പുതിയ ഗ്രാന്റ് ഐ10; അറിഞ്ഞിരിക്കേണ്ട കീ ഫീച്ചറുകൾ....
കൂടുതൽ സ്പോർടിയും ലക്ഷ്വറിയുമായി പുതിയ ഗ്രാന്റ് ഐ10 വിപണിയിൽ
സൗത്ത് കൊറിയൻ നിർമാതാവായ ഹ്യുണ്ടായുടെ നവീകരിച്ച ഗ്രാന്റ് ഐ10 മോഡൽ ദില്ലി എക്സ്ഷോറൂം 4.58-7.33ലക്ഷം നിരക്കിലാണ് വിപണിപിടിച്ചിരിക്കുന്നത്. വാഹനത്തെ കൂടുതൽ സ്പോർടിയും ലക്ഷ്വറിയുമാക്കിയാണ് ജനങ്ങൾക്കായി അവതരിപ്പിച്ചിരിക്കുന്നത്. പുതുതായി വിപണിയിലെത്തിച്ചേർന്ന ഗ്രാന്റ് ഐ10 മോഡലിന്റെ ചില പ്രത്യേകതകൾ വായിച്ചറിയാം.

പുതിയ ഫീച്ചറുകളിലും പുതിയ എൻജിനുമായാണ് പുതുക്കിയ ഗ്രാന്റ് ഐ10 നിരത്തിലെത്തിയിരിക്കുന്നത്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകൾ, പുതുക്കിയ ഗ്രിൽ, ബംബർ എന്നിവയാണ് മുൻഭാഗത്തെ സവിശേഷതകൾ.

മികച്ച ഇന്ധനക്ഷമതയും സേഫ് ഡ്രൈവിഗും ഉറപ്പുവരുത്തുന്ന രീതിയിൽ ഫോഗ് ലാമ്പിന് ചുറ്റും എയർ കർട്ടനുകൾ നൽകിയിട്ടുണ്ട്. ഇത് ചക്രങ്ങളിൽ ചുറ്റുമുള്ള വായുപ്രവാഹത്തെ നിയന്ത്രിക്കുന്നു.

പുതിയ ഡയമണ്ട് കട്ട് വീലുകളും വീൽകാപ്പുകളും കാറിന്റെ മോടി വർധിപ്പിക്കുന്ന ഘടകങ്ങളാണ്. പുതുക്കിയ ബംബർ, പ്ലാസിക് ക്ലാഡിംഗ്, റെഡ് റിഫ്ലക്ടർ, ടെയിൽലാമ്പ് എന്നിവയാണ് പിൻഭാഗത്തെ പുതുമകളായി പറയാവുന്ന സവിശേഷതകൾ.

ഈ സെഗ്മെന്റിൽ ആദ്യമെന്ന് പറയാവുന്ന പുതിയ 7 ഇഞ്ച് ടച്ച് സ്ക്രീൻ മ്യൂസിക്ക് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആഡ്രോയിഡ് ഓട്ടോ, മിറർ ലിങ്ക് കണക്ടിവിറ്റി തുടങ്ങിയ സാങ്കേതികൾ ഉൾപ്പെടുത്തി അകത്തളത്തിൽ ഒരു പ്രീമിയം ഫീൽ കൊണ്ടുവരാനുള്ള ശ്രമവും നടപ്പിലാക്കിയിട്ടുണ്ട്.

മാറ്റങ്ങൾ വരുത്തിയ ഡാഷ് ബോർഡുകള്‍, കൂടുതൽ സ്ഥല സൗകര്യം എന്നിവയും പുതിയ ഗ്രാന്റ് ഐ10ന്റെ പ്രത്യേകതയാണ്.

മെക്കാനിക്കൽ സംബന്ധിച്ച് പറയുകയാണെങ്കിൽ നിലവിലുള്ള 1.2ലിറ്റർ വിടിവിടി പെട്രോൾ എൻജിനൊപ്പം പുതുതായി നൽകിയിട്ടുള്ള 1.2ലിറ്റർ 3 സിലിണ്ടർ ടർബോ ഡീസൽ എൻജിനായിരിക്കും പുതിയ ഗ്രാന്റ് ഐ10 മോഡലിന്റെ കരുത്ത്.

74 ബിഎച്ച്പിയും 190എൻഎം ടോർക്കും ഉല്പാദിപ്പിക്കുന്നതാണ് ഈ പുതിയ എൻജിൻ. പെട്രോൾ വേരിയന്റിൽ ഓട്ടമാറ്റികും മാനുവൽ ട്രാൻസ്മിഷനും നൽകിയിട്ടുണ്ട്.

ലിറ്ററിന് 19.77 കിലോമീറ്റർ മൈലേജ് മാനുവൽ ട്രാൻസ്മിഷനും, 17.49 കിലോമീറ്റർ മൈലേജ് ഓട്ടമാറ്റിക്ക് ട്രാൻസ്മിഷനും വാഗ്ദാനം ചെയ്യും. പുതിയ ഡീസൽ എൻജിന് ലിറ്ററിന് 24.95 കിലോമീറ്റർ മൈലേജാണുള്ളത്.

സുരക്ഷ കണക്കിലെടുത്ത് ഗ്രാന്റ് ഐ 10 ടോപ്പ്-എന്റ് വേരിയന്റിൽ ഡ്യുവൽ എയർബാഗും സ്റ്റാൻഡേഡ് വേരിയന്റുകളിൽ ഡ്രൈവർ എയർബാഗും നൽകിയിട്ടുണ്ട്.

നവീകരിച്ച ഗ്രാന്റ് ഐ10ന് പിറകെ കോംപാക്ട് സെഡാൻ എക്സെന്റിന്റേയും പുതുക്കിയ മോഡലിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

ഐ10ന്റേയും ഐ 20യുടേയും ഇടയിൽ സ്ഥാനംപിടിച്ചുകൊണ്ട് 2013ലായിരുന്നു ഗ്രാന്റ് ഐ10 മോഡൽ അവതരിച്ചത്. ആ വർഷം തന്നെ ഏറ്റവും വില്പനയുള്ള മികച്ച കാറായി തിരഞ്ഞെടുത്തതും ഗ്രാന്റ് ഐ10 ആയിരുന്നു.
ഇന്ത്യൻ നിരത്ത് പ്രതീക്ഷിച്ചിരിക്കുന്ന 2017 മാരുതി സുസുക്കി സ്വിഫ്റ്റ് എക്സ്ക്ലൂസീവ് ഇമേജുകൾ


Click it and Unblock the Notifications








