ജിഎസ്ടി എഫക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

Written By:

മാരുതി മോഡലുകളുടെ വില മൂന്ന് ശതമാനം വരെ കുറച്ചു. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുന്ന ജിഎസ്ടി നിരക്കുകളുടെ അടിസ്ഥാനത്തിലാണ് മാരുതി സുസൂക്കി ഇന്ത്യ ലിമിറ്റഡ് മൂന്ന് ശതമാനം വരെ മോഡലുകളുടെ വില കുറച്ചിരിക്കുന്നത്.

ജിഎസ്ടി എഫ്ക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

ജിഎസ്ടിയുടെ മുഴുവന്‍ ആനുകൂല്യവും ഉപഭോക്താക്കളില്‍ എത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മാരുതി വ്യക്തമാക്കി. പുതിയ നടപടിയുടെ പശ്ചാത്തലത്തില്‍ മാരുതി കാറുകളുടെ എക്‌സ്‌ഷോറൂം വിലകളില്‍ മൂന്ന് ശതമാനം വരെ കുറവ് രേഖപ്പെടുത്തും.

ജിഎസ്ടി എഫ്ക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

ജിഎസ്ടിക്ക് മുമ്പ് നിലനിന്നിരുന്ന മൂല്യവര്‍ധിത നികുതിയെ അടിസ്ഥാനപ്പെടുത്തി വിലക്കുറവില്‍ നേരിയ വ്യത്യാസമുണ്ടാകുമെന്നും മാരുതി സൂചിപ്പിച്ചു.

ജിഎസ്ടി എഫ്ക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

ജിഎസ്ടി പ്രാബല്യത്തില്‍ കൊണ്ട് വന്ന കേന്ദ്ര നടപടി അഭിനന്ദാര്‍ഹമാണെന്നും ഇത് വിപണിയില്‍ വിപ്ലവ മാറ്റങ്ങള്‍ ഒരുക്കുമെന്നും മാരുതി സുസൂക്കി സിഇഒ, കെനിച്ചി അയൂഖവ പറഞ്ഞു.

ജിഎസ്ടി എഫ്ക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

അതേസമയം, ഹൈബ്രിഡ് കാറുകള്‍ക്ക് മേലുള്ള വര്‍ധിച്ച നികുതി, സ്മാര്‍ട്ട് ഹൈബ്രിഡ് സിയാസ് ഡീസല്‍, സ്മാര്‍ട്ട് ഹൈബ്രിഡ് എര്‍ട്ടിഗ ഡീസല്‍ കാറുകളുടെ വില വര്‍ധിപ്പിച്ചുവെന്നും മാരുതി അറിയിച്ചു.

ജിഎസ്ടി എഫ്ക്ട്; മാരുതി സുസൂക്കി കാറുകളുടെ വില കുറഞ്ഞു

ജൂലായ് ഒന്ന് മുതല്‍ ജിഎസ്ടി നിരക്കിനെ അടിസ്ഥാനപ്പെടുത്തി പുതുക്കിയ വില മാരുതി കാറുകളില്‍ പ്രാബല്യത്തില്‍ വരും.

കൂടുതല്‍... #മാരുതി
English summary
GST Effect: Maruti Suzuki Vehicle Prices Decreased. Read in Malayalam.
Please Wait while comments are loading...

Latest Photos