പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

Written By:

ഗ്രാന്റ് ഐ10-ന് കരുത്തേകാൻ പുതിയ ഡീസൽ എൻജിനുമായി ഹ്യുണ്ടായ്. നിലവിൽ കരുത്തേകുന്ന 1.1ലിറ്റർ സിആർഡിഐ എൻജിനു പകരമായിട്ടായിരിക്കും പുതിയ 1.2ലിറ്റർ ഡീസൽ എൻജിന്റെ അവതരണം.

To Follow DriveSpark On Facebook, Click The Like Button
പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഗ്രാന്റ് ഐ 10ന്റെ ഫേസ്‌ലിഫ്റ്റ് പതിപ്പിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായ്. ഗ്രാന്റ് ഐ 10-ന്റെ പുതുക്കിയ പതിപ്പിനായിരിക്കും ഈ എൻജിൻ കരുത്തേകുക.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

നിലവിൽ ഡീസൽ, പെട്രോൾ വകഭേദങ്ങളിലാണ് ഈ ജനപ്രിയ ഹാച്ച്ബാക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്നത്.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

70ബിഎച്ച്പിയും 160എൻഎം ടോർക്കും നൽകുന്ന 1.1ലിറ്റർ സിആർഡിഐ ത്രീ സിലിണ്ടർ ആണ് ഈ വാഹനത്തിലെ ‍ഡീസൽ എൻജിൻ.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഗ്രാന്റ് ഐ 10 മോഡലിന്റെ 1.2 ലീറ്റർ കാപ്പ പെട്രോൾ എൻജിനാകട്ടെ 81ബിഎച്ച്പിയും 114എൻഎം ടോർക്കുമാണ് ഉല്പാദിപ്പിക്കുന്നത്.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

5 സ്പീഡ് മാനുവൽ, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് പെട്രോൾ എൻജിനിലുള്ളത്. ഡീസൽ യൂണിറ്റിൽ 5 സ്പീഡ് മാനുവൽ ഗിയർബോക്സും നൽകിയിട്ടുണ്ട്.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

പുതിയ 1.2ലിറ്റർ ഡീസൽ എൻജിൻ ഉൾപ്പെടുത്തുന്നതോടെ വാഹനത്തിന്റെ കരുത്തിലും ടോർക്കിലും വർധനവുണ്ടായേക്കാം. 4ബിഎച്ച്പിയും 30എൻഎം ടോർക്കും അധികമാകാനുള്ള സാധ്യതയാണുള്ളത്.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

മെക്കാനിക്കൽ മാറ്റത്തിനു പുറമെ അകത്തും പുറത്തും അടിമുടി പരിഷ്കാരങ്ങളോടെയായിരിക്കും ഈ ഫേസ്‌ലിഫ്റ്റ് അവതരിക്കുക.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

വൃത്താകൃതിയിലുള്ള ഡിആർഎല്ലുകളാണ് പുത്തൻ മോഡലിന്റെ മുഖ്യാകർഷണം. എന്നാൽ വിദേശ വിപണികളിൽ എത്തിക്കുന്ന മോഡലിനായിരിക്കും ഈ സവിശേഷതയുണ്ടാവുക.

എന്നാൽ ഇന്ത്യയിലവതിരിക്കുന്ന മോഡലിൽ ഫോഗ് ലാമ്പോടുകൂടിയ ബാർ ടൈപ്പ് ഡിആർഎൽ ആയിരിക്കുമുണ്ടാവുക.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ടോപ്പ് വേരിയന്റുകളിൽ ടച്ച് സ്ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഉൾപ്പെടുന്നതായിരിക്കും എന്ന പ്രത്യേകതയുമുണ്ട് ഈ ഫേസ്‌ലിഫ്റ്റിന്.

പുത്തൻ ഡീസൽ എൻജിനിൽ കരുത്താർജ്ജിച്ച് ഹ്യുണ്ടായ് ഗ്രാന്റ് ഐ10

ഈ സെഗ്മെന്റിൽ വർധിച്ചുവരുന്ന ഡിമാന്റുകൾ കണക്കിലെടുത്തും മത്സരങ്ങൾക്കൊത്ത് മുന്നേറുന്നതിനുമാണ് ഹ്യുണ്ടായ് നവീകരിച്ച ഗ്രാന്റ് ഐ10 മോഡലിനെ അവതരിപ്പിക്കുന്നത്.

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
Hyundai Grand i10 To Get New Diesel Model
Story first published: Wednesday, January 25, 2017, 9:00 [IST]
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark