ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

Written By:

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ മെര്‍സിഡീസ് ഡ്രൈവര്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം. സ്വന്തം നാട്ടില്‍ വിജയം കൈവരിച്ചതിന് ഒപ്പം, ഒരു പോയിന്റായി സെബാസ്റ്റ്യന്‍ വെറ്റലിന്റെ ചാമ്പ്യന്‍ഷിപ്പ് ലീഡ് കുറയ്ക്കാനും ഹാമില്‍ട്ടണിന് സാധിച്ചു.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

മത്സരത്തില്‍ മികച്ച തുടക്കം ലഭിച്ച ഹാമില്‍ട്ടണ്‍ ഫിനിഷിംഗ് പോയിന്റ് വരെ ആധിപത്യം നിലനിര്‍ത്തുകയായിരുന്നു. ഒമ്പതാമതായി തുടങ്ങിയ സഹതാരം വാല്‍ട്ടേരി ബോട്ടസ്, മികച്ച പ്രകടനത്തിലൂടെ രണ്ടാമനായി ഫിനിഷ് ചെയ്തു.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

മൂന്ന് ലാപ് ബാക്കി നില്‍ക്കെ ടയര്‍ പ്രശ്‌നം നേരിട്ടത്, രണ്ടാം സ്ഥാനത്തിനായി മത്സരിച്ച ഫെരാരി ഡ്രൈവര്‍ കിമി റെയ്‌ക്കോന് തിരിച്ചടിയായി. മൂന്നാമതായാണ് റെയ്‌ക്കോന്‍ ഫിനിഷ് ചെയ്തത്.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

റേസിന്റെ അവസാന ലാപുകളില്‍ സെബാസ്റ്റ്യന്‍ വെറ്റലിനും ടയര്‍ പ്രശ്‌നം നേരിട്ടിരുന്നു. തകരാര്‍ സംഭവിച്ച ടയറുമായി മത്സരിച്ച വെറ്റല്‍ ഏഴാമതായാണ് ഫിനിഷ് ചെയതത്.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

റെഡ് ബുള്‍ ഡ്രൈവര്‍മാരായ മാക്‌സ് വെസ്റ്റാപന്‍, ദാനിയേല്‍ റിക്കാര്‍ഡിയോ എന്നിവര്‍ യഥാക്രമം നാലാമതും അഞ്ചാമതുമായി ഫിനിഷ് ചെയ്തു.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

എഞ്ചിന്‍, ഗിയര്‍ബോക്‌സ് ഘടകങ്ങളില്‍ മാറ്റം വരുത്തിയതിന് റിക്കാര്‍ഡിയോയ്ക്ക് ഗ്രിഡ് പെനാല്‍റ്റി ലഭിച്ചിരുന്നു. തത്ഫലമായി 19 ആം സ്ഥാനത്ത് നിന്നുമാണ് റിക്കോര്‍ഡിയോ ആരംഭിച്ചതും.

ഫോര്‍മുല വണ്‍; ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്‌സില്‍ ല്യൂവിസ് ഹാമില്‍ട്ടണിന് വിജയം

റെനോ ഡ്രൈവര്‍ നീക്കോ ഹല്‍ക്കന്‍ബര്‍ഗ് ആറാമനായി ഫിനിഷ് ചെയ്തപ്പോള്‍, ഫോഴ്‌സ് ഇന്ത്യ ഡ്രൈവര്‍മാരായ എസ്തബാന്‍ ഒക്കണ്‍, സെര്‍ജിയോ പെരെസ് എന്നിവര്‍ എട്ട്, ഒമ്പത് പൊസിഷനുകളില്‍ ഫിനിഷ് ചെയ്തു.

വില്യംസ് ഡ്രൈവര്‍ ഫെലിപെ മാസയാണ് ആദ്യ പത്തില്‍ ഇടംനേടിയ അവസാന താരം.

English summary
Formula One: Lewis Hamilton Wins British Grand Prix. Read in Malayalam.
Please Wait while comments are loading...

Latest Photos