27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

Written By:

ജാസ് പ്രിവിലേജ് എഡിഷനെ ഹോണ്ട ഇന്ത്യയില്‍ പുറത്തിറക്കി. 7.36 ലക്ഷം രൂപ ആരംഭവിലയിലാണ് ഹോണ്ട ജാസ് പ്രിവിലേജ് എഡിഷൻ എത്തിയിരിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

പ്രീമിയം ഫീച്ചറുകളുടെ അടിസ്ഥാനത്തിലാണ്, ജാസ് പ്രിവിലേജ് എഡിഷന്‍ സാധാരണ ജാസ് മോഡലുകളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത്. റിയര്‍ എന്‍ഡിന് ലഭിച്ച പാര്‍ക്കിംഗ് സെന്‍സറുകളും, പ്രവിലേജ് എഡിഷന്‍ ബാഡ്ജും മാത്രമാണ് എക്സ്റ്റീരിയറില്‍ പുതിയ മോഡലിനെ വ്യത്യസ്തമാക്കുന്നതും.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

V വേരിയന്റ് പശ്ചാത്തലമായെത്തുന്ന ജാസ് പ്രിവിലേജ് എഡിഷന്‍, ഓട്ടോമാറ്റിക് മാനുവല്‍ ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ ലഭ്യമാണ്. ജാസ് V വേരിയന്റില്‍ നിന്നും 5000 രൂപയുടെ വിലവര്‍ധനവാണ് ജാസ് പ്രിവിലേജ് എഡിഷനുള്ളത്.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

നാവിഗേഷന് ഒപ്പമുള്ള 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് പ്രിവിലേജ് എഡിഷന്റെ പ്രധാന ഹൈലൈറ്റ്. 1.5 ജിബി ഇന്റേണല്‍ സ്റ്റോറേജ്, മിറര്‍ ലിങ്ക്, വോയിസ് കമ്മാന്‍ഡ്, ബ്ലൂടൂത്ത്, യുഎസ്ബി, മൈക്രോ എസ്ഡി കാര്‍ഡ് സ്ലോട്ട്, HDMI-IN പോര്‍ട്ട് എന്നീ കണക്ടിവിറ്റിയും ഇന്‍ഫോടെയ്ന്‍മെന്റിന്റെ ഭാഗമാണ്.

Recommended Video - Watch Now!
Tata Tiago XTA AMT Launched In India | In Malayalam - DriveSpark മലയാളം
27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

കൂടാതെ, ബീജ് തീമില്‍ ഒരുങ്ങുന്നതാണ് പ്രവിലേജ് എഡിഷന്‍ സീറ്റ് കവറുകളും ഫ്‌ളോര്‍ മാറ്റുകളും.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

ഡ്യൂവല്‍ എയര്‍ബാഗുകള്‍, എബിഎസ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിവേഴ്‌സിംഗ് ക്യാമറ, അലോയ് വീലുകള്‍, പവര്‍ അഡ്ജസ്റ്റബിള്‍ ORVM കള്‍ എന്നിവയാണ് ജാസ് പ്രിവിലേജ് എഡിഷന്റെ സുരക്ഷാ സജ്ജീകരണങ്ങള്‍.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

മാനുവല്‍ ഗിയര്‍ഷിഫ്റ്റിംഗിനായി പാഡില്‍ ഷിഫ്റ്ററുകളും മോഡലില്‍ ഇടംപിടിക്കുന്നുണ്ട്. എഞ്ചിന്‍ മുഖത്ത് ഏറെ മാറ്റങ്ങളില്ലാതെയാണ് പ്രിവിലേജ് എഡിഷന്‍ എത്തുന്നത്.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

പെട്രോള്‍ ഡീസല്‍ വേര്‍ഷനുകളില്‍ ജാസ് പ്രിവിലേജ് എഡിഷന്‍ ലഭ്യമാണ്. 89 bhp കരുത്തും 110 Nm torque ഉം ഏകുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഇടംപിടിക്കുന്നു.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

മാനുവല്‍ ഗിയര്‍ബോക്‌സ് വേര്‍ഷന്‍ 18.2 കിലോമീറ്റര്‍ ഇന്ധനക്ഷമത കാഴ്ചവെക്കുമ്പോള്‍, 19 കിലോമീറ്ററാണ് സിവിടി ഗിയര്‍ബോക്‌സ് വേര്‍ഷന്‍ പ്രിവിലേജ് എഡിഷന് നല്‍കുന്ന ഇന്ധനക്ഷമത.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

98 bhp കരുത്തും 200 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ് 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ എത്തുന്ന ഡീസല്‍ വേര്‍ഷന്‍, 27.3 കിലോമീറ്ററാണ് കാഴ്ചവെക്കുന്ന ഇന്ധനക്ഷമത.

27.3 കിലോമീറ്റര്‍ ഇന്ധനക്ഷമത; ജാസ് പ്രിവിലേജ് എഡിഷനുമായി ഹോണ്ട ഇന്ത്യയില്‍

രാജ്യത്തുടനീളമുള്ള ഹോണ്ട ഡീലര്‍ഷിപ്പുകളില്‍ നിന്നും ഹോണ്ട ജാസ് പ്രിവിലേജ് എഡിഷനെ ഉപഭോക്താക്കള്‍ക്ക് ബുക്ക് ചെയ്യാം. രണ്ട് ആഴ്ചയ്ക്കുള്ളില്‍ തന്നെ പുതിയ പ്രിവിലേജ് എഡിഷന്റെ വിതരണവും ഹോണ്ട ആരംഭിക്കും.

കൂടുതല്‍... #ഹോണ്ട #honda #new launch #mpv
English summary
Honda Jazz Privilege Edition Launched in India; Prices Start At Rs 7.36 Lakh. Read in Malayalam.
Story first published: Friday, August 25, 2017, 18:29 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark