ഫിഗോ, ഫിയസ്റ്റകളെ ഫോര്‍ഡ് ഇന്ത്യ തിരികെ വിളിക്കുന്നു — നിങ്ങളുടെ കാറുമുണ്ടോ ലിസ്റ്റില്‍?

Written By:

ഫിയസ്റ്റ, ഫിഗോ കാറുകളെ ഫോര്‍ഡ് ഇന്ത്യ സ്വമേധയാ തിരികെ വിളിക്കുന്നു. ഫിയസ്റ്റ ക്ലാസിക് സെഡാന്‍, മുന്‍തലമുറ ഫിഗോ ഹാച്ച്ബാക്ക് മോഡലുകളെയാണ് ഫോര്‍ഡ് ഇന്ത്യ തിരികെ വിളിക്കുന്നത്.

ഫിയസ്റ്റ, ഫിഗോ കാറുകളെ ഫോര്‍ഡ് ഇന്ത്യ സ്വമേധയാ തിരികെ വിളിക്കുന്നു. ഫിയസ്റ്റ ക്ലാസിക് സെഡാന്‍, മുന്‍തലമുറ ഫിഗോ ഹാച്ച്ബാക്ക് മോഡലുകളെയാണ് ഫോര്‍ഡ് ഇന്ത്യ തിരികെ വിളിക്കുന്നത്.

ഹൈ-പ്രഷര്‍ പവര്‍ അസിസ്റ്റഡ് സ്റ്റീയറിംഗ് ഹോസില്‍ നേരിടുന്ന പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഫിഗോ, ഫിയസ്റ്റ ക്ലാസിക്കുകളെ ഫോർഡ് ഇന്ത്യ തിരികെ വിളിക്കുന്നത്.

2004 നും 2012 നും ഇടയ്ക്ക് ചെന്നൈ ഉത്പാദന കേന്ദ്രത്തില്‍ നിന്നും നിര്‍മ്മിച്ച മുന്‍തലമുറ ഫോര്‍ഡ് ഫിഗോ, ഫിയസ്റ്റ ക്ലാസിക് മോഡലുകളിലാണ് ഹൈ-പ്രഷര്‍ പവര്‍ സ്റ്റീയറിംഗ് ഹോസ് അപകട ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. 

39315 കാറുകളില്‍ സ്റ്റീയറിംഗ് ഹോസ് പ്രശ്‌നം നിലകൊള്ളുന്നു എന്നാണ് ഫോര്‍ഡ് ഇന്ത്യയുടെ പ്രാഥമിക നിഗമനം.

ഡീലര്‍മാര്‍ മുഖേന പ്രശ്‌നബാധിത ഫിഗോ, ഫിയസ്റ്റ ക്ലാസിക് മോഡലുകളില്‍ ഹൈ-പ്രഷര്‍ പവര്‍ അസിസ്റ്റഡ് സ്റ്റീയറിംഗ് ഹോസുകള്‍ മാറ്റി നല്‍കാനുള്ള നടപടികള്‍ ഫോര്‍ഡ് ഇന്ത്യ സ്വീകരിച്ച് കഴിഞ്ഞു.

ലോകോത്തര നിലവാരം പുലര്‍ത്തുന്ന വാഹനങ്ങളെ ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ഫോര്‍ഡിന്റെ പ്രഥമലക്ഷ്യമെന്നും, നിലവിലെ നടപടി സുരക്ഷയെ മുന്‍നിര്‍ത്തി ഫോര്‍ഡ് ഇന്ത്യ സ്വമേധയാ സ്വീകരിച്ചതാണെന്നും ഔദ്യോഗിക പ്രസ്തവാനയിലൂടെ കമ്പനി വ്യക്തമാക്കി.

2013 ല്‍ 1,66,021 യൂണിറ്റ് ഫിഗോ, ഫിയസ്റ്റ ക്ലാസിക് മോഡലുകളെ ഫോര്‍ഡ് ഇന്ത്യ തിരിച്ച് വിളിച്ചിരുന്നു. റിയര്‍ ട്വിസ്റ്റ് ബീമിലും, പവര്‍ സ്റ്റീയറിംഗ് ഹോസിലും നേരിട്ട പ്രശ്‌നങ്ങളെ തുടര്‍ന്നായിരുന്നു അന്നത്തെ നടപടി.

തുടര്‍ന്ന് 2016 ൽ വീണ്ടും, 42300 യൂണിറ്റ് പുതുതലമുറ ഫിഗോ, കോമ്പാക്ട് സെഡാന്‍ ആസ്‌പൈര്‍ മോഡലുകളെ ഫോര്‍ഡ് ഇന്ത്യ തിരിച്ച് വിളിച്ചു. സോഫ്റ്റ്‌വെയര്‍ തകരാര്‍ കാരണം, എയര്‍ബാഗുകളില്‍ പ്രശ്‌നങ്ങള്‍ നേരിട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.

കൂടുതല്‍... #ഫോഡ്
English summary
Ford India Recalls Figo And Fiesta Classic For Possible Hose Issues — Is Yours On The List? Read in Malayalam.
Story first published: Saturday, June 24, 2017, 10:04 [IST]
Please Wait while comments are loading...

Latest Photos