പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

By Dijo Jackson

പുതിയ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകള്‍ കുറച്ചായി. തുടരെ ഇന്ത്യന്‍ നിരത്തില്‍ പ്രത്യക്ഷപ്പെടുന്ന 2017 ഇക്കോസ്‌പോര്‍ട്, വരവിലേക്കുള്ള സൂചന നല്‍കി കൊണ്ടിരിക്കുകയുമാണ്.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

കഴിഞ്ഞ വര്‍ഷത്തെ ലോസ് ഏഞ്ചല്‍സ് ഓട്ടോ ഷോയില്‍ വെച്ചാണ് പുതിയ ഇക്കോസ്‌പോര്‍ടിനെ മറയ്ക്ക് പുറത്ത് ഫോര്‍ഡ് അവതരിപ്പിച്ചത്. ദീപാവലിയോട് അനുബന്ധിച്ചാകും 2017 ഇക്കോസ്‌പോര്‍ട് ഇന്ത്യന്‍ തീരമണയുക എന്ന പ്രതീക്ഷയിലാണ് ഇപ്പോൾ വിപണി.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വരവറിയിക്കുന്നതിന് മുമ്പെ, ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയിലൂടെ യൂറോപ്യന്‍ വിപണിയിലേക്ക് ചുവട് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

പുതുക്കിയ എക്സ്റ്റീരിയര്‍-ഇന്റീരിയര്‍ ഡിസൈനിന് ഒപ്പം, കൂടുതല്‍ കരുത്താര്‍ന്ന ഡീസല്‍ എഞ്ചിനും 2017 ഇക്കോസ്‌പോര്‍ടില്‍ ഫോര്‍ഡ് നല്‍കിയിട്ടുണ്ട്.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

1.0 ലിറ്റര്‍ ത്രീ-സിലിണ്ടര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് 2017 ഇക്കോസ്‌പോര്‍ട് അവതരിക്കുക.

Recommended Video

Jeep Compass Price (Ex-Showroom) In India Variant-Wise | In Malayalam - DriveSpark മലയാളം
പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

99 bhp കരുത്തും 204 Nm torque ഉം ഉത്പാദിപ്പിക്കുന്നതാണ് പുതിയ 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. മുന്‍തലമുറ എസ് യു വിയെക്കാളും 9 bhp അധിക കരുത്തിലും 1 Nm അധിക ടോര്‍ഖിലുമാണ് പുതുതലമുറ ഡീസല്‍ ഇക്കോസ്‌പോര്‍ട് എത്തുക.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

ഫ്രണ്ട് എന്‍ഡ് പ്രൊഫൈലാണ് പുതിയ ഇക്കോസ്‌പോര്‍ടിലെ പ്രധാന ഹൈലൈറ്റ്. തികച്ചും വ്യത്യസ്തമായ മുഖഭാവമാണ് 2017 ഇക്കോസ്‌പോര്‍ട് നേടിയിരിക്കുന്നത്.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

പഴയ സ്പ്ലിറ്റ് ഗ്രില്ലിന് പകരം വലുപ്പമേറിയ സിംഗിള്‍ പീസ് ഗ്രില്ലാണ് ഇടംപിടിച്ചിരിക്കുന്നത്. ഫോര്‍ഡ് മസ്താംഗിനെ അനുസ്മരിപ്പിക്കുന്നതാണ് പുതിയ ഹെഡ്‌ലാമ്പുകള്‍.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

ഇക്കോസ്‌പോര്‍ടിന്റെ തനത് വ്യക്തിമുദ്രയായിരുന്ന മൗണ്ടഡ് സ്‌പെയര്‍ വീലിനെ ഇത്തവണ ഫോര്‍ഡ് പൂര്‍ണമായും ഉപേക്ഷിച്ചു. പുതിയ ബമ്പറും, പുതുക്കിയ റിയര്‍ എന്‍ഡ് ബോഡി വര്‍ക്കും ഇക്കോസ്‌പോര്‍ടിന് ഡിസൈന്‍ ഭാഷയ്ക്ക് വേറിട്ട മുഖം നല്‍കിയിരിക്കുകയാണ്.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

ഫോര്‍ഡ് സിങ്ക് 3 ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സ്വിച്ച്ഗിയര്‍, അലൂമിനിയം ടച്ച് നേടിയ ഇന്റീരിയര്‍, ഉയരം ക്രമീകരിക്കാവുന്ന ബൂട്ട് ഫ്‌ളോര്‍ എന്നിങ്ങനെ നീളുന്നതാണ് അകത്തളത്തെ പ്രധാന വിശേഷങ്ങള്‍.

പുതിയ മുഖവുമായി 2017 ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്; പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണി

ചെലവ് ചുരുക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ വരവില്‍ 2017 ഇക്കോസ്‌പോര്‍ടിന് എന്തൊക്ക നഷ്ടപ്പെടും എന്ന ആശങ്കയും ആരാധകര്‍ക്കുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #ഫോഡ് #ford #suv
English summary
Ford EcoSport Facelift Set To Dazzle In Frankfurt Ahead Of India Launch. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X