പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ട ഹാച്ച്ബാക്കിന്റെ വിശേഷങ്ങൾ

Written By:

2017 ഫ്രാങ്ക്ഫട്ട് ഓട്ടോ ഷോയ്ക്ക് മുന്നോടിയായി, ജാസ് ഫെയ്‌സ് ലിഫ്റ്റിനെ ഹോണ്ട അവതരിപ്പിച്ചു. അപ്‌ഡേറ്റഡ് ഇന്റീരിയറിനും എക്സ്റ്റീരിയറിനും ഒപ്പം പുതിയ പെട്രോള്‍ എഞ്ചിനുമാണ് 2017 ഹോണ്ട ജാസിന്റെ സവിശേഷത.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

സ്‌കൈറൈഡ് ബ്ലൂ മെറ്റാലിക് കളര്‍ സ്‌കീമാണ് എക്‌സ്റ്റീരിയറിന് അഴകേകുന്ന പ്രധാന ഘടകം. പുതുക്കിയ ഫ്രണ്ട് ഗ്രില്‍, പുതിയ ലൈറ്റനിംഗ് സിഗ്നേച്ചര്‍, പുതുക്കിയ ഏപ്രൺ എന്നിവയാണ് ഫ്രണ്ട് പ്രൊഫൈല്‍ ഫീച്ചറുകള്‍.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

ഗ്ലോസ് ബ്ലാക് സ്‌ടൈപ് ലഭിച്ച പുതിയ ബമ്പറാണ് റിയര്‍ എന്‍ഡിലെ ഹൈലൈറ്റ്.

Recommended Video - Watch Now!
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

പുതിയ ഡയനാമിക് വേരിയന്റിലാകും അപ്‌ഡേറ്റഡ് ജാസ് വന്നെത്തുക. ഫ്രണ്ട് സ്പ്ലിറ്റര്‍, റെഡ് ഫിനിഷ് നേടിയ റിയര്‍ ഡിഫ്യൂസര്‍ എന്നിവ ഹാച്ച്ബാക്കിന്റെ സ്‌പോര്‍ടി മുഖത്തിന് കരുത്ത് പകരുന്നു.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

ഇതിന് പുറമെ എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍, പുതിയ സൈഡ് സ്കേർട്ട്, റൂഫ് സ്‌പോയിലര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ മോഡലിന്റെ ഫീച്ചറുകളില്‍ ഉള്‍പ്പെടും.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

ഓറഞ്ച് ഡീറ്റെയ്‌ലിംഗ് ലഭിച്ചതാണ് ഇന്റീരിയര്‍. സീറ്റുകള്‍ക്കും, ക്യാബിനും, ലെതര്‍ റാപ്പ്ഡ് സ്റ്റീയറിംഗ് വീലിനും, ഗിയര്‍ നോബിനും ഇതേ ഓറഞ്ച് സ്റ്റിച്ചിംഗാണ് ഹോണ്ട നല്‍കിയിരിക്കുന്നത്.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

പുതിയ 1.5 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനിലാണ് ഹോണ്ട ജാസ് ഫെയ്‌സ്‌ലിഫ്റ്റ് വന്നെത്തുക. 128 bhp കരുത്തേകുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ലഭ്യമാകും.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

ഡയനാമിക് വേരിയന്റ് ഒഴികെ ബാക്കി എല്ലാ വേരിയന്റുകളും 1.3 ലിറ്റര്‍ പെട്രോള്‍ എഞ്ചിനിലാണ് ഒരുങ്ങുന്നത്. 101 bhp കരുത്തേകുന്ന എഞ്ചിനില്‍ 5 സ്പീഡ് ഗിയര്‍ബോക്‌സാണ് സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ഇടംപിടിക്കുന്നതും.

പുതിയ മുഖവുമായി 2017 ജാസ്; മറയ്ക്ക് പുറത്ത് വന്ന ഹോണ്ടയുടെ ഹാച്ച്ബാക്ക്

സെപ്തംബര്‍ നടക്കുന്ന ഫ്രാങ്ക്ഫട്ട് ഓട്ടോ ഷോയില്‍ ജാസ് ഫെയ്‌സ്‌ലിഫ്റ്റിനെ ഹോണ്ട കാഴ്ചവെക്കും. 2018 ന്റെ തുടക്കത്തോടെ മാത്രമാകും അപ്‌ഡേറ്റഡ് ജാസിന്റെ വിതരണം ഹോണ്ട ആരംഭിക്കുക.

കൂടുതല്‍... #ഹോണ്ട #honda #hatchback
English summary
Honda Jazz Facelift Unveiled Ahead Of Debut. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark