ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

Written By:

ഇന്ത്യന്‍ ഹാച്ച്ബാക്ക് ശ്രേണിയില്‍ ഫോര്‍ഡ് ഫിഗൊ ഹാച്ച്ബാക്ക് ചേക്കേറിയിട്ട് കാലം കുറച്ചേറെയായി. പുത്തന്‍ ഹാച്ച്ബാക്ക് അവതാരങ്ങളുമായി മറ്റുനിര്‍മ്മാതാക്കള്‍ കളംനിറയുമ്പോള്‍, ഫിഗൊയ്ക്ക് പുതുജീവന്‍ നല്‍കാനുള്ള തിടുക്കത്തിലാണ് ഫോര്‍ഡ് ഇന്ത്യ.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഇപ്പോള്‍ പ്രചരിക്കുന്ന പുതിയ ഫിഗൊ ഹാച്ച്ബാക്കിന്റെ ചിത്രങ്ങള്‍ ഫോര്‍ഡിന്റെ പുതിയ നീക്കം വെളിപ്പെടുത്തുകയാണ്. കനത്ത മൂടുപടത്തില്‍ റോഡ് ടെസ്റ്റ് നടത്തുന്ന ഫിഗൊയുടെ ചിത്രങ്ങളാണ് പുറത്ത് വന്നിരിക്കുന്നതും.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

അടുത്തിടെയാണ് കൂടുതല്‍ സ്‌പോര്‍ടിയായ, 'എസ്' വേരിയന്റ് ഫിഗൊയെ ഫോര്‍ഡ് പുറത്തിറക്കിയത്. അതിനാൽ ഫിഗൊ ക്രോസ്ഓവറാകും പുതിയ മോഡലെന്നാണ് സൂചന.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

സ്‌പോര്‍ടി ബ്ലാക് പെയിന്റ് സ്‌കീം നേടിയ ട്വിന്‍-സ്‌പോക്ക് അലോയ് റിമ്മുകളും, ബ്ലാക് ക്ലാഡിംഗും ഫിഗൊ ക്രോസ്ഓവറിലേക്ക് വിരല്‍ ചൂണ്ടുന്നു. മസ്‌കുലര്‍ ഫ്രണ്ട്-റിയര്‍ ബമ്പറുകളാണ് പുതിയ ഫിഗൊയ്ക്ക് ലഭിച്ചതെന്നും ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നുണ്ട്.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

ബ്ലാക് പ്ലാസ്റ്റിക് ക്ലാഡിംഗില്‍ ഒരുങ്ങിയതാണ് വീല്‍ ആര്‍ച്ചുകള്‍. ഇന്റീരിയറില്‍ അപ്‌ഡേറ്റഡ് ഡാഷ്‌ബോര്‍ഡും പുതിയ ടച്ച്-സെന്‍സിറ്റീവ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും ഇടംപിടിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഫോര്‍ഡിന്റെ പുതിയ ഡ്രാഗണ്‍ സീരീസ് എഞ്ചിനുകളുടെ വരവിനും പുതിയ മോഡലുകള്‍ കരുത്ത് പകരും. 2017 ഇക്കോസ്‌പോര്‍ടിലാകും ഫോര്‍ഡിന്റെ ഡ്രാഗണ്‍ സീരീസ് എഞ്ചിനുകള്‍ ആദ്യം ഇടംപിടിക്കുകയെന്നാണ് സൂചന.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

പിന്നാലെ ഫിഗൊ, ആസ്‌പൈറുകള്‍ക്കും ഡ്രാഗണ്‍ സീരീസ് എഞ്ചിനുകള്‍ ലഭിക്കും. നിലവില്‍ ബ്രസീലിയന്‍ വിപണിയില്‍ ഫിഗൊ ക്രോസ്ഓവര്‍, 'കാ ട്രെയിലിനെ' ഫോര്‍ഡ് അണിനിരത്തുന്നുണ്ട്.

ഹോണ്ട WR-V യ്ക്ക് ഫോര്‍ഡിന്റെ ഭീഷണി; ഫിഗൊ ക്രോസ്ഓവറിന്റെ ചിത്രങ്ങള്‍ പുറത്ത്

ഹ്യുണ്ടായി i20 ആക്ടീവ്, ഹോണ്ട WR-V, ഫോക്‌സ്‌വാഗണ്‍ ക്രോസ് പോളോ, ടൊയോട്ട എത്തിയോസ് ക്രോസ് മോഡലുകളാകും ഇന്ത്യയില്‍ ഫിഗൊ ക്രോസ്ഓവറിന്റെ എതിരാളികള്‍. 2018 ഓട്ടോ എക്‌സ്‌പോയിലാകും പുതിയ ക്രോസ്ഓവറിനെ ഫോര്‍ഡ് അവതരിപ്പിക്കുക.

English summary
Spy Pics: Ford Figo Cross Spotted Testing In India. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark