2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

Written By:

ട്യൂസോണ്‍ എസ്‌യുവിയുടെ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനെ ഹ്യുണ്ടായി അവതരിപ്പിച്ചു. 25.19 ലക്ഷം രൂപയാണ് ഹ്യുണ്ടായി ട്യൂസോണ്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്റെ എക്‌സ്‌ഷോറൂം വില.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ടോപ് വേരിയന്റായ ജിഎല്‍എസ് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമാണ് ഫോര്‍-വീല്‍-ഡ്രൈവ് എഡിഷനെ ഹ്യുണ്ടായി നല്‍കുന്നത്. പുതിയ ഫോര്‍-വീല്‍-ഡ്രൈവ് മോഡലിന്റെ കടന്നുവരവിന്റെ അടിസ്ഥാനത്തില്‍ ടൂ-വീല്‍-ഡ്രൈവ് ജിഎല്‍എസ് വേരിയന്റിനെ നിരയില്‍ നിന്നും ഹ്യുണ്ടായി പിന്‍വലിച്ചു.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

പുറത്ത് പോകുന്ന ടൂ-വീല്‍-ഡ്രൈവ് ഓട്ടോമാറ്റിക് ജിഎല്‍എസിനെക്കാളും 1.33 ലക്ഷം രൂപ വിലവര്‍ധനവിലാണ് പുത്തന്‍ ഫോര്‍-വീല്‍-ഡ്രൈവ് എഡിഷന്‍ ഒരുങ്ങിയിട്ടുള്ളത്.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ഫ്രണ്ട് എന്‍ഡില്‍ ട്രാക്ഷന്‍ നഷ്ടപ്പെടുന്നു എന്ന് മനസിലാക്കുന്ന പക്ഷം കരുത്ത് റിയര്‍ വീലുകളിലേക്ക് താനെ പകരുന്ന ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റമാണ് ട്യൂസോണില്‍ ഒരുങ്ങുന്നത്.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ഡ്രൈവര്‍ മുഖേന ആക്ടിവേറ്റ് ചെയ്യാവുന്ന ഫോര്‍-വീല്‍-ഡ്രൈവ് ലോക്ക് മോഡും പുതിയ ട്യൂസോണിന്റെ ഫീച്ചറാണ്. തത്ഫലമായി ഫ്രണ്ട്, റിയര്‍ വീലുകളിലേക്ക് 50:50 ടോര്‍ഖ് അനുപാതം ഉറപ്പ് വരുത്താന്‍ സാധിക്കും.

Recommended Video - Watch Now!
Jeep Compass Launched In India | In Malayalam - DriveSpark മലയാളം
2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ട്രാക്ഷന്‍ ഏറെയുള്ള വീലിലേക്ക് കൂടുതല്‍ കരുത്ത് എത്തിക്കുന്ന അഡ്വാന്‍സ്ഡ് ട്രാക്ഷന്‍ കോര്‍ണറിംഗ് കണ്‍ട്രോള്‍ ഫീച്ചറും പുതിയ എഡിഷന്റെ വിശേഷമാണ്. ഫോര്‍-വീല്‍-ഡ്രൈവ് സിസ്റ്റത്തിന് പുറമെ മറ്റ് കാര്യമായ മാറ്റങ്ങള്‍ പുതിയ ട്യൂസോണ്‍ ജിഎല്‍എസില്‍ എടുത്തു പറയാനില്ല.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

182.4 bhp കരുത്തും 400 Nm torque ഉം ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിനാണ് പുതിയ എഡിഷന്റെ പവര്‍ഹൗസ്. 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എസ്‌യുവിയില്‍ ഇടംപിടിക്കുന്നതും.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

പുതിയ എഡിഷന് പുറമെ ടൂ-വീല്‍-ഡ്രൈവ് ജിഎല്‍ വേരിയന്റുകളുടെ സുരക്ഷാ ക്രമീകരണങ്ങളും ഹ്യുണ്ടായി അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍, വെഹിക്കിള്‍ സ്റ്റബിലിറ്റി മാനേജ്‌മെന്റ്, ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍, ഡൗണ്‍ ഹില്‍ ബ്രേക്ക് കണ്‍ട്രോള്‍, ബ്രേക്ക് അസിസ്റ്റ് എന്നീ സുരക്ഷാ ടെക്‌നോളജികളാണ് ടൂ-വീല്‍-ഡ്രൈവ് ജിഎല്‍ വേരിയന്റുകളില്‍ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ പുതുതായി നല്‍കിയിരിക്കുന്നത്.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

സുരക്ഷാ അപ്‌ഡേറ്റുകളുടെ പശ്ചാത്തലത്തില്‍ ഡീസല്‍ ജിഎല്‍ വേരിയന്റില്‍ 2000 രൂപയുടെ വിലവര്‍ധനവും, പെട്രോള്‍ ജിഎല്‍ വേരിയന്റില്‍ 9000 രൂപയുടെ വിലവര്‍ധനവും രേഖപ്പെടുത്തിയിരിക്കുകയാണ്.

2017 ഹ്യുണ്ടായി ട്യൂസോണ്‍ 4WD ഇന്ത്യയില്‍; വില 25.19 ലക്ഷം രൂപ

ഹോണ്ട സിആര്‍-വി, ജീപ് കോമ്പസ്, മഹീന്ദ്ര XUV500 മോഡലുകളാണ് ഹ്യുണ്ടായി ട്യൂസോണിന്റെ പ്രധാന എതിരാളികള്‍.

English summary
Hyundai Tucson 4WD Launched In India At Rs 25.19 Lakh. Read in Malayalam.
Story first published: Friday, October 6, 2017, 17:30 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark