ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

Written By:

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പശ്ചാത്തലത്തില്‍ ഹൈബ്രിഡ് കാറുകള്‍ക്ക് മേല്‍ ചുമത്തിയ 15 ശതമാനം അധിക സെസ് പിന്‍വലിക്കുമെന്ന് സൂചന. 28 ശതമാനം ജിഎസ്ടി നിരക്കും 15 ശതമാനം അധിക സെസുമാണ് ഹൈബ്രിഡ് കാറുകളില്‍ നിലവില്‍ ചുമത്തുന്നത്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള അധിക സെസ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ നിര്‍മ്മാതാക്കള്‍ ജിഎസ്ടി കൗണ്‍സിലിനെ സമിപീച്ചിരുന്നൂവെങ്കിലും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടാത്തിടത്തോളം നികുതി ഘടന മാറ്റില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരുന്നത്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

കേന്ദ്ര സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെട്ടതായും ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം അധിക സെസ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

ഓഗസ്റ്റ് അഞ്ചിന് ചേരുന്ന അടുത്ത ജിഎസ്ടി കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

ജൂലായ് ഒന്നിന് പ്രാബല്യത്തില്‍ വന്ന ജിഎസ്ടി പശ്ചാത്തലത്തില്‍ 43 ശതമാനമാണ് ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള നികുതി. ഇത് ഹൈബ്രിഡ് കാറുകളുടെ വില ഗണ്യമായി വര്‍ധിക്കുന്നതിന് വഴിതെളിച്ചിരിക്കുകയാണ്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

നേരത്തെ, ഹൈബ്രിഡ് കാറുകളില്‍ പരോക്ഷ നികുതികള്‍ അടക്കം 30.3 ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്. മാരുതി സുസൂക്കി, ടൊയോട്ട, മഹീന്ദ്ര ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കളുടെ ഹൈബ്രിഡ് വില്‍പനയെ ജിഎസ്ടി സാരമായാണ് ബാധിച്ചത്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

3.5 ലക്ഷം രൂപ മുതല്‍ 5.2 ലക്ഷം രൂപ വരെയായി ടൊയോട്ട ഹൈബ്രിഡ് കാറുകളുടെ വില വര്‍ധിച്ചപ്പോള്‍, ഒരു ലക്ഷം രൂപയാണ് മാരുതി സുസൂക്കി സിയാസ് SVHS ല്‍ രേഖപ്പെടുത്തിയ വിലവര്‍ധനവ്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

മാരുതി സുസൂക്കി എര്‍ട്ടിഗയിലും സമാന വിലവര്‍ധനവാണ് രേഖപ്പെടുത്തുന്നത്.

ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 15 ശതമാനം സെസ് പിന്‍വലിക്കുമെന്ന് സൂചന

പരിസ്ഥിതി-സൗഹാര്‍ദ്ദമായ ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള ഉയര്‍ന്ന നികുതി നിരക്ക് തുടക്കം മുതല്‍ക്കെ വന്‍വിമര്‍ശനമാണ് നേരിട്ടിരുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
Government Planning To Remove 15 Percent Cess On Hybrid Cars. Read in Malayalam.
Story first published: Thursday, July 27, 2017, 19:29 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark