ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

Written By:

ഹൈഡ്രജന്‍ കരുത്തില്‍ ഒരുങ്ങിയ പുതിയ ഇലക്ട്രിക് എസ്‌യുവിയെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി അവതരിപ്പിച്ചു. 2017 ജനീവ മോട്ടോര്‍ ഷോയില്‍ ഹ്യുണ്ടായി അവതരിപ്പിച്ച എഫ്ഇ ഫ്യൂവല്‍ കോണ്‍സെപ്റ്റിനെ അടിസ്ഥാനപ്പെടുത്തിയതാണ് പുതിയ മോഡല്‍.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

പുതുതലമുറ എഫ്‌സിഇവി എന്നാണ് പുതിയ ഇലക്ട്രിക് എസ്‌യുവിയെ ഹ്യുണ്ടായി വിശേഷിപ്പിക്കുന്നത്. സിംഗിള്‍ ടാങ്കില്‍ 580 കിലോമീറ്റര്‍ ദൂരപരിധിയാണ് എസ്‌യുവി കാഴ്ചവെക്കുക.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

163 bhp കരുത്തും 400 Nm torque ഉം ഏകുന്ന ഇലക്ട്രിക് മോട്ടോറിലാണ് പുതുതലമുറ എഫ്‌സിഇവി എത്തുന്നത്. 60 ശതമാനം എഫിഷ്യന്‍സി ലെവലാണ് പുതിയ എസ്‌യുവി കാഴ്ചവെക്കുകയെന്നാണ് ഹ്യുണ്ടായിയുടെ വാദം.

Recommended Video
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

ഫ്രാങ്ഫട്ട് മോട്ടോര്‍ഷോയില്‍ അവതരിക്കാനിരിക്കുന്ന കോണയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനാണ് എഫ്‌സിഇവിയ്ക്ക് ഉള്ളത്.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

ഹ്യുണ്ടായിയുടെ പുതിയ ഡിസൈന്‍ ഭാഷ പാലിക്കുന്ന രണ്ടാമത്തെ മോഡല്‍ കൂടിയാണ് പുതിയ ഇലക്ട്രിക് എസ്‌യുവി.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

ചെറിയ ഹെഡ്‌ലൈറ്റുകള്‍, വേറിട്ട് എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്യൂവല്‍ സെല്‍ ഇലക്ട്രിക് വെഹിക്കിളിന്റെ സവിശേഷതകളാണ്.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

വലുപ്പമേറിയ മള്‍ട്ടിമീഡിയ ഡിസ്‌പ്ലേയും, ലളിതമാര്‍ന്ന ഡിസൈനുമാണ് ഇന്റീരിയറിന്റെ ഹൈലൈറ്റ്. 2021 ഓടെ ഹ്യുണ്ടായിയുടെ ആഢംബര വാഹന വിഭാഗം, ജെനിസിസ് മുഖേന ഇലക്ട്രിക് എസ്‌യുവി വിപണികളില്‍ എത്തും.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

രാജ്യാന്തര വിപണിയില്‍, ട്യൂസോണ്‍ ഫ്യവല്‍ സെല്ലിനെ പകരക്കാരനായാണ് പുതുതലമുറ എഫ്‌സിഇവി വന്നെത്തുക. എഫ്‌സിഇവിയുടെ ഇന്ത്യന്‍ വരവ് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ഹ്യുണ്ടായി വ്യക്തമാക്കിയിട്ടില്ല.

ട്യൂസോണിന് പകരക്കാരന്‍; ഇതാണ് ഹ്യുണ്ടായിയുടെ പുതിയ ഇലക്ട്രിക് എസ്‌യുവി

അതേസമയം, കോണ ഇലക്ട്രിക് ക്രോസ്ഓവറിനെ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഹ്യുണ്ടായി എന്നാണ് സൂചന.

കൂടുതല്‍... #ഹ്യുണ്ടായി #hyundai #suv
English summary
Hyundai Unveils Next-Gen Fuel Cell Electric SUV. Read in Malayalam.
Story first published: Friday, August 18, 2017, 15:03 [IST]
Please Wait while comments are loading...

Latest Photos