ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

Written By:

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും. രാജ്യാന്തര വിപണികളില്‍ അവതരിച്ച പുതിയ അപ്‌ഡേറ്റഡ് ഇക്കോസ്‌പോര്‍ടിനെ ഓക്ടോബര്‍ മാസം ഇന്ത്യയില്‍ ഫോര്‍ഡ് അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട്.

To Follow DriveSpark On Facebook, Click The Like Button
ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

എക്‌സ്റ്റീരിയര്‍-ഇന്റീരിയര്‍ അപ്‌ഡേറ്റുകള്‍ക്ക് ഒപ്പം പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ പ്രധാന വിശേഷം.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

പുതുക്കിയ ഫ്രണ്ട് പ്രൊഫൈലിന്റെ പശ്ചാത്തലത്തില്‍ തികച്ചും വ്യത്യസ്തമായ മുഖഭാവമാണ് 2017 ഇക്കോസ്‌പോര്‍ട് നേടിയിരിക്കുന്നത്.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

പഴയ സ്പ്ലിറ്റ് ഗ്രില്ലിന് പകരം ഇടംപിടിച്ചിട്ടുള്ള വലുപ്പമേറിയ സിംഗിള്‍ പീസ് ഗ്രില്ലും ഫോര്‍ഡ് മസ്താംഗിനെ അനുസ്മരിപ്പിക്കുന്ന പുതിയ ഹെഡ്ലാമ്പുകളും ഡിസൈന്‍ സവിശേഷതകളാണ്.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

ഇക്കോസ്പോര്‍ടിന്റെ തനത് വ്യക്തിമുദ്രയായ മൗണ്ടഡ് സ്പെയര്‍ വീലിനെ ഇത്തവണയും ഫോര്‍ഡ് പിന്തുടര്‍ന്നിട്ടുണ്ട്. പുതിയ ബമ്പറും, പുതുക്കിയ റിയര്‍ എന്‍ഡ് ബോഡി വര്‍ക്കും ഇക്കോസ്പോര്‍ടിന് ഡിസൈന്‍ ഭാഷയെ എടുത്തു കാണിക്കുന്നതാണ്.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

ഒരുപിടി മാറ്റങ്ങളോടെയാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ ഇന്റീരിയറും ഒരുങ്ങുന്നത്. പുതുക്കിയ ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സെന്റര്‍ കണ്‍സോളില്‍ ഇടംപിടിക്കുന്നതും.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

ഫോര്‍ഡ് സിങ്ക് 3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സ്വിച്ച്ഗിയര്‍, അലൂമിനിയം ടച്ച് നേടിയ ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ബൂട്ട് ഫ്ളോര്‍ എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

ഫോര്‍ഡിന്റെ പുതിയ ഡ്രാഗണ്‍ സീരീസ് പെട്രോള്‍ എഞ്ചിനുകളാണ് പുതിയ ഇക്കോസ്‌പോര്‍ടിന്റെ മറ്റൊരു വിശേഷം. 120 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് കോമ്പാക്ട് എസ്‌യുവിയില്‍ ഒരുങ്ങുക.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

ഒരുപക്ഷെ, ബേസ് വേരിയന്റില്‍ 1.2 ലിറ്റര്‍ എഞ്ചിനെയും ഫോര്‍ഡ് നല്‍കിയേക്കാം. 100 bhp കരുത്തേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടില്‍ ഇടംപിടിക്കും.

ദീപാവലിക്ക് മുമ്പ് പുതിയ ഇക്കോസ്‌പോര്‍ടുമായി ഫോര്‍ഡ് എത്തും

നിലവിലുള്ള 1.0 ലിറ്റര്‍ ഇക്കോബൂസ്റ്റ് പെട്രോള്‍ എഞ്ചിനെ പുതിയ മോഡലിലും ഫോര്‍ഡ് നിലനിര്‍ത്തുമെന്നാണ് സൂചന. മാരുതി വിറ്റാര ബ്രെസ്സ, ടാറ്റ നെക്‌സോണ്‍, മഹീന്ദ്ര TUV300 എന്നിവരാണ് പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിന്റെ ഇന്ത്യന്‍ എതിരാളികള്‍.

കൂടുതല്‍... #ford #suv #ഫോഡ്
English summary
Ford EcoSport Facelift India Launch Details Revealed. Read in Malayalam.
Story first published: Friday, September 29, 2017, 10:38 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark