാകും ഇടംപിടിക്കുക.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

ഇന്ത്യയെയാണ് ഡ്രാഗണ്‍ സീരീസ് എഞ്ചിനുകളുടെ രാജ്യാന്തര ഉത്പാദന കേന്ദ്രമായി ഫോര്‍ഡ് തെരഞ്ഞെടുത്തിട്ടുള്ളത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഫോര്‍ഡ് വരുംദിവസങ്ങളില്‍ പുറത്ത് വിടും.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

ഇന്ത്യയില്‍ 1.5 ലിറ്റര്‍, 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളാകും ഡ്രാഗണ്‍ സീരീസില്‍ ഉള്‍പ്പെടുക. 120 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ എഞ്ചിനില്‍ ഒരുങ്ങിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റാണ് ഇന്ത്യന്‍ വിപണിയില്‍ എത്താനിരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

പുതുതലമുറ ഫിഗൊ, ആസ്‌പൈറുകളിലും 1.2 ലിറ്റര്‍ ഡ്രാഗണ്‍ പെട്രോള്‍ എഞ്ചിന്‍ ഒരുങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2019 ഓടെ മാത്രമാകും ഇരു മോഡലുകളെയും ഫോര്‍ഡ് അവതരിപ്പിക്കുക.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

രാജ്യത്തെ പുതുക്കിയ നികുതി ഘടനയുടെ പശ്ചാത്തലത്തില്‍, ഡ്രാഗണ്‍ 1.2 എഞ്ചിനില്‍ ഒരുങ്ങി എത്തുന്നതാകും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ബേസ് വേരിയന്റുകള്‍.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

പുതിയ ഡ്രാഗണ്‍ സീരീസ് എഞ്ചിനുകളുടെ ഔദ്യോഗിക വിവരങ്ങള്‍ ഫോര്‍ഡ് ഉടന്‍ പുറത്ത് വിടുമെന്നും സൂചനയുണ്ട്.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

ഇന്റഗ്രേറ്റഡ് എക്‌സ്‌ഹോസ്റ്റ് മാനിഫോള്‍ഡ്, ഹൈഡ്രോളിക് ബെയറിങ്ങുകളോടെയുള്ള റോക്കര്‍ ഷാഫ്റ്റ്, വേരിയബിള്‍ ഓയില്‍ പമ്പ്, ഡ്യൂവല്‍-വാല്‍വ് ഇന്‍ഡിപെന്‍ഡന്റ് വാല്‍വ് കണ്‍ട്രോള്‍ എന്നിവയാകും പുതിയ എഞ്ചിന്‍ ഫീച്ചറുകള്‍.

പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളുമായി ഫോര്‍ഡ് വരുന്നു

ഫോര്‍ഡ് ഇന്ത്യയുടെ സാനന്ത് പ്ലാന്റില്‍ നിന്നുമാണ് പുതിയ എഞ്ചിനുകളെ കമ്പനി നിര്‍മ്മിക്കുക. മികവാര്‍ന്ന പ്രകടനവും മികച്ച ഇന്ധനക്ഷമതയും ഏകുന്നതാണ് ഡ്രാഗണ്‍ സീരീസ് എഞ്ചിനുകള്‍ എന്നാണ് ഫോര്‍ഡിന്റെ വാദം.

കൂടുതല്‍... #ഫോഡ് #ford
English summary
Ford To Debut New Dragon Family Petrol Engines In India. Read in Malayalam.
Story first published: Friday, August 4, 2017, 16:18 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark