എന്‍ഡവറിന്റെ രണ്ട് വേരിയന്റുകളെ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

Written By:

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകളെ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു. മാനുവല്‍ ഗിയര്‍ബോക്‌സോട് കൂടിയ എന്‍ഡവര്‍ വേരിയന്റുകളെ നിര്‍ത്തലാക്കിയതിന് ഒപ്പം, എന്‍ഡവര്‍ വേരിയന്റുകളില്‍ ഒന്നിന്റെ വിലയും ഫോര്‍ഡ് ഇന്ത്യ കുറച്ചു.

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകളെ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

മോഡല്‍ ലൈനപ്പിലെ പുതിയ അപ്‌ഡേറ്റ് പ്രകാരം, ഇനി എന്‍ഡവറിന്റെ മൂന്ന് വേരിയന്റുകളാണ് ഇന്ത്യയില്‍ ലഭ്യമാവുക. നേരത്തെ എന്‍ഡവറിന്റെ അഞ്ച് വേരിയന്റുകളാണ് എത്തിയിരുന്നത്. 2.2 4x2 ട്രെന്‍ഡ് വേരിയന്റിനെ കഴിഞ്ഞ വര്‍ഷമാണ് ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചത്.

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകളെ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

ഇത്തവണ 2.2 4x4 MT, 3.2 4x4 AT വേരിയന്റുകളെയാണ് ഫോര്‍ഡ് ഇന്ത്യ നിര്‍ത്തലാക്കിയിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ 2.2 4x2 AT ട്രെന്‍ഡ്, 2.2 4x2 AT ടൈറ്റാനിയം, 3.2 4x4 AT ടൈറ്റാനിയം വേരിയന്റുകളാണ് ഇനി എന്‍ഡവറില്‍ ലഭിക്കുക. മൂന്ന് വേരിയന്റുകളും ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനിലാണ് എത്തുന്നതും.

എന്‍ഡവറിന്റെ രണ്ട് വേരിയന്റുകളെ ഫോര്‍ഡ് ഇന്ത്യ പിന്‍വലിച്ചു

എതിരാളികളായ ടൊയോട്ട ഫോര്‍ച്ച്യൂണറുമായി താരതമ്യം ചെയ്യുമ്പോള്‍ എന്‍ഡവര്‍ നേരിടുന്ന തകര്‍ച്ചയാണ് ഫോര്‍ഡ് ഇന്ത്യയുടെ പുതിയ നീക്കത്തിന് പിന്നില്‍.

കൂടുതല്‍... #ഫോഡ്
English summary
Ford Discontinues Two Variants Of Endeavour In India. Read in Malayalam.
Story first published: Tuesday, June 20, 2017, 18:02 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark