ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

Written By:

ജാപ്പനീസ് കാർനിർമാതാവായ ഹോണ്ട സിറ്റിയുടെ നവീകരിച്ച പതിപ്പുമായി ഇന്ത്യയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുന്നു. പുതുവർഷ വേളയിൽ ജനുവരി 12ന് തായിലാന്റിലായിരുന്നു സിറ്റി ഫേസ്‌ലിഫ്റ്റിന്റെ ആദ്യാവതരണം. ഇന്ത്യയിൽ ഫെബ്രുവരിയോടെ എത്തിച്ചേരുമെന്നുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ ഇന്റർനെറ്റ് വഴി പ്രചരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

ഹോണ്ടയുടെ ദില്ലി ഡീലർഷിപ്പുകളിൽ സിറ്റി ഫേസ്‌ലിഫ്റ്റ് മോഡലിന്റെ ബുക്കിംഗും ആരിഭിച്ചുക്കഴിഞ്ഞെന്നുള്ള വാർത്തകളും പുറത്തുവന്നിട്ടുണ്ട്.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

ജനുവരി അവസാനത്തോടെയോ ഫെബ്രുവരി ആദ്യത്തോടെയായിരിക്കും ഇതുസംബന്ധിച്ച് കമ്പനി ഭാഗത്തുനിന്നുള്ള ഔദ്യോഗിക അറിയിപ്പുണ്ടാവുക.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

പുതിയ സിറ്റിയുടെ മുൻ-പിൻ ഭാഗങ്ങളിൽ ഏറെകുറെ പുതുമകളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. പുതിയ ബംബർ അതുപോലെ ഗ്രിൽ, സിവികിന് സമാനമായുള്ള മെലിഞ്ഞ ആകാരഭംഗി, പുതിയ ഹെഡ്‌ലാമ്പും ഡിആർഎല്ലുകളും എന്നിങ്ങനെയുള്ള മാറ്റം പുത്തൻ സിറ്റിയിൽ കാണാം.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

പുതുക്കിപണിത ബംബർ, എൽഇഡി ടെയിൽലാമ്പ് എന്നിവയ്ക്കൊപ്പം 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളും ഈ കാറിന്റെ പുതുമ വർധിപ്പിക്കാനായി ഉൾപ്പെടുത്തിയിരിക്കുന്നു.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

ലെതർ അപ്ഹോൾസ്ട്രെ, ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നീ മാറ്റങ്ങളും അകത്തളത്തിൽ പ്രതീക്ഷിക്കാവുന്നതാണ്.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

സുരക്ഷ പരിഗണിച്ചാൽ ടോപ്പ്-എന്റ് വേരിയന്റുകളിൽ 6 എയർബാഗുകൾ, ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം, സ്റ്റാൻഡേഡ് വേരിയന്റുകളിൽ ഡ്യുവൽ എയർബാഗ് എന്നീ ഫീച്ചറുകളും അടങ്ങിയിട്ടുണ്ട്.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

1.5ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റുകൾ തന്നെയായിരിക്കും സിറ്റി ഫേസ്‌ലിഫ്റ്റിന്റെ കരുത്ത്. 117ബിഎച്ച്പിയും 145എൻഎം ടോർക്കുമാണ് പെട്രോൾ ഉല്പാദിപ്പിക്കുന്നത് അതേസമയം ഡീസൽ വേരിയന്റിന് 200എൻഎം ടോർക്കും 99ബിഎച്ച്പിയുമാണ് കരുത്ത്.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

ട്രാൻസ്മിഷനെ കുറിച്ച് പറയപകയാണെങ്കിൽ പെട്രോൾ വേരിയന്റിൽ 5 സ്പീഡ് മാനുവലും സിവിടിയുമായിരിക്കും ഉണ്ടാവുക. ഡീസലിലാകട്ടെ 6 സ്പീഡ് മാനുവൽ മാത്രമായിരിക്കും ഉണ്ടാവുക.

ഹോണ്ട സിറ്റി ഫേസ്‌ലിഫ്റ്റ് ഫെബ്രുവരിയിൽ....

മാരുതി സുസുക്കി സിയാസ്, ഹ്യുണ്ടായ് വേർണ, സ്‌കോഡ റാപ്പിഡ്, ഫോക്സ്‌വാഗൺ വെന്റോ എന്നീ എതിരാളികളോടായിരിക്കും പുതിയ സിറ്റിക്ക് പോരാടേണ്ടിവരിക.

നവീകരിച്ച സിറ്റിക്ക് നിലവിലുള്ള മോഡലുകളേക്കാൾ 25,000 രൂപ അധികമാകാനുമുള്ള സാധ്യതയുണ്ട്.

2017 മാരുതി സ്വിഫ്റ്റ് എക്സ്ക്ലൂസീവ് ഗ്യാലറി നിങ്ങൾക്കായി....

കൂടുതല്‍... #ഹോണ്ട #honda
English summary
2017 Honda City Likely To Launch In India In February; Bookings Commenced Unofficially
Story first published: Tuesday, January 24, 2017, 13:31 [IST]
Please Wait while comments are loading...

Latest Photos