ജിഎസ്ടി വന്നു; ടാറ്റയുടെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

Written By:

ടാറ്റ മോട്ടോര്‍സിന്റെ ഉടമസ്ഥതയിലുള്ള ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ കാറുകളുടെ വില കുറഞ്ഞു. ജിഎസ്ടി പശ്ചാത്തലത്തില്‍ ശരാശരി ഏഴ് ശതമാനം വിലക്കുറവാണ് മോഡലുകളില്‍ രേഖപ്പെടുത്തുക.

To Follow DriveSpark On Facebook, Click The Like Button
ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

ജിഎസ്ടി ആനുകൂല്യം പൂര്‍ണമായും ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ ലക്ഷ്യം. രാജ്യത്തുടനീളമുള്ള 25 ഔട്ട്‌ലെറ്റുകളില്‍ നിന്നും പുതുക്കിയ നിരക്കില്‍ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളെ സ്വന്തമാക്കാമെന്ന് കമ്പനി വ്യക്തമാക്കി.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

ദില്ലി എക്‌സ്‌ഷോറൂമിനെ അടിസ്ഥാനപ്പെടുത്തി കാറുകളില്‍ ശരാശരി ഏഴ് ശതമാനം വിലക്കുറവ് രേഖപ്പെടുത്തുമെന്ന് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ ഇന്ത്യ പ്രസിഡന്റ് റോഹിത് സൂരി പറഞ്ഞു.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

ജിഎസ്ടി നിരക്കിന് കീഴില്‍, 34.64 ലക്ഷം രൂപ ആരംഭവിലയിലാണ് പുതിയ XE സെഡാന്‍ സാന്നിധ്യമറിയിക്കുക.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

അതേസമയം 44.89 ലക്ഷം രൂപ ആരംഭവിലയില്‍ XF ഉം, 67.37 ലക്ഷം രൂപ ആരംഭവിലയില്‍ F-പെയ്‌സും, 97.39 ലക്ഷം രൂപ ആരംഭവിലയില്‍ XJ യും ഷോറൂമുകളില്‍ ലഭ്യമാകും.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

40.04 ലക്ഷം രൂപ ആരംഭവിലയില്‍ ഡിസ്‌കവറി സ്‌പോര്‍ടും, 42.37 ലക്ഷം ആരംഭവിലയില്‍ റേഞ്ചര്‍ റോവര്‍ ഇവോഖും, 89.44 ലക്ഷം രൂപ ആരംഭവിലയില്‍ റേഞ്ച് റോവര്‍ സ്‌പോര്‍ടും, 1.59 കോടി രൂപ ആരംഭവിലയില്‍ റേഞ്ച് റോവറും ലാന്‍ഡ് റോവര്‍ നിരയില്‍ അണിനിരക്കും.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

1500 സിസി എഞ്ചിന്‍ ശേഷിക്ക് മുകളിലുള്ള ആഢംബര കാറുകളിലും എസ്‌യുവികളിലും 15 ശതമാനം അധിക സെസാണ് നിശ്ചയിച്ചിരിക്കുന്നത്.

ജിഎസ്ടി വന്നു; ടാറ്റയ്ക്ക് കീഴിലെ ജാഗ്വാര്‍ ലാന്‍ഡ് റോവറുകളുടെ വില കുറഞ്ഞു

28 ശതമാനം നികുതി ഉള്‍പ്പെടെ 43 ശതമാനം നികുതിയാണ് ആഢംബര കാറുകളിലും എസ്‌യുവികളിലും ജിഎസ്ടി പശ്ചാത്തലത്തില്‍ ഒരുങ്ങിയിരിക്കുന്നത്.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
GST Effect: Tata Motors' Owned Jaguar Land Rover Vehicles To Cost Lesser. Read in Malayalam.
Story first published: Saturday, July 1, 2017, 20:18 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark