2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

Written By:

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ അവതാരങ്ങള്‍ പിറന്ന് കൊണ്ടിരിക്കുകയാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് കാറുകളുടെ ഇലക്ട്രിക് പരിവേഷങ്ങള്‍ക്കാണ് ഇത്തവണ നിര്‍മ്മാതാക്കള്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരിക്കുന്നത്. ഈ ഇലക്ട്രിക് നിരയിലേക്കാണ് ഹോണ്ടയുടെ അര്‍ബന്‍ ഇവി കോണ്‍സെപ്റ്റിന്റെ വരവും.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

ഹോണ്ടയുടെ പ്രത്യേക ഇലക്ട്രിക് അടിത്തറയില്‍ ഒരുങ്ങുന്ന അര്‍ബന്‍ ഇവി കോണ്‍സെപ്റ്റ്. പ്രീമിയം ഹാച്ച്ബാക്ക് ജാസിനെക്കാളും 100 mm ഉയരക്കുറവില്‍ ഒരുങ്ങുന്ന അര്‍ബന്‍ ഇവി കോണ്‍സെപ്റ്റിന്റെ നീളം, 3895 mm ആണ്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

ബ്ലൂ ബാക്ക്‌ലിറ്റ് നേടിയ ഹോണ്ട ലോഗോ, കമ്പനിയുടെ പുതിയ ഇലക്ട്രിക് സ്റ്റൈലിംഗിനെയാണ് സൂചിപ്പിക്കുന്നത്. മറ്റ് ഡ്രൈവര്‍മാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍, ചാര്‍ജ്ജിംഗ് സ്റ്റാറ്റസ് അപ്‌ഡേറ്റ് പോലുള്ള ഇന്ററാക്ടീവ് സന്ദേശങ്ങളാണ് അര്‍ബന്‍ ഇവി കോണ്‍സെപ്റ്റിന്റെ ഫ്രണ്ട് എന്‍ഡ് ഡിസ്‌പ്ലേയില്‍ ഒരുങ്ങുക.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

വീതി കുറഞ്ഞ A-Pillar ന്റെയും വീതിയേറിയ വിന്‍ഡ് സ്‌ക്രീന്‍ ഡിസൈനിന്റെയും സഹായത്താല്‍ ഡ്രൈവര്‍ക്ക് പരമാവധി കാഴ്ചയാണ് അകത്തളത്ത് ഹോണ്ട നല്‍കുന്നത്.

Recommended Video
Datsun redi-GO 1-Litre Review In Malayalam - DriveSpark മലയാളം
2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

കോച്ച് ഡോറുകള്‍ മുഖേനയാണ് ഹോണ്ട അര്‍ബന്‍ ഇവി കോണ്‍സെപ്റ്റിന്റെ എന്‍ട്രിയും എക്‌സിറ്റും. സ്റ്റീയറിംഗ് വീല്‍ കോളം, ലളിതമാര്‍ന്ന കണ്‍ട്രോള്‍ ബട്ടണുകള്‍, പനാരോമിക് സ്‌ക്രീന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ഫ്‌ളോട്ടിംഗ് ഡാഷ്‌ബോര്‍ഡ് കണ്‍സോള്‍.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

2019 ല്‍ അര്‍ബന്‍ ഇവി കോണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ ആരംഭിക്കുമെന്ന് ഹോണ്ട സ്ഥിരീകരിച്ചിട്ടുണ്ട്.

നാല് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതാണ് ഹോണ്ട അര്‍ബന്‍ ഇവി കോണ്‍സെപ്റ്റ്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

എന്നാല്‍ പ്രൊഡക്ഷന്‍ പതിപ്പില്‍ 5 സീറ്ററായാകും മോഡല്‍ എത്തുക.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

അര്‍ബന്‍ ഇവിയുടെ കരുത്തിനെ കുറിച്ച് ഹോണ്ട ഏറെ പരാമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. എന്നാല്‍ ഹൈ-ഡെന്‍സിറ്റി ലൈറ്റ്‌വെയ്റ്റ് ബാറ്ററി പാക്ക്, ഇന്റഗ്രേറ്റഡ് ഹീറ്റ് മാനേജ്‌മെന്റ്, എനര്‍ജി ട്രാന്‍സ്ഫര്‍ ഫംങ്ഷന്‍ മുതലായ ഘടകങ്ങള്‍ അര്‍ബന്‍ ഇവിയില്‍ ഇടംപിടിക്കുമെന്ന് ഹോണ്ട വ്യക്തമാക്കിയിട്ടുണ്ട്.

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോ; അർബൻ ഇവി, ഇതാണ് ഹോണ്ടയുടെ ഇലക്ട്രിക് കാർ

കാഴ്ചയില്‍ റെട്രോ ലുക്കാണ് ഹോണ്ട അര്‍ബന്‍ ഇവി നല്‍കുന്നതെങ്കിലും, ഭാവി സാങ്കേതികത മുന്നില്‍ കണ്ടുകൊണ്ടാണ് മോഡല്‍ ഒരുങ്ങിയിരിക്കുന്നത്. ഫ്യൂച്ചരിസ്റ്റിക് ഡാഷ്‌ബോര്‍ഡ് പാനലും വിംഗ് മിററുകളും ഇത് വെളിപ്പെടുത്തുന്നതാണ്.

English summary
2017 Frankfurt Motor Show: Honda Unveils Urban EV Concept. Read in Malayalam.
Story first published: Thursday, September 14, 2017, 10:31 [IST]
Please Wait while comments are loading...

Latest Photos