ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

By Dijo Jackson

ജിഎസ്ടി ആനുകൂല്യങ്ങള്‍ ഉപഭോക്താക്കളില്‍ നേരത്തെ എത്തിക്കാനുള്ള നടപടികള്‍ വാഹന നിര്‍മ്മാതാക്കള്‍ സ്വീകരിച്ച് കഴിഞ്ഞു. തത്ഫലമായി വിവിധ ശ്രേണികളിലെ മോഡലുകളില്‍ 2.5 ലക്ഷം രൂപ വരെ ലിമിറ്റഡ് പീരിഡ് ഡിസ്‌കൗണ്ട് ഒരുക്കി നിര്‍മ്മാതാക്കള്‍ കളം നിറയുകയാണ്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

മാരുതി സുസൂക്കി, ഹ്യുണ്ടായി, ഹോണ്ട, നിസാന്‍, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഫോര്‍ഡ് ഇന്ത്യ ഉള്‍പ്പെടുന്ന നിര്‍മ്മാതാക്കള്‍ നല്‍കുന്ന ലിമിറ്റഡ് (ജൂണ്‍ മാസം വരെ) ഓഫറുകള്‍ ഇവിടെ പരിശോധിക്കാം-

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

മാരുതി സുസൂക്കി

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കള്‍ 35000 രൂപ വരെയാണ് കാറുകളില്‍ പ്രീ-ജിഎസ്ടി ഡിസ്‌കൗണ്ട് ഒരുക്കിയിരിക്കുന്നത്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

എന്‍ട്രി-ലെവല്‍ ഹാച്ച്ബാക്ക് ആള്‍ട്ടോയിലാണ് ഏറ്റവും ഉയര്‍ന്ന ഡിസ്‌കൗണ്ട് മാരുതി ലഭ്യമാക്കുന്നതും. 25000 രൂപ മുതലാണ് മാരുതിയുടെ ഓഫര്‍ ഡിസ്‌കൗണ്ടുകള്‍ ആരംഭിക്കുന്നത്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര

27000 രൂപ മുതല്‍ 90000 രൂപ വരെ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഓഫര്‍ ഡിസ്‌കൗണ്ട് നല്‍കുന്നു. സ്‌കോര്‍പിയോയിലാണ് ആരംഭ ഡിസ്‌കൗണ്ട് നിരക്കായ 27000 രൂപ മഹീന്ദ്ര ഒരുക്കുന്നത്. അതേസമയം, എക്‌സ്‌യുവി 500 ലാണ് 90000 രൂപയുടെ ഡിസ്‌കൗണ്ട് ലഭിക്കുക.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

ഹ്യുണ്ടായി മോട്ടോര്‍

2.5 ലക്ഷം രൂപ വരെയാണ് ഹ്യുണ്ടായി ഒരുക്കുന്ന ഡിസ്‌കൗണ്ട്. പ്രീമിയം എസ്‌യുവി സാന്റാഫെ യിലാണ് 2.5 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് ഉപഭോക്താക്കള്‍ക്ക് നേടാന്‍ സാധിക്കുക. പ്രശസ്ത മോഡല്‍ എലൈറ്റ് i20 യില്‍ 25000 രൂപയാണ് ഹ്യുണ്ടായി നല്‍കിയ വിലക്കിഴിവ്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

ഇതിന് പുറമെ, എന്‍ട്രി-ലെവല്‍ മോഡല്‍ ഇയോണില്‍ 45000 രൂപയുടെ ഡിസ്‌കൗണ്ടും, ഗ്രാന്‍ഡ് i10 ല്‍ 73000 രൂപ വരെ ഡിസ്‌കൗണ്ടും കമ്പനി ഒരുക്കുന്നു. സെഡാന്‍ മോഡല്‍ വേര്‍ണയില്‍ 90000 രൂപയുടെ ഡിസ്‌കൗണ്ടും ഉപഭോക്താക്കള്‍ക്ക് നേടാം.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

ഹോണ്ട

ഹാച്ച്ബാക്ക് ബ്രിയോയില്‍ 14500 രൂപ വരെയാണ് ഹോണ്ട കാര്‍സ് ഇന്ത്യ ലഭ്യമാക്കുന്ന ഡിസ്‌കൗണ്ട്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

സെഡാന്‍ മോഡല്‍ അമേസില്‍ 50000 രൂപയുടെ കിഴിവും, പ്രീമിയം ഹാച്ച്ബാക്ക് ജാസ്സില്‍ 17000 രൂപയുടെ കിഴിവും, ബി-ആര്‍വി യില്‍ 60000 രൂപയുടെ കിഴിവുമാണ് ജൂണ്‍ മാസം വരെ ഹോണ്ട നല്‍കുന്നത്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

ഫോര്‍ഡ് ഇന്ത്യ

കോമ്പാക്ട് എസ്‌യുവി ഇക്കോസ്‌പോര്‍ട്, സെഡാന്‍ ആസ്‌പൈര്‍, ഹാച്ച്ബാക്ക് ഫിഗൊ മോഡലുകളില്‍ 30000 രൂപ വരെയാണ് ഫോര്‍ഡിന്റെ ഡിസ്‌കൗണ്ട്.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

20000 മുതല്‍ 30000 രൂപ വരെയാണ് ഇക്കോസ്‌പോര്‍ടില്‍ ഉപഭോക്താക്കള്‍ക്ക് നേടാവുന്ന ഡിസ്‌കൗണ്ട്. അതേസമയം, വേരിയന്റിന്റെ അടിസ്ഥാനത്തില്‍ 10000 രൂപ മുതല്‍ 25000 രൂപ വരെ ഫിഗൊ, ആസ്‌പൈറുകളില്‍ ഡിസ്‌കൗണ്ട് ലഭിക്കുന്നു.

ജിഎസ്ടി; ജൂണ്‍ മാസം കാറുകളില്‍ ലഭിക്കുന്ന ഡിസ്‌കൗണ്ട് ഇങ്ങനെ

നിസാന്‍

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ നിസാന്‍, 80000 രൂപ വരെയാണ് സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനമായ ടെറാനൊയില്‍ നല്‍കുന്നത്. ചെറു കാര്‍ മൈക്രയില്‍ 25000 രൂപയുടെ ഡിസ്‌കൗണ്ടും നിസാന്‍ നല്‍കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
GST Effect: List of Car Discounts Being Offered in June. Read in Malayalam.
Story first published: Tuesday, June 20, 2017, 11:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X