ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

Written By:

റെനോയ്ക്ക് പിന്നാലെ ഓഫറുകളുമായി ഫോഡ് ഇന്ത്യയും രംഗത്ത്. കോമ്പാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട്, ഹാച്ച്ബാക്ക് മോഡലായ ഫിഗോ, സെഡാന്‍ മോഡല്‍ ആസ്‌പൈര്‍ എന്നിവയിലാണ് ഫോഡ് ഇന്ത്യ ഓഫറുകള്‍ ലഭ്യമാക്കുന്നത്.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വരുന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിലാണ് ഫോഡ് ഇന്ത്യയുടെ പുതിയ നടപടി. ഓഫറിന് കീഴില്‍ എസ്‌യുവി മോഡല്‍ ഇക്കോസ്‌പോര്‍ടിനെ, 20000 മുതല്‍ 30000 രൂപ വരെ വിലക്കിഴിവില്‍ ഉപഭോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

7.18 ലക്ഷം രൂപ ആരംഭവിലയിലാണ് ഇക്കോസ്‌പോര്‍ട് വിപണിയില്‍ ലഭ്യമാകുന്നത്. 10.76 ലക്ഷം രൂപയാണ് ഇക്കോസ്‌പോര്‍ട് ടോപ് വേരിയന്റിന്റെ വില (ദില്ലി എക്‌സ്‌ഷോറൂം വില).

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

ഹാച്ച്ബാക്ക് മോഡല്‍ ഫിഗോയിലും, സെഡാന്‍ മോഡല്‍ ആസ്‌പൈറിലും സമാന ഡിസ്‌കൗണ്ട് നിരക്കാണ് ഫോഡ് ഇന്ത്യ നല്‍കുന്നത്. വേരിയന്റുകളുടെ അടിസ്ഥാനത്തില്‍ 10000 മുതല്‍ 20000 രൂപ വരെ ഇരു മോഡലുകളിലും ഡിസ്‌കൗണ്ട് നിരക്കുകള്‍ ഒരുങ്ങിയിട്ടുണ്ട്.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

നിലവില്‍ 4.75 ലക്ഷം രൂപ ആരംഭ വിലയിലാണ് ഫോഡ് ഫിഗോ വന്നെത്തുന്നത്. 7.73 ലക്ഷം രൂപയാണ് ഫിഗോ ടോപ് എന്‍ഡ് വേരിയന്റിന്റെ വില.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

5.44 ലക്ഷം രൂപ ആരംഭവിലയില്‍ എത്തുന്ന ആസ്‌പൈറിന്റെ ടോപ് എന്‍ഡ് വേരിയന്റ് അണിനിരക്കുന്നത്, 8.28 ലക്ഷം രൂപ വിലയിലാണ് (ദില്ലി എക്‌സ്‌ഷോറൂം വില).

ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് തന്നെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഫോര്‍ഡ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് ഫോഡ് ഇന്ത്യ വിപി സെയില്‍സ് വിനയ് റെയ്‌ന പറഞ്ഞു.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

നിലവിലെ നികുതി നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍, പുതിയ ജിഎസ്ടി നിരക്കുകള്‍ വലിയ കാറുകളുടെ വില കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

വലിയ എഞ്ചിന്‍ ശേഷിയുള്ള കാറുകളില്‍ 28 ശതമാനം നികുതിയും, 15 ശതമാനം വരെ സെസുമാണ് നിശ്ചയിച്ചിരിക്കുന്നത്. ജിഎസ്ടി പ്രകാരം, 1200 സിസിക്ക് താഴെ എഞ്ചിന് ശേഷിയുള്ള കാറുകളില്‍ ഒരു ശതമാനം സെസാണ് ഈടാക്കുക.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

അതേസമയം, 1500 സിസിക്ക് താഴെ എഞ്ചിന്‍ ശേഷിയുള്ള ഡീസല്‍ കാറുകളില്‍ മൂന്ന് ശതമാനം സെസാണ് ചുമത്തുക. 1500 സിസിക്ക് മുകളിലുള്ള വലിയ കാറുകള്‍ക്കും, 1500 സിസിക്ക് മുകളിലുള്ളതും നാല് മീറ്ററില്‍ നീളമുള്ളതുമായ എസ്‌യുവികള്‍ക്കും 15 ശതമാനം സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

നേരത്തെ, ജിഎസ്ടിയുടെ പശ്ചാത്തലത്തില്‍ ആഢംബര കാര്‍ നിര്‍മ്മാതാക്കളായ ബിഎംഡബ്ല്യു, ഔടി, മെര്‍സിഡീസ് എന്നിവര്‍ മോഡലുകളില്‍ ഡിസ്‌കൗണ്ട് നിരക്കുകള്‍ ലഭ്യമാക്കിയിരുന്നു.

ഫോഡ് കാറുകൾക്ക് ഡിസ്‌കൗണ്ട്; ഇക്കോസ്‌പോര്‍ട്, ഫിഗോ, ആസ്‌പൈര്‍ മോഡലുകള്‍ കുറഞ്ഞ നിരക്കില്‍

മോഡലുകളുടെ അടിസ്ഥാനത്തില്‍ 12 ശതമാനം വരെയാണ് ബിഎംഡബ്ല്യു നിരക്കിളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര മോഡലുകളില്‍ ഏഴ് ലക്ഷം രൂപ വരെ നിരക്കിളവ് നല്‍കി മെര്‍സിഡീസും രംഗത്തുണ്ട്. ജിഎസ്ടി അടിസ്ഥാനത്തില്‍ മോഡലുകളില്‍ 10 ലക്ഷം രൂപ വരെയാണ് ഔടി ഇന്ത്യ ഡിസ്‌കൗണ്ട് ലഭ്യമാക്കുന്നത്.

കൂടുതല്‍... #ഫോഡ്
English summary
Ford India Is Offering Discounts On EcoSport, Figo And Aspire. Read in Malayalam.
Story first published: Tuesday, May 30, 2017, 10:30 [IST]
Please Wait while comments are loading...

Latest Photos