ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

Written By:

ഇന്ത്യൻ വിപണിയിലെത്തിച്ചേർന്ന് ഒരു ദിവസം പിന്നിട്ടിരിക്കവെ നവീകരിച്ച ഹോണ്ട സിറ്റിയുടെ ബുക്കിംഗ് 5,000 കവിഞ്ഞെന്ന് കമ്പനി റിപ്പോർട്ട്. 5,000 ബുക്കിഗുകളിൽ 70 ശതമാനം ബുക്കിംഗും പെട്രോൾ വേരിയന്റുകൾക്ക് ലഭിച്ചു.

To Follow DriveSpark On Facebook, Click The Like Button
ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

ഫെബ്രുവരി മൂന്നിനായിരുന്നു സിറ്റിയുടെ ബുക്കിംഗ് ആരംഭിച്ചത്. അഡ്വാൻസ് തുക 21,000 രൂപ നൽകിയായിരുന്നു ബുക്കിംഗ്. 849,990 രൂപ ദില്ലിഎക്സ്ഷോറൂം വിലയ്ക്കാണ് ഈ എക്സ്ക്യൂട്ടീവ് സെഡാനിപ്പോൾ ലഭ്യമായിട്ടുള്ളത്.

ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

പുതിയ സിറ്റിയുടെ എസ്, എസ്‌വി, വി, വിഎക്സ് എന്നീ പെട്രോൾ വേരിയന്റുകളിൽ മാനുവൽ ഗിയർബോക്സും പെട്രോൾ വേരിയന്റുകളായ വി, വിഎക്സ്, ടോപ്പ് എന്റ് സെഡ്എക്സ് എന്നിവയിൽ സിവിടി ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഡീസൽ വേരിയന്റുകളായ എസ്‌വി, വി, വിഎക്സ്, സെഡ് എക്സ് എന്നിവയിൽ മാനുവൽ ട്രാൻസ്മിഷനും ലഭ്യമായിരിക്കും.

ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

മോഡേൺ സ്റ്റീൽ മെറ്റാലിക്, വൈറ്റ് ഓർക്കിഡ് പേൾ, കാർനിലിയൻ റെഡ് പേൾ, അലാബാസ്റ്റർ സിൽവർ മെറ്റാലിക്, ഗോൾഡൻ ബ്രൗൺ മെറ്റാലിക് എന്നീ നിറങ്ങളിലാണ് പുതിയ ഹോണ്ട സിറ്റി അവതരിച്ചിരിക്കുന്നത്.

ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

പുതിയ സിറ്റിയുടെ 1.5ലിറ്റർ ഐ-ഡിടെക് ഡീസൽ എൻജിന് 99 കുതിരശക്തിയും 200എൻഎം ടോർക്കും ഉല്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. അതേസമയം പെട്രോൾ എൻജിനായ 1.5ലിറ്റർ ഐ-വിടെക് 117കുരിരശക്തിയും 145എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

ഹോണ്ട സിറ്റിക്ക് തകർപ്പൻ ബുക്കിംഗ്....

ഇന്ത്യൻ വിപണിയിൽ മാരുതി സുസുക്കി സിയാസ്, സ്കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ എന്നിവർക്ക് മുഖ്യ എതിരാളിയായിരിക്കും പുതിയ നാലാം തലമുറക്കാരൻ ഹോണ്ട സിറ്റി.

കാണാം ഇവിടെ 2017 ഹോണ്ട സിറ്റി എക്സ്ക്ലൂസീവ് ഇമേജുകൾ ഷോറൂമിൽ പോകാതെ തന്നെ...

 

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda City Facelift Receives Tremendous Bookings
Story first published: Wednesday, February 15, 2017, 11:31 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark