ആകർഷക വിലയ്ക്ക് ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം അവതരിച്ചു

Written By:

ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം എഡിഷൻ പുത്തൻ ഫീച്ചറുകളും കോസ്മെറ്റിക് പരിവർത്തനങ്ങളുമായി ഇന്ത്യയിൽ അരങ്ങേറി. ദില്ലി എക്സ്ഷോറൂം 10.39 ലക്ഷം, 10.69ലക്ഷം എന്ന നിരക്കിലാണ് പ്ലാറ്റിനം എഡിഷന്റെ പെട്രോൾ,ഡീസൽ വേരിയന്റുകൾ അവതരിച്ചിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ആകർഷക വിലയ്ക്ക് ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം അവതരിച്ചു

അടുത്തിടെ ബ്രസീലിൽ അവതരിപ്പിച്ച ഇക്കോസ്പോർടിന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പല്ലയിത് മറിച്ച് ഇന്ത്യയിൽ വില്പനയിലുള്ള ഇക്കോസ്പോർടിന്റെ ബ്ലാക്ക് റൂഫും പുത്തൻ അലോയ് വീലുകളം ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലാറ്റിനം എഡിഷനാണിത്.

ആകർഷക വിലയ്ക്ക് ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം അവതരിച്ചു

പുതിയ 8 ഇഞ്ച് ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ഓഡിയോ, വീഡിയോ പ്ലേബാക്ക്, സാറ്റലൈറ്റ് നാവിഗേഷൻ, റിയർ വ്യൂ ക്യാമറ, മറ്റ് വേരിയന്റുകളിലുന്നുമില്ലാത്ത ക്രൂസ് കൺട്രോൾ എന്നിവയും ക്യാബിനകത്തെ പുതുമകളാണ്.

ആകർഷക വിലയ്ക്ക് ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം അവതരിച്ചു

ഡീസൽ, പെട്രോൾ വകഭേദത്തിൽ അവതരിച്ചിരിക്കുന്ന പ്ലാറ്റിനം എഡിഷന് 1.0ലിറ്റർ ഇക്കോബൂസ്റ്റ് പെട്രോൾ എനജിനും 1.5ലിറ്റർ ടിഡിസിഐ ഡീസൽ എൻജിനുമാണ് കരുത്തേകുന്നത്.

ആകർഷക വിലയ്ക്ക് ഫോഡ് ഇക്കോസ്പോർട് പ്ലാറ്റിനം അവതരിച്ചു

മിക്ക ഫോഡ് ഇക്കോസ്പോർട് ഉപയോക്താക്കളുടേയും അഭ്യർത്ഥന മാനിച്ചാണ് ടച്ച് സ്ക്രീൻ സിസ്റ്റവും ക്രൂസ് കൺട്രോളും ഉൾപ്പെടുത്തി ഒരു പുത്തൻ എഡിഷൻ തന്നെ പുറത്തിറക്കിയതെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഇക്കോസ്പോർട് പ്ലാറ്റിനം എഡിഷൻ ടോപ്പ് ഫൈവ് ഫീച്ചറുകൾ

ഇക്കോസ്പോർട് പ്ലാറ്റിനം എഡിഷൻ ടോപ്പ് ഫൈവ് ഫീച്ചറുകൾ

ടച്ച് സ്ക്രീൻ സിസ്റ്റം

മിക്ക ഇക്കോസ്പോർട് ഉഭപോക്താക്കളും ആഗ്രഹിച്ചിരുന്നൊരു ഫീച്ചറാണ് ടച്ച് സ്ക്രീൻ സിസ്റ്റം. പ്രത്യേക അഭ്യർത്ഥന മാനിച്ച് ഡാഷ്ബോഡിന്റെ മുകളിലായി സ്ഥാപിച്ചിട്ടുള്ള 8 ഇഞ്ച് ടച്ച്സ്ക്രീൻ ഡിസ്പ്ലെയാണ് പ്ലാറ്റിനം എഡിഷനായ ഈ കോംപാക്ട് എസ്‌യുവിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മ്യൂസിക്, വീഡിയോ ആസ്വദിക്കാനും നാവിഗേഷൻ, റിവേസ് ക്യാമറ എന്നിവയുടെ ഉപയോഗത്തിനും ഈ ടച്ച്സ്ക്രീൻ ഒരുപോലെ പ്രയോജനകരമാണ്.

ക്രൂസ് കൺട്രോൾ

ക്രൂസ് കൺട്രോൾ

ആക്സിലേറ്റർ പെഡലിന്റെ സഹായമില്ലാതെ തന്നെ സ്ഥിരമായൊരു വേഗതവച്ചുപുലർത്താൻ സഹായകരമാംവിധമുള്ളതാണ് ക്രൂസർ കൺട്രോൾ. മണിക്കൂറിൽ 30 കിലോമീറ്ററിന് മുകളിൽ വേഗതയിലായിരിക്കുമ്പോൾ തന്നെ ക്രൂസ് കൺട്രോൾ എന്ന സവിശേഷത പ്രയോജനപ്പെടുത്താവുന്നതാണ്.

അലോയ് വീലുകൾ

അലോയ് വീലുകൾ

കോസ്മെറ്റിക് പരിവർത്തനത്തിന്റെ ഭാഗമായി ഫോഡ് അലോയ് വീലുകളും പ്ലാറ്റിനം എഡിഷനിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നിലവിലുള്ള 16 ഇഞ്ച് വീലുകൾക്ക് പകരം അപ്പോളോ അൽനാക് 4ജി 205/50 ആർ17ടയറുകളാണ് ഉപയോഗപ്പെടുത്തിയിട്ടുള്ളത്.

ബ്ലാക്ക് റൂഫ്

ബ്ലാക്ക് റൂഫ്

ഫോഡ് ഇതിനകം തന്നെ ഓപ്ഷണൽ അക്സസറിയായിട്ട് ബ്ലാക്ക് റൂഫ് ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ സ്റ്റാൻഡേഡ് ഫീച്ചറായിട്ടായിരിക്കും ബ്ലാക്ക് റൂഫ് പ്ലാറ്റിനം എഡിഷനിൽ ലഭ്യമാവുക.

പുത്തൻ ടാറ്റ എംപിവി ഹെക്സ-കൂടുതൽ ഇമേജുകൾ

 

  

കൂടുതല്‍... #ഫോഡ് #ford
English summary
Ford launches EcoSport Platinum Edition at Rs 10.39 lakh
Story first published: Thursday, January 19, 2017, 16:51 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark