ഹ്യുണ്ടായി i30 N എത്തുന്നു; ടീസറിൽ അമ്പരന്ന് ആരാധകർ
ആദ്യ പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക്, i30 N ന്റെ അവതരിപ്പിക്കാനുള്ള തിരക്കിലാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. രാജ്യാന്തര വിപണി ഏറെ പ്രതീക്ഷയോടെയാണ് ഹ്യുണ്ടായി i30 N നെ കാത്തിരിക്കുന്നത്.

2017 ജൂലായ് 13 നാണ് ഹ്യുണ്ടായി i30 N നെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കാനിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ വരവിന് മുന്നോടിയായി ഹ്യുണ്ടായി പുറത്ത് വിട്ട പെര്‍ഫര്‍മന്‍സ് ഹാച്ച്ബാക്കിന്റെ ടീസറില്‍ ആരാധകര്‍ ഒന്നടങ്കം അതിശയിച്ചിരിക്കുകയാണ്.

ലോകപ്രശസ്ത നുബേഗ്രിങ്ങ് ട്രാക്കിലും, ദൂര്‍ഘട ബ്രിട്ടീഷ് ബി റോഡുകളിലും, സ്വീഡനിലെ മഞ്ഞിലും നടത്തിയ കഠിന പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഹ്യുണ്ടായി i30 N പെര്‍ഫോര്‍മന്‍സ് ഹാച്ച്ബാക്ക് എത്തുന്നത്.

വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പ് ഡ്രൈവര്‍ തിയറി ന്യൂവിലാണ് i30 N ന്റെ റോഡ് ടെസ്റ്റുകളില്‍ സ്റ്റീയറിംഗ് പിടിച്ചതും.

2.0 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനിലാകും ഹ്യുണ്ടായിയുടെ ആദ്യ പെര്‍ഫോമന്‍സ് ഹാച്ച്ബാക്ക് i30 N ഒരുങ്ങുകയെന്നാണ് സൂചന.

246 bhp, 271 bhp ട്യൂണിംഗുകളില്‍ 130 N എഞ്ചിനെ ഹ്യുണ്ടായി നല്‍കിയേക്കും. വിപണിയില്‍ വന്നെത്തുന്ന വേളയില്‍ 8 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്സും i30 N ല്‍ ഇടംപിടിക്കാനുള്ള സാധ്യത നിലകൊള്ളുന്നു.

പിറെല്ലി പി-സീറോ ടയറുകളില്‍ ഒരുങ്ങിയ 19 ഇഞ്ച് അലോയ് വീലുകളിലാകും പുതിയ ഹ്യുണ്ടായ് i30 N വന്നെത്തുക എന്നും പ്രതീക്ഷിക്കപ്പെടുന്നു.

ടഫ് ആന്‍ഡ് സ്പോര്‍ടി കട്ടില്‍ ഒരുങ്ങുന്ന i30 N ല്‍ വാല്‍വ് എക്സ്ഹോസ്റ്റ് സിസ്റ്റം സാന്നിധ്യമറിയിക്കുമെന്നാണ് റിപ്പോര്‍ട്ട്. ആകെമൊത്തം അഗ്രസീവ് ലുക്കാണ് 130 N ന് ലഭിക്കുക.
പുതുക്കിയ വലിയ ബമ്പറുകളും, വലുപ്പമേറിയ എയര്‍ ഇന്‍ടെയ്ക്കുകളും, റിയര്‍-വിംഗ് ഡിഫ്യൂസറും ബോഡിവര്‍ക്കുകളില്‍ ഇടംപിടിക്കും. 2013 മുതലാണ് പെര്‍ഫോര്‍മന്‍സ് കാറുകളിലേക്ക് ഹ്യുണ്ടായ് ശ്രദ്ധ ചെലുത്തുന്നത്.

2012 വേള്‍ഡ് റാലി ചാമ്പ്യന്‍ഷിപ്പിലാണ് ഹ്യുണ്ടായി ആദ്യമായി N ബ്രാന്‍ഡിനെ അവതരിപ്പിച്ചത്. N ബ്രാന്‍ഡിലൂടെ പെര്‍ഫോര്‍മന്‍സ് കാര്‍ ശ്രേണിയില്‍ വ്യക്തിമുദ്ര പതിപ്പിക്കാനാണ് ഹ്യുണ്ടായ് ശ്രമിക്കുന്നത്.

ഫോക്‌സ്‌വാഗണ്‍ ഗോള്‍ഫ് ജിടിഐയോടാകും വിപണിയില്‍ ഹ്യുണ്ടായി i30 N മത്സരിക്കുക.


Click it and Unblock the Notifications








