മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

Written By:

ഇന്ത്യയില്‍ പിടിമുറുക്കാന്‍ ഫോര്‍ഡ് ഒരുങ്ങുന്നു. മാരുതി ബലെനോയും ഫോക്‌സ് വാഗണ്‍ പോളോയും കൈയ്യടക്കിയ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് പുതിയ മോഡലിനെ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് ഫോര്‍ഡ് ഇന്ത്യ.

To Follow DriveSpark On Facebook, Click The Like Button
മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

B536 എന്ന കോഡ്‌നാമത്തിലുള്ള പുതിയ പ്ലാറ്റ്‌ഫോമാണ് പ്രീമിയം ഹാച്ച്ബാക്കുകള്‍ക്കും മിഡ്‌സൈസ് സെഡാനുകള്‍ക്കുമായി ഫോര്‍ഡ് ഒരുക്കുന്നത്.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

B563 പ്ലാറ്റ്‌ഫോമില്‍ നിന്നും കടന്നെത്തുന്ന ഫോര്‍ഡിന്റെ ആദ്യ മോഡല്‍ മാരുതി ബലെനോയുമായാണ് കൊമ്പുകോര്‍ക്കുക. ഫോര്‍ഡ് നിരയില്‍ ഫിഗൊ ഹാച്ച്ബാക്കിന് മേലെയാകും പുതിയ മോഡല്‍ ഇടംപിടിക്കുക.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

പുതിയ പ്രീമിയം ഹാച്ച്ബാക്കിന് പിന്നാലെ പുതിയ മിഡ്-സൈസ് സെഗ്മന്റ് സെഡാനെയും ഫോര്‍ഡ് അവതരിപ്പിക്കും. 2015 ല്‍ ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയ ഫിയസ്റ്റയ്ക്ക് പകരമായാണ് പുതിയ സെഡാന്‍ എത്തുക.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

വിപണിയില്‍ മാരുതി സിയാസ്, ഹോണ്ട സിറ്റി മോഡലുകളോട് നേരിട്ടുള്ള മത്സരത്തിനാണ് പുതിയ ഫോര്‍ഡ് സൊഡാന്‍ തയ്യാറാവുക.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

ഫോര്‍ഡിന്റെ പുത്തന്‍ ഡ്രാഗണ്‍ നിരയില്‍ നിന്നുമുള്ള പെട്രോള്‍ എഞ്ചിനുകളാണ് ഇരുമോഡലുകളിലും ഇടംപിടിക്കുക. 2023 മുതല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന റിയല്‍ ഡ്രൈവിംഗ് എമ്മിഷന്‍സ് ടെസ്റ്റിംഗ് സൈക്കിള്‍ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായാണ് ഫോര്‍ഡ് ഡ്രാഗണ്‍ എഞ്ചിനുകള്‍ ഒരുങ്ങുന്നത്.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

നിലവിലുള്ള B562 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനപ്പെടുത്തിയാണ് പുതിയ B563 പ്ലാറ്റ്‌ഫോമും. ഫിഗൊ, ആസ്‌പൈര്‍ മോഡലുകള്‍ അണിനിരക്കുന്നത് ചെലവ് കുറഞ്ഞ B562 പ്ലാറ്റ്‌ഫോമിലാണ്.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

പുതിയ മോഡലുകളുടെ കടന്നുവരവിന്റെ പശ്ചാത്തലത്തില്‍ ഫിഗൊ, ആസ്‌പൈര്‍ മോഡലുകളെ ഒരു സെഗ്മന്റ് താഴെയ്ക്കായി ഫോര്‍ഡ് മാറ്റിസ്ഥാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മാരുതി ബലെനോയെ വെല്ലാന്‍ ഫോര്‍ഡിന്റെ പുതിയ പ്രീമിയം ഹാച്ച്ബാക്ക് ഒരുങ്ങുന്നു

എന്തായാലും പ്രീമിയം ഹാച്ച്ബാക്ക് സെഗ്മന്റിലേക്കുള്ള ഫോര്‍ഡിന്റെ കടന്ന് വരവ് മത്സരം വര്‍ധിപ്പിക്കും. നിലവില്‍ 3 ശതമാനം മാത്രമാണ് അമേരിക്കന്‍ നിര്‍മ്മാതാക്കളുടെ ഇന്ത്യന്‍ വിപണി വിഹിതം.

കൂടുതല്‍... #ഫോഡ് #ford
English summary
Ford Developing New Premium Hatchback To Rival Maruti Baleno. Read in Malayalam.
Story first published: Thursday, August 3, 2017, 17:57 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark