ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

Written By:

മോട്ടോര്‍മൈന്‍ഡ് ഓട്ടമോട്ടീവ് ഡിസൈന്‍സിനെ അറിയില്ലേ? ഹൈപ്പീരിയോണ്‍-1 സ്‌പോര്‍ട്‌സ് കാറുകളിലൂടെ ഏറെ പ്രശസ്തമായ മോട്ടോര്‍മൈന്‍ഡ് ഓട്ടോമോട്ടീവ് ഡിസൈന്‍സ്, ഹ്യുണ്ടായി i20 യ്ക്ക് ജിടി സൈറ്റലിഗ് കിറ്റുമായി എത്തിയിരിക്കുകയാണ്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓട്ടോമോട്ടീവ് ഡിസൈന്‍ കമ്പനി അവതരിപ്പിച്ച ജിടി സ്‌റ്റൈലിംഗ് പാക്കില്‍ ഹ്യുണ്ടായി i20 അടിമുടി മാറുകയാണ്. i20 യുടെ എഞ്ചിനും ഇന്റീരിയറും ഫാക്ടറി മോഡില്‍ നിലനിര്‍ത്തി എക്‌സ്റ്റീരിയറില്‍ മാത്രമാണ് മോട്ടോര്‍മൈന്‍ഡ് ഓട്ടോമോട്ടീവ് ഡിസൈന്‍സ്, ജിടി സ്‌റ്റൈലിംഗ് പാക്ക് നല്‍കിയിരിക്കുന്നത്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ഫ്രണ്ട് എന്‍ഡില്‍ പുതുക്കിയ ബമ്പര്‍ ഇടംപിടിക്കുന്നു. എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളെ ബമ്പറില്‍ തന്നെയാണ് ജിടി സ്റ്റൈലിംഗ് പാക്ക് ഉള്‍പ്പെടുത്തുന്നതും.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ഇതേ എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ തന്നെയാണ് ഇന്‍ഡിക്കേറ്ററായും പ്രവര്‍ത്തിക്കുക. ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍ക്ക് പകരം, സ്‌ക്വയര്‍ ഷെയ്പ്ഡ് പ്രൊജക്ടര്‍ യൂണിറ്റുകള്‍ i20 യില്‍ ഇടംപിടിക്കുന്നു.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ഗ്രില്ലിലും ജിടി സ്റ്റൈലിംഗ് പാക്ക് മാറ്റങ്ങള്‍ നല്‍കിയിട്ടുണ്ട്. ഫാക്ടറി മോഡിലുള്ള ഫ്രണ്ട് ഗില്ലിന് പകരം ഹണികോമ്പ് ഡിസൈന്‍ ഗ്രില്ലാണ് i20 യില്‍ സാന്നിധ്യമറിയിക്കുന്നത്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ആഫ്റ്റര്‍ മാര്‍ക്കറ്റ് സൈഡ് സ്‌കേര്‍ട്ടുകളും ഹ്യുണ്ടായി i20 ജിടി സ്റ്റൈലിംഗ് കിറ്റിന് ലഭിക്കുന്നു. i20 യുടെ ഡിസൈന്‍ തത്വത്തോട് നീതി പുലര്‍ത്തിയാണ് ജിടി സ്‌റ്റൈലിംഗ് കിറ്റ് ഒരുക്കിയിരിക്കുന്നത്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

റിയര്‍ എന്‍ഡില്‍ പുതുക്കിയ ബമ്പറിനൊപ്പം ശ്രദ്ധ നേടുന്നത് എയര്‍ ഇന്‍ലറ്റുകളും ഡിഫ്യുസറുമാണ്. കൂടാതെ, i20 ജിടിയില്‍ ഫ്‌ളോട്ടിംഗ് റൂഫ് സ്‌പോയിലറും ഇടംപിടിച്ചിട്ടുണ്ട്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

നേരത്തെ സൂചിപ്പിച്ചത് പോലെ, എക്‌സ്റ്റീരിയറില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും എഞ്ചിനില്‍ ജിടി കിറ്റ് കൈകടത്തിയിട്ടില്ല. പെട്രോള്‍-ഡീസല്‍ മോഡലുകളില്‍ ഹ്യുണ്ടായി i20 ലഭ്യമാണ്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

82 bhp കരുത്തും 115 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങിയിരിക്കുന്നത്.

99 bhp കരുത്തും 132 Nm torque ഉം നല്‍കുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനും i20 യില്‍ ലഭ്യമാണ്. 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് മോഡലില്‍ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

ഇത് ഗംഭീരം! ജിടി സ്റ്റൈലിംഗ് കിറ്റില്‍ ഒരുങ്ങിയ ഹ്യുണ്ടായി i20 ശ്രദ്ധ നേടുന്നു

ഹ്യുണ്ടായി i20 നിരയില്‍ മൂന്നാമത്തെയും അവസാനത്തെയും ഓപ്ഷനാണ് 1.4 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍. 89 bhp കരുത്തും 220 Nm torque ഉം പുറപ്പെടുവിക്കുന്ന എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഇടംപിടിക്കുന്നു.

English summary
This Modified Hyundai i20 With A GT Styling Kit Looks Stunning. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark