ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

Written By:

ജിഎസ്ടി സെസ് ഉയര്‍ത്തിയതിന്റെ പശ്ചാത്തലത്തില്‍ ഹ്യുണ്ടായിയും കാറുകളുടെ വില വര്‍ധിപ്പിച്ചു. 84,867 രൂപ വരെയാണ് വിവിധ മോഡലുകളില്‍ ഹ്യുണ്ടായി വര്‍ധിപ്പിച്ചിരിക്കുന്നത്.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

അതത് കാറുകളില്‍ രണ്ട് മുതല്‍ അഞ്ച് ശതമാനം വരെയാണ് വിലവര്‍ധനവ് പ്രാബല്യത്തില്‍ വന്നിരിക്കുന്നതെന്ന് ഹ്യുണ്ടായി ഔദ്യോഗികമായി അറിയിച്ചു.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

സെപ്തംബര്‍ 11 മുതല്‍ പുതുക്കിയ വില പ്രാബല്യത്തില്‍ വന്നതായും ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. i20, വേര്‍ണ, ക്രെറ്റ, എലാന്‍ട്ര, ട്യൂസോണ്‍ എസ്‌യുവി മോഡലുകള്‍ക്കാണ് വില വര്‍ധിച്ചിരിക്കുന്നത്.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

അതേസമയം, ഗ്രാന്‍ഡ് i10 ലും പുതിയ എക്‌സെന്റിലും വിലവര്‍ധിപ്പിക്കാന്‍ ഹ്യുണ്ടായി തയ്യാറായിട്ടില്ല. ഹ്യുണ്ടായി i20 യുടെ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍-ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാണ് 12,547 രൂപയുടെ വിലവര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

മറ്റ് i20 വേരിയന്റുകളുടെ വിലയില്‍ മാറ്റമില്ല.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

ഹ്യുണ്ടായി അടുത്തിടെ അവതരിപ്പിച്ച പുതുതലമുറ വേര്‍ണയില്‍ 29,090 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ജിഎസ്ടി സെസ് ഉയര്‍ത്തിയതിനെ തുടര്‍ന്ന് ടൊയോട്ടയും, ഹോണ്ടയും, ജീപ് ഇന്ത്യയും കാറുകളുടെ വില പുതുക്കിയിരുന്നു.

Recommended Video
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്ന ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിലാണ് വിപണിയില്‍ കാറുകളുടെ വില ഗണ്യമായി കുറഞ്ഞത്.

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

ജിഎസ്ടി ആനുകൂല്യം ഉപഭോക്താക്കളില്‍ എത്തിക്കുന്നതിന്റെ ഭാഗമായിരുന്നു കാറുകളുടെ വില നിര്‍മ്മാതാക്കള്‍ കുറച്ചതും. എന്നാല്‍ ജിഎസ്ടി സെസ് ഉയര്‍ത്തിയ കേന്ദ്ര നീക്കം നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയേകി

ജിഎസ്ടി; ഹ്യുണ്ടായി കാറുകളുടെ വില വര്‍ധിച്ചു

ആഢംബര കാറുകളിലും, എസ്‌യുവികളിലും യഥാക്രമം 48 ശതമാനം, 50 ശതമാനം ജിഎസ്ടി നിരക്കാണ് ഇനി ഈടാക്കുക. ഇതോടെ മറ്റു ജനപ്രിയ കാറുകളുടെ വിലയും ഉയരുമെന്നാണ് സൂചന.

English summary
GST Cess Revision: Hyundai Cars Gets A Price Increase. Read in Malayalam.
Story first published: Saturday, September 16, 2017, 15:01 [IST]
Please Wait while comments are loading...

Latest Photos