10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

Written By:

വരവിന് പിന്നാലെ പുതുതലമുറ വേര്‍ണ ഇന്ത്യയില്‍ പിടിമുറുക്കുന്നു. ഓഗസ്റ്റ് 22 ന് അവതരിച്ച ഹ്യുണ്ടായി വേര്‍ണ ഇതിനകം നേടിയത് 7000 ത്തില്‍ ഏറെ ബുക്കിംഗാണ്.

To Follow DriveSpark On Facebook, Click The Like Button
10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

പുതുതലമുറ വേര്‍ണയ്ക്ക് വേണ്ടി 70,000 അന്വേഷണങ്ങളും ഹ്യുണ്ടായിയെ തേടിയെത്തിയെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

കേവലം 10 ദിവസം കൊണ്ട് തന്നെ പുതുതലമുറ വേർണ ഇന്ത്യന്‍ ഉപഭോക്താക്കളില്‍ സ്വാധീനം ചെലുത്തിയതായി ഹ്യുണ്ടായി മോട്ടോര്‍സ് ഇന്ത്യ ലിമിറ്റഡ് സിഇഒ യൈ കെ കൂ പറഞ്ഞു.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

വേര്‍ണയില്‍ ഹ്യുണ്ടായി നല്‍കിയ ഇന്റലിജന്റ് ഡിസൈന്‍, ശ്രേണിയില്‍ പുതിയ ബെഞ്ച് മാര്‍ക്ക് ഒരുക്കിക്കഴിഞ്ഞു. ദിപാവലിക്ക് മുമ്പ് തന്നെ ആദ്യ 10000 വേര്‍ണകളുടെ വിതരണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഹ്യുണ്ടായി.

Recommended Video - Watch Now!
2017 Hyundai Verna Launched In India | In Malayalam - DriveSpark മലയാളം
10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

എലാന്‍ട്രയ്ക്ക് സമാനമായ K2 പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ വേര്‍ണയും എത്തുന്നത്. ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍, ഡയനാമിക് പെര്‍ഫോര്‍മന്‍സ്, അത്യാധുനിക സാങ്കേതികത എന്നിവയാണ് ഹ്യുണ്ടായി വേര്‍ണയുടെ ഹൈലൈറ്റ്.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

സുരക്ഷയും ദൃഢതയും വര്‍ധിപ്പിക്കുന്ന അഡ്വാന്‍സ്ഡ് ഹൈ സ്‌ട്രെങ്ങ്ത് സ്റ്റീലിലാണ് വേര്‍ണയുടെ ബോഡി സ്ട്രക്ചര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

2017 ഓഗസ്റ്റ് മാസം 9 ശതമാനം വില്‍പന വളര്‍ച്ചയാണ് ഹ്യുണ്ടായി ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്. പുതുതലമുറ വേര്‍ണയുടെ കടന്നുവരവ് വില്‍പനയെ കാര്യമായി സ്വാധീനിച്ചു എന്നതില്‍ സംശയമില്ല.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

47,103 യൂണിറ്റുകളുടെ ആഭ്യന്തര വില്‍പനയാണ് ഓഗസ്റ്റ് മാസം ഹ്യുണ്ടായി ഇന്ത്യ കാഴ്ചവെച്ചത്. 2016 ഓഗസ്റ്റില്‍ 43,201 യൂണിറ്റുകളുടെ വില്‍പനയായിരുന്ന ഹ്യുണ്ടായി നേടിയതും.

10 ദിവസം കൊണ്ട് ഹ്യുണ്ടായി വേര്‍ണ 'സൂപ്പര്‍ഹിറ്റായി'; ബുക്കിംഗ് 7000 യൂണിറ്റ് പിന്നിട്ടു

ആദ്യ 20,000 ഉപഭോക്താക്കള്‍ക്ക് മാത്രമാണ് 7.99 ലക്ഷം രൂപ എന്ന പ്രാരംഭവിലയില്‍ പുതുതലമുറ വേര്‍ണയെ ഹ്യുണ്ടായി ലഭ്യമാക്കുന്നത്. ഇതിന് പിന്നാലെ വേര്‍ണയുടെ വില ഹ്യുണ്ടായി വര്‍ധിപ്പിക്കും.

കൂടുതല്‍... #ഹ്യുണ്ടായി #hyundai #sedan
English summary
Next Gen Verna Bookings At 7,000 Units. Read in Malayalam.
Please Wait while comments are loading...

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark