സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

Written By:

റോഡ് അപകടങ്ങള്‍ ഇന്ത്യയില്‍ പുതുമ അല്ല. പ്രതിദിനം വര്‍ധിക്കുന്ന റോഡപകടങ്ങളെ നിയന്ത്രിക്കാന്‍ പെടാപാട് പെടുകയാണ് ഇന്ന് അധികൃതര്‍.

To Follow DriveSpark On Facebook, Click The Like Button
സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

തെറ്റായ ഡ്രൈവിംഗ് ശീലങ്ങളും, അശ്രദ്ധയുമാണ് ഇന്ത്യയിലെ റോഡപകടങ്ങളുടെ പ്രധാന കാരണം. എന്നാല്‍ ജയ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അപകടവും അതിനുള്ള കാരണവും ഒരല്‍പം വിചിത്രമാണ്.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

സാധാരണ ഗതിയില്‍ വാഹനത്തിന്റെ നിയന്ത്രണം കൈവിട്ടാണ് അപകടമുണ്ടാകാറുള്ളത്. എന്നാല്‍ ജയ്പൂരിലെ ഹസന്‍പൂര്‍ മേഖലയിലുണ്ടായ അപകടത്തിന് കാരണം, നിയന്ത്രണം വിട്ട കുതിരയായിരുന്നു.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

സഞ്ചരിക്കുന്ന കാറിലേക്ക് നിയന്ത്രണം വിട്ട കുതിര ചാടി വീഴുകയായിരുന്നു. ഞെട്ടിക്കുന്ന അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും, കുതിരയ്ക്കും സാരമായ പരുക്കുകള്‍ സംഭവിച്ചു.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

അപകടം ഇങ്ങനെ-

റോഡ് അരികില്‍ ഉടമസ്ഥന്‍ കുതിരയെ കെട്ടി തീറ്റ നല്‍കവെയാണ് കുതിരയുടെ നിയന്ത്രണം നഷ്ടപ്പെട്ടത്.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

ഉടമസ്ഥന്റെ പിടിയില്‍ നിന്നും കുതറി ചാടിയ കുതിര, റോഡിലേക്ക് കടക്കുകയായിരുന്നു.

ആദ്യം റോഡിലൂടെ കടന്ന് പോയ മോട്ടോര്‍സൈക്കിള്‍ റൈഡറിനെ ആക്രമിച്ച കുതിര, പിന്നാലെ എതിര്‍ ദിശയില്‍ വന്ന കാറിലേക്ക് കുതിച്ച് ചാടുകയായിരുന്നു.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

കാറിന്റെ ഫ്രണ്ട് വിന്‍ഡ് ഷീല്‍ഡ് തകര്‍ത്ത് കുതിര കാറിന്റെയുള്ളില്‍ അകപ്പെടുകയായിരുന്നു. വര്‍ധിച്ച് വരുന്ന അന്തരീക്ഷ താപം കാരണമാണ് കുതിരയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

സമീപത്തെ വനംവകുപ്പ് ഉദ്യോഗസ്ഥരും, നാട്ടുകാരും ചേര്‍ന്ന് ഏറെ പണിപ്പെട്ടാണ് കുതിരയെ കാറില്‍ നിന്നും പുറത്തെടുത്തത്. കാറിന്റെ ഫ്രണ്ട് വിന്‍ഡ് ഷീല്‍ഡില്‍ അകപ്പെട്ട നിലയിലായിരുന്നു കുതിര.

സഞ്ചരിക്കുന്ന കാറിലേക്ക് കുതിര ചാടി വീണു; പിന്നെ സംഭവിച്ചത്

ഹ്യുണ്ടായി i10 ലേക്കാണ് കുതിര ചാടി വീണതെന്ന് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

വര്‍ധിച്ച് വരുന്ന അന്തരീക്ഷ താപം കാരണമാണ് കുതിരയ്ക്ക് നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് കുതിരയെ ചികിത്സിക്കുന്ന ഡോക്ടര്‍ അരവിന്ദ് മാഥുര്‍ പറഞ്ഞു.

കൂടുതല്‍... #ഓട്ടോ വാര്‍ത്ത
English summary
The 'Horsepower' Battle — Horse Collides With Car In A Freak Accident. Read in Malayalam.
Story first published: Tuesday, June 6, 2017, 10:24 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark