പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

Written By:

ജാപ്പനീസ് കാർ നിർമാതാവായ ഹോണ്ട സിറ്റിയുടെ നവീകരിച്ച പതിപ്പുമായി ഉടനടി വിപണിയിലേക്ക്. 2017 ഫെബ്രുവരി 14 ന് സിറ്റി ഫേസ്‌ലിഫ്റ്റ് പതിപ്പിന്റെ അവതരണമുണ്ടാകുമെന്ന് ഹോണ്ട ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

ഒരുക്കാലത്ത് മികച്ച വില്പനകാഴ്ച വെച്ചിരുന്നൊരു സെഡാനായിരുന്നു ഹോണ്ട സിറ്റി. പിന്നീട് മാരുതി സുസുക്കി സിയാസ് അവതരിച്ചതോടെ സിറ്റിയുടെ പൊലിമയും മങ്ങിതുടങ്ങി. നഷ്ടപ്പെട്ട പ്രൗഢി തിരിച്ചുപിടിക്കുക എന്ന ഉദ്ദേശത്തിൽ ഇപ്പോൾ നവീകരിച്ച സിറ്റിയുമായി ഹോണ്ട തിരികെയെത്തുന്നു.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

മുൻഭാഗം സിവിക് മോഡലിനെ അടിസ്ഥാനപ്പെടുത്തി രൂപപ്പെടുത്തിയിട്ടുള്ളതാണ്. പിന്നിലേക്ക് വലിച്ചുനീട്ടിയ രൂപത്തിലുള്ള ഹെഡ്‌ലൈറ്റ്, ഡെ ടൈം റണ്ണിംഗ് ലാമ്പ്, ക്രോം ഗ്രിൽ, പുതുക്കിയ ബംബർ എന്നിവചേർന്ന് കാറിനെ കൂടുതൽ ആകർഷകമാക്കി തീർക്കുന്നു.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

പുതുക്കി നൽകിയ ടെയിൽ ലാമ്പ്, ബൂട്ട് സ്പോയിലർ, പുതിയ ബംബർ എന്നിവയാണ് പിൻഭാഗത്തെ പ്രധാന മാറ്റങ്ങൾ.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

ഇൻഫോടെയിൻമെന്റ് സിസ്റ്റം ഉൾപ്പെടുത്തി എന്നുള്ളതാണ് പുതിയ സിറ്റിയുടെ അകത്തളത്തിലെ പ്രധാന സവിശേഷത. കൂടാതെ സുരക്ഷ കണക്കിലെടുത്ത് 6 എയർബാഗുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

നിലവിൽ സിറ്റിക്ക് കരുത്തേകുന്ന 1.5ലിറ്റർ പെട്രോൾ, 1.5ലിറ്റർ ഡീസൽ എൻജിനുകൾ തന്നെയായിരിക്കും ഫേസ്‌ലിഫ്റ്റ് മോഡലിന്റേയും കരുത്ത്. ഗ്രൗണ്ട് ക്ലിയറൻസ് അല്പം ഉയർത്തിയിട്ടുള്ള പുതിയ സിറ്റിയുടെ സസ്പെൻനിലും മാറ്റം ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

സിറ്റി സെഡ്എക്സ് എന്ന് ബാഡ്ജുകൂടി നവീകരിച്ച സിറ്റിയിൽ ഉൾപ്പെടുത്തിയതായി കാണാം.

പുതിയ ഹോണ്ട സിറ്റി അരങ്ങേറ്റം ഫെബ്രുവരി 14 ന്

വിപണിപിടിച്ചു കഴിഞ്ഞാൽ മാരുതി സിയാസ്, സ്‌കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ, പുറത്തിറങ്ങാനിരിക്കുന്ന ഹ്യുണ്ടായ് വെർണ എന്നിവരായിരിക്കും എതിർശക്തികൾ.

 ഈ വർഷം ഉത്സവക്കാലത്തോടെ ഇന്ത്യൻ നിരത്തിലിറങ്ങുന്ന മൂന്നാം തലമുറ സ്വിഫ്റ്റിന്റെ എക്സ്ക്ലൂസീവ് ഇമേജുകൾ.

കൂടുതല്‍... #ഹോണ്ട #honda
English summary
Honda City Facelift India Launch Date Revealed
Story first published: Friday, February 3, 2017, 11:36 [IST]
Please Wait while comments are loading...

Latest Photos