വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

Written By:

ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി, ഹോട്ട് ഹാച്ച്ബാക്ക് i20 യുടെ സ്‌പോര്‍ടിയര്‍ പതിപ്പിനെ അവതരിപ്പിച്ചു. ജക്കാര്‍ത്തയില്‍ വെച്ച് നടക്കുന്ന 2017 ഗയ്ക്കിന്തോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയിലാണ് i20 സ്‌പോര്‍ടിനെ ഹ്യുണ്ടായി കാഴ്ചവെച്ചിരിക്കുന്നത്.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

i20 യ്ക്ക് ഒരു സ്‌പോര്‍ടിയര്‍ മുഖം - അതാണ് i20 സ്‌പോര്‍ട്. മുഖം മിനുക്കി എത്തുന്ന i20 സ്‌പോര്‍ടില്‍ പഴയ എഞ്ചിന്‍ തന്നെയാണ് ഇടംപിടിക്കുന്നത് എന്നതും ശ്രദ്ധേയം.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

ഫോഗ് ലാമ്പുകള്‍ക്ക് കുറുകെയുള്ള എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, റെഡ് ബമ്പര്‍ ഗാര്‍ണിഷ്, സൈഡ് സ്‌കേര്‍ട്ടുകള്‍, സില്‍വര്‍ ഫൊക്‌സ് ഫിഫ്യൂസര്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിങ്ങനെ നീളുന്നതാണ് ഹ്യുണ്ടായി i20 യുടെ ഫീച്ചറുകള്‍.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

ഡോറുകള്‍ക്ക് ലഭിച്ച ബ്ലാക് വിനൈല്‍ ഫിനിഷും, വലുപ്പമേറിയ റൂഫ് സ്‌പോയിലറും ഡിസൈന്‍ ഫീച്ചറുകളുടെ ഭാഗമാണ്.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, സ്റ്റീയറിംഗ് മൗണ്ടഡ് ബട്ടണുകള്‍, ടെലിസ്‌കോപിക് സ്റ്റീയറിംഗ് അഡ്ജസ്റ്റ്‌മെന്റ്, പുഷ് സ്റ്റാര്‍ട്ട്/സ്റ്റോപ് ബട്ടണ്‍ എന്നിവ ഹ്യുണ്ടായി i20 സ്‌പോര്‍ടിന്റെ ഇന്റീരിയര്‍ വിശേഷങ്ങളാണ്.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

98 bhp കരുത്തും 113 Nm torque ഉം ഏകുന്ന 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് i20 സ്‌പോര്‍ടിന്റെ പവര്‍ഹൗസ്. 5 സ്പീഡ് മാനുവല്‍, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ i20 സ്‌പോര്‍ടില്‍ ഹ്യുണ്ടായി നല്‍കും.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

പുതിയ i20 സ്‌പോര്‍ടില്‍ പെര്‍ഫോര്‍മന്‍സ് അപ്‌ഡേറ്റുകള്‍ ഒന്നും തന്നെ ഹ്യുണ്ടായി നല്‍കിയിട്ടില്ല. അതേസമയം, പെര്‍ഫോര്‍മന്‍സ് ഡിവിഷനായ N ന് കീഴില്‍ നിന്നും, i20 സ്‌പോര്‍ടിന്റെ കരുത്തന്‍ പതിപ്പിനെ ഹ്യുണ്ടായി ഒരുക്കിയേക്കും.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

നേരത്തെ, അപ്‌ഡേറ്റഡ് ഹ്യുണ്ടായി i20 യെ ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും ക്യാമറ പകര്‍ത്തിയിരുന്നു.

വീണ്ടും ഒരു സ്‌പോര്‍ടി മുഖം; ഹ്യുണ്ടായി i20 സ്‌പോര്‍ട് അവതരിച്ചു

എന്തായാലും പുതിയ i20 സ്‌പോര്‍ടിനെ ഇന്ത്യയില്‍ കൊണ്ടുവരുമോ എന്നതില്‍ ഹ്യുണ്ടായി വ്യക്തത നല്‍കിയിട്ടില്ല. അതേസമയം, നിലവില്‍ വില്‍പനയിലുള്ള എലൈറ്റ് i20 യ്ക്ക് ഒപ്പം ഓപ്ഷനല്‍ ആക്‌സസറി ബോഡിക്കിറ്റിനെ ഹ്യുണ്ടായി നല്‍കാനും സാധ്യതയുണ്ട്.

Source - IAB

English summary
Hyundai Unveils i20 Sport In Indonesia. Read in Malayalam.
Story first published: Friday, August 11, 2017, 18:33 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark