പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

Written By:

2017 ഫെബ്രുവരി 14 ന് വിപണിയിലവതരിക്കുമെന്ന് പ്രഖ്യാപിച്ച ഹോണ്ടയുടെ നവീകരിച്ച സിറ്റി പതിപ്പിന്റെ ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ഹോണ്ട ഡീലർഷിപ്പുകളിൽ 21,000രൂപ സ്വീകരിച്ചാണ് ബുക്കിംഗ് നടത്തുന്നത്.

To Follow DriveSpark On Facebook, Click The Like Button
പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

ഒരുക്കാലത്ത് മികച്ച വില്പന കാഴ്ചവെച്ചിരുന്ന സെഡാനായിരുന്നു സിറ്റി. മാരുതി സുസുക്കി സിയാസ് അവതരിച്ചതോടെ സിറ്റിയുടെ പൊലിമയും നഷ്ടപ്പെടുകയായിരുന്നു. പഴയ പ്രൗഢി തിരിച്ചെടുക്കുന്നതിനും സിയാസിന് കടുത്ത എതിരാളിയുമാകാനാണ് ഹോണ്ട സിറ്റിയുടെ പുനരവതരണം.

പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

മുൻഭാഗം സിവിക് മോഡലിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയ പുതിയ സിറ്റിയിൽ വലിച്ചുനീട്ടിയ രൂപത്തിലുള്ള ഹെഡ്‌ലൈറ്റ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, ക്രോം ഗ്രിൽ, പുതുക്കിയ ബംബർ എന്നിവയാണ് കാറിന്റെ മോടിവർധിപ്പിക്കുന്നത്.

പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

പുതുക്കിയ ടെയിൽ ലാമ്പ്, ബൂട്ട് സ്പോയിലർ, പുതിയ ബംബർ എന്നിവയാണ് പിൻഭാഗത്തെ ആകർഷകമാക്കുന്ന ഘടകങ്ങൾ.

പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തി എന്നുള്ളതാണ് അകത്തളത്തിലെ പ്രധാന സവിശേഷതയായി പറയാവുന്നത്. കൂടാതെ 6 എയർബാഗുകൾ നൽകി പുതിയ സിറ്റിയുടെ സുരക്ഷയും കൂടുതൽ ഉറപ്പു വരുത്തിയിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

നിലവിൽ സിറ്റിക്ക് കരുത്തേകുന്ന 1.5ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയായിരിക്കും ഈ ഫേസ്‌ലിഫ്റ്റ് മോഡലിന്റേയും കരുത്ത്. ഗ്രൗണ്ട് ക്ലിയറൻസ് അല്പം ഉയർത്തിയിട്ടുള്ള പുതിയ സിറ്റിയുടെ സസ്പെൻനിലും മാറ്റം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി ബുക്കിംഗ് ആരംഭിച്ചു....

വിപണിപിടിച്ചു കഴിഞ്ഞാൽ മാരുതി സിയാസ്, സ്‌കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ, പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ എന്നിവരായിരിക്കും എതിർശക്തികൾ.

  

ഈ വർഷം ഉത്സവക്കാലത്തോടെ ഇന്ത്യൻ നിരത്തിലിറങ്ങുന്ന മൂന്നാം തലമുറ സ്വിഫ്റ്റിന്റെ എക്സ്ക്ലൂസീവ് ഇമേജുകൾ.

 

കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Bookings Open Ahead Of Launch — Book Yours Now
Story first published: Saturday, February 4, 2017, 16:33 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark