ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

Written By:

ഇന്ത്യയില്‍ റോഡപകടങ്ങള്‍ പതിവ് തുടര്‍ക്കഥയാണ്. മോശം റോഡ്, അശ്രദ്ധമായ ഡ്രൈവിംഗ്, തെറ്റായ ശീലങ്ങള്‍.. ഇങ്ങനെ കാരണങ്ങള്‍ അനവധിയാണ് ഇന്ത്യന്‍ റോഡപകടങ്ങള്‍ക്ക്.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

ഓടുന്നതിനിടെ ടയര്‍ പൊട്ടിയുണ്ടാകുന്ന അപകടങ്ങളും കുറവല്ല ഇന്ത്യയില്‍. ചൂട് ക്രമാതീതമായി വര്‍ധിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടുതലും അരങ്ങേറുന്നത്.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

പഞ്ചാബിലെ ദേശീയപാതയില്‍ കഴിഞ്ഞ ദിവസം നടന്ന അപകടവും ഇത്തരത്തില്‍ ടയര്‍ പൊട്ടിയുണ്ടായതാണ്. അമൃത്സറിന് സമീപം, ജണ്ഡിയാലയില്‍ വെച്ച് അമിത വേഗതയില്‍ സഞ്ചരിച്ച ടൊയോട്ട ഫോര്‍ച്ച്യൂണറിന്റെ ടയര്‍ പൊട്ടുകയായിരുന്നു.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

പൊടുന്നനെ ഫോര്‍ച്ച്യൂണര്‍ വലത് ഭാഗത്തേക്ക് വെട്ടിച്ചതിന് പിന്നാലെയാണ് ടയര്‍ പൊട്ടിയതും. ഇത് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചു.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട എസ്‌യുവി, മീഡിയന്‍ തകര്‍ത്ത് എതിര്‍ദിശയിലേക്ക് കടക്കുന്നതായും ദൃശ്യങ്ങള്‍ വെളിപ്പെടുത്തുന്നു.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

എതിര്‍ദിശയില്‍ സഞ്ചരിച്ച മഹീന്ദ്ര എക്‌സ്‌യുവി 500 മായി ടൊയോട്ട ഫോര്‍ച്ച്യൂണര്‍ കൂട്ടിയിടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ ഒരൽപം ഭീതിയുണർത്തുന്നതാണ്.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

മീഡിയന്‍ തകര്‍ത്ത് തൊട്ടുമുന്നില്‍ പ്രത്യക്ഷപ്പെട്ട ഫോര്‍ച്ച്യൂണറിനെ കണ്ട് പകച്ച എ ക്‌സ് യുവി ഡ്രൈവര്‍ക്ക് ബ്രേക്ക് ചവിട്ടാന്‍ പോലും സമയം ലഭിച്ചില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

അപകടത്തില്‍ എക്‌സ്‌യുവി 500 ല്‍ സഞ്ചരിച്ചിരുന്ന മൂന്ന് യാത്രികര്‍ കൊല്ലപ്പെട്ടു. അഞ്ച് യാത്രികര്‍ക്ക് സാരമായ പരുക്കേല്‍ക്കുകയും ചെയ്തു.

ടയര്‍ പൊട്ടിയ ഫോര്‍ച്ച്യൂണര്‍ ഇടിച്ച് കയറിയത് എക്‌സ്‌യുവി 500 ലേക്ക്; വീഡിയോ

അതേസമയം, ടൊയോട്ട ഫോര്‍ച്ച്യൂണറില്‍ ഡ്രൈവര്‍ മാത്രമാണുണ്ടായിരുന്നത്. അപകടത്തില്‍ ഫോര്‍ച്ച്യൂണര്‍ ഡ്രൈവര്‍ക്ക് സാരമായി പരുക്കേറ്റതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Video: Toyota Fortuner And Mahindra XUV 500 Head-On Collision Leaves Three Dead. Read in Malayalam.
Story first published: Friday, June 16, 2017, 15:38 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark