ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

Written By:

കാര്‍ വില വീണ്ടും ഉയരും. മിഡ്-സൈസ് സെഡാനുകള്‍ക്കും, ആഢംബര കാറുകള്‍ക്കും, എസ്‌യുവികള്‍ക്കും മേല്‍ പുതുക്കിയ ജിഎസ്ടി സെസ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നു. കാറുകളില്‍ ചുമത്തുന്ന ജിഎസ്ടി സെസ് ഉയര്‍ത്താന്‍ ശനിയാഴ്ച ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനം എടുക്കുകയായിരുന്നു.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

മിഡ്-സൈസ് സെഡാനുകളില്‍ 2 ശതമാനം സെസും, ആഢംബര കാറുകളില്‍ 5 ശതമാനം സെസും, എസ്‌യുവികളില്‍ 7 ശതമാനം സെസുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

സെസ് വര്‍ധനവിന്റെ അടിസ്ഥാനത്തില്‍ മിഡ്-സൈസ് സെഗ്മന്റ് കാറുകളില്‍ 45 ശതമാനം ജിഎസ്ടി നിരക്കാണ് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

ആഢംബര കാറുകളിലും, എസ്‌യുവികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് ഇനി ഈടാക്കുക. ഇതോടെ ജനപ്രിയ കാറുകളുടെ വില കുതിക്കുമെന്നാണ് സൂചന.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

അതേസമയം, ചെറുകാറുകളുടെ ജിഎസ്ടി നിരക്കില്‍ മാറ്റമില്ല. ഒപ്പം, ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള 43 ശതമാനം നികുതിയും, ഇലക്ട്രിക് കാറുകളിലുള്ള 12 ശതമാനം നികുതിയും മാറ്റമില്ലാതെ തുടരും.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

വില ഉയരുന്ന മോഡലുകള്‍

ഫോക്‌സ്‌വാഗണ്‍ വെന്റോ, മാരുതി സിയാസ്, ഹ്യുണ്ടായി വേര്‍ണ, ഹോണ്ട സിറ്റി — 15000-20000 രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

ഹ്യുണ്ടായി ക്രെറ്റ, റെനോ ഡസ്റ്റര്‍ നിസാന്‍ ടെറാനോ — 50000-90000 രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

മഹീന്ദ്ര KUV500, ടാറ്റ ഹെക്‌സ, ടാറ്റ സഫാരി സ്റ്റോം, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ജീപ് കോമ്പസ് — 70000-1.2 ലക്ഷം രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

സ്‌കോഡ ഓക്ടാവിയ, സ്‌കോഡ സൂപ്പേര്‍ബ്, ഹ്യുണ്ടായി ഇലാന്‍ട്രെ, ടൊയോട്ട കൊറോള —30000-40000 രൂപ വരെ വില ഉയരാം.

ബിഎംഡബ്ല്യു 3 സിരീസ്, ഔഡി A4, മെര്‍സിഡീസ് ബെന്‍സ് A ക്ലാസ് — 50000-60000 രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

ലാന്‍ഡ് റോവര്‍ ഡിസ്‌കവറി സ്‌പോര്‍ട്, റേഞ്ച് റോവര്‍ ഇവോഖ് — 2-2.5 ലക്ഷം രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

ഇസുസു MUX, ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍, ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍, ഔഡി Q3, ബിഎംഡബ്ല്യു X1 — 1.25-2 ലക്ഷം രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

ഔഡി Q7 — 4 ലക്ഷം രൂപ വരെ വില ഉയരാം.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

മാരുതി ബലെനോ, മാരുതി ബ്രെസ്സ, ഹോണ്ട ജാസ്, ഹോണ്ട ഡബ്ല്യുആര്‍വി, ഹ്യുണ്ടായി i20, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഉള്‍പ്പെടുന്ന കാറുകളുടെ വില വര്‍ധിക്കില്ല എന്നാണ് സൂചന.

ജിഎസ്ടി; പുതുക്കിയ സെസ് പ്രാബല്യത്തില്‍ — ഇനി ഏതൊക്കെ കാറുകളുടെ വില ഉയരും?

പുതിയ നടപടി രാജ്യത്തെ എസ്‌യുവി വില്‍പനയെയാണ് സാരമായി ബാധിക്കുക. ഉത്സവ കാലത്തോട് അനുബന്ധിച്ച് കാര്‍ വിപണി കുതിക്കവെ, സെസ് വര്‍ധനവ് നിര്‍മ്മാതാക്കള്‍ക്കും ഉപഭോക്താക്കള്‍ക്കും തിരിച്ചടിയേകും എന്നാണ് വിദഗ്ധാഭിപ്രായം.

English summary
GST Rates: Cess On Larger Cars, SUVs Increases, Small Cars Unaffected. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark