എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

Written By:

2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് എന്ന് വരും? ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് വേര്‍ഷനായുള്ള കാത്തിരിപ്പ് ഇനി ഏറെയില്ല. സെപ്തംബര്‍ 15 ന് കോമ്പാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ടിനെ ഫോര്‍ഡ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

2016 ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ വെച്ചാണ് ആദ്യമായി ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനെ ഫോര്‍ഡ് കാഴ്ചവെച്ചത്. ഡിസൈനില്‍ പുതുമ ഒരുക്കിയാണ് പുതിയ ഇക്കോസ്‌പോര്‍ട് വന്നെത്തുകയെന്ന് നേരത്തെ പുറത്ത് വന്ന ചിത്രങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

സിംഗിള്‍ ഹെക്‌സഗണല്‍ ഫ്രണ്ട് ഗ്രില്‍, വലിയ ഹെഡ്‌ലാമ്പുകള്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ എന്നിവയാണ് 2017 ഇക്കോസ്‌പോര്‍ടിന്റെ ഫീച്ചറുകള്‍.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

പുത്തന്‍ ഡിസൈനില്‍ ഒരുങ്ങിയ അലോയ് വീലുകളാകും മോഡലില്‍ സാന്നിധ്യമറിയിക്കുക. ഇന്റീരിയറില്‍ ഏറെ കൈകടത്താതെയാകും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് വന്നെത്തുക.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

അതേസമയം, ഒരുപിടി ഫീച്ചറുകളും, സുരക്ഷ സജ്ജീകരണങ്ങളും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റ് ഇന്റീരിയറില്‍ ഫോര്‍ഡ് നല്‍കുമെന്നാണ് സൂചന.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

നിലവിലുള്ള 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് ഡീസല്‍, 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍ വേര്‍ഷനുകള്‍ തന്നെയാകും ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിനും ലഭിക്കുക.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

110 bhp കരുത്തും 140 Nm Torque ഉം ഏകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍/ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാകും ഇടംപിടിക്കും.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

99 bhp കരുത്തും 205 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ് ഒരുങ്ങും. 124 bhp കരുത്തും 170 Nm torque ഉം ഏകുന്നതാണ് 1 ലിറ്റര്‍ ഇക്കോബൂസ്റ്റ് എഞ്ചിന്‍.

എസ്‌യുവി വാങ്ങാനാണോ പദ്ധതി? അല്‍പം കാത്ത് നില്‍ക്കാം, 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് വരുന്നു

2013 ല്‍ അവതരിച്ച ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന് ഇതാദ്യമായാണ് അപ്‌ഡേറ്റ് ലഭിക്കുന്നത്. മാരുതി വിറ്റാര ബ്രെസ്സയും കൈയ്യടക്കിയ കോമ്പാക്ട് എസ്‌യുവി ശ്രേണിയില്‍ ഇക്കോസ്‌പോര്‍ട് ഫെയ്‌സ് ലിഫ്റ്റിന്റെ കടന്ന് വരവ് ഫോര്‍ഡിന് ആശ്വാസമേകും.

കൂടുതല്‍... #ഫോഡ് #ford #suv #എസ്‌യുവി
English summary
Ford EcoSport Facelift India Launch Date Revealed. Read in Malayalam.
Story first published: Wednesday, August 2, 2017, 17:28 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark