ഷെവര്‍ലെയുടെ സര്‍വീസ് പിന്തുണ; ജനറൽ മോട്ടോർസ് മഹീന്ദ്രയുടെ സഹായം തേടുന്നു?

Written By:

ഇന്ത്യന്‍ വിപണിയില്‍ നിന്നും പിന്മാറാനുള്ള തീരുമാനം ജനറല്‍ മോട്ടോര്‍സ് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ജനറല്‍ മോട്ടോര്‍സിന് കീഴിലുള്ള ഷെവലര്‍ലെ കാറുകളുടെ അപ്രതീക്ഷിത പിന്മാറ്റം നിലവിലെ ഉപഭോക്താക്കൡ ആശങ്ക പടര്‍ത്തിയിരിക്കുകയാണ്.

വിപണിയില്‍ നിന്നും പിന്മാറിയാലും സര്‍വീസ് പിന്തുണ തുടരുമെന്ന ജനറല്‍ മോട്ടോര്‍സിന്റെ പ്രസ്തവാന ഉപഭോക്താക്കളുടെ ആശങ്ക പരിഹരിക്കുന്നില്ല. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, സര്‍വീസ് പിന്തുണ തുടരുന്നതിന് സഹായം തേടി ജനറല്‍ മോട്ടോര്‍സ് മഹീന്ദ്രയെ സമീപിച്ചിരിക്കുകയാണ്.

നിലവിലെ ഷെവര്‍ലെ ഉപഭോക്താക്കള്‍ക്കുള്ള സര്‍വീസ് പിന്തുണ മഹീന്ദ്രയിലൂടെ തുടരാനാണ് ജനറല്‍ മോട്ടോര്‍സ് ശ്രമിക്കുന്നതെന്നാണ് സൂചന. അതേസമയം, വിഷയത്തില്‍ മഹീന്ദ്ര ഇത് വരെയും മാധ്യമങ്ങളോട് പ്രതികരിച്ചിട്ടില്ല.

മഹീന്ദ്രയുമായി ജനറല്‍ മോട്ടോര്‍സ് ചര്‍ച്ച നടത്തിയെന്നും ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പിന്തുണ തുടരുന്നതിന് മഹീന്ദ്രയുടെ സഹായമാണ് ജനറല്‍ മോട്ടോര്‍സ് തേടുന്നതെന്നും മുതിര്‍ന്ന വ്യവസായ പ്രമുഖന്‍ ഇക്കണോമിക് ടൈംസിനോട് പറഞ്ഞു.

എന്നാല്‍ ഷെവര്‍ലെയുടെ സര്‍വീസ് ശൃഖല തുടരുന്നതുമായി ബന്ധപ്പെട്ട് ജനറല്‍ മോട്ടോര്‍സ് മറ്റ് കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ജനറല്‍ മോട്ടോര്‍സ് വക്താവ് പ്രതികരിച്ചു. ഇന്ത്യയില്‍ മികച്ച സര്‍വീസ് ശൃഖലയാണ് ഷെവര്‍ലെയ്ക്ക് ഉള്ളതെന്നും ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിദഗ്ധ സംഘമാണ് സര്‍വീസ് സെന്ററുകളില്‍ നിയോഗിച്ചിട്ടുള്ളതെന്നും ജനറല്‍ മോട്ടോര്‍സ് വക്താവ് പറഞ്ഞു.

രണ്ട് പതിറ്റാണ്ട് മുമ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിയ ജനറല്‍ മോട്ടോര്‍സിന് ഇന്നും കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് പിന്മാറ്റം. പാസഞ്ചര്‍ കാര്‍ വില്‍പനയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമാണ് ജനറല്‍ മോട്ടോര്‍സിന്റെ വിപണി വിഹിതം.

അതേസമയം, ഇന്ത്യയില്‍ നിന്നും പൂര്‍ണമായി പിന്‍മാറാന്‍ ജനറല്‍ മോട്ടോര്‍സ് ഒരുങ്ങുന്നില്ല. വിദേശ കയറ്റുമതിക്കുള്ള ഇടത്താവളമായി ഇന്ത്യയെ പരിഗണിക്കാനാണ് ജനറല്‍ മോട്ടോര്‍സിന്റെ തീരുമാനം.

ജനറല്‍ മോട്ടോര്‍സിന്റെ ബംഗളൂരുവിലുള്ള ടെക്നോളജി കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തുടരാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ ജനറല്‍ മോട്ടോര്‍സിന്റെ 150 ഡീലര്‍ഷിപ്പുകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്.

കൂടുതല്‍... #ജിഎം
English summary
Chevrolet In Talks With Mahindra To Provide After Sales Service Support. Read in Malayalam.
Story first published: Friday, May 26, 2017, 16:04 [IST]
Please Wait while comments are loading...

Latest Photos

 
X