കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

Written By:

കാത്തിരിപ്പിന് ഒടുവില്‍ 2017 ഹ്യുണ്ടായി വേര്‍ണ ഇന്ത്യയില്‍ പുറത്തിറങ്ങി. 7.99 ലക്ഷം രൂപ പ്രാരംഭ വിലയിലാണ് മൂന്നാം തലമുറ വേര്‍ണയെ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

ആദ്യ 20000 ഉപഭോക്താക്കള്‍ക്ക് മാത്രമാകും 7.99 ലക്ഷം രൂപ പ്രൈസ് ടാഗില്‍ 2017 വേര്‍ണയെ സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂവെന്നതും ശ്രദ്ധേയം. 20000 മോഡലുകളുടെ വില്‍പനയ്ക്ക് പിന്നാലെ 2017 വേര്‍ണയുടെ വില ഹ്യുണ്ടായി വര്‍ധിപ്പിക്കും.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

ഹോണ്ട സിറ്റി, മാരുതി സുസൂക്കി സിയാസ് മോഡലുകള്‍ക്ക് വെല്ലുവിളിയേകിയാണ് ഹ്യുണ്ടായിയുടെ പുതിയ എക്‌സിക്യൂട്ടീവ് സെഡാന്‍ എത്തുന്നത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

മൂന്ന് വര്‍ഷം/അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി, റോഡ് അസിസ്റ്റന്‍സ് പിന്തുണയോടെയാണ് 2017 വേര്‍ണയെ ഹ്യുണ്ടായി ലഭ്യമാക്കുന്നതും. പെട്രോള്‍, ഡീസല്‍ വേര്‍ഷനുകളില്‍ മൂന്നാം തലമുറ വേര്‍ണ ലഭ്യമാണ്.

Recommended Video - Watch Now!
2017 Skoda Octavia Launched In India | In Malayalam - DriveSpark മലയാളം
കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

Hyundai Verna Petrol Price List

Variant Price
Hyundai Verna E Rs 7,99,900
Hyundai Verna EX Rs 9,06,900
Hyundai Verna EX AT Rs 10,22,900
Hyundai Verna SX Rs 9,49,900
Hyundai Verna SX (O) Rs 11,08,900
Hyundai Verna SX (O) AT Rs 12,23,900
കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

Hyundai Verna Diesel Price List

Variant Price
Hyundai Verna E Rs 9,19,900
Hyundai Verna EX Rs 9,99,900
Hyundai Verna EX AT Rs 11,39,900
Hyundai Verna SX Rs 11,11,900
Hyundai Verna SX+ AT Rs 12,61,900
Hyundai Verna SX (O) Rs 12,39,900

*Please Note: All Prices are introductary ex-showroom (Delhi)

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

1.6 ലിറ്റര്‍ ഫോര്‍-സിലിണ്ടര്‍ എഞ്ചിനില്‍ 6 സ്പീഡ് മാനുവല്‍, 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണ് ഇടംപിടിക്കുന്നത്. 121 bhp കരുത്തും 151 Nm torque ഉം ഏകുന്നതാണ് 1591 സിസി ഫോര്‍-സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന്‍.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

അതേസമയം 126 bhp കരുത്തും 260 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കുന്നതാണ്, 1582 സിസി ഡീസല്‍ എഞ്ചിന്‍. 17.7 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വേര്‍ണ പെട്രോള്‍ വേര്‍ഷനില്‍ ഹ്യുണ്ടായി നല്‍കുന്ന വാഗ്ദാനം.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

24.76 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് വേര്‍ണയുടെ ഡീസല്‍ വേര്‍ഷന്‍ കാഴ്ചവെക്കുക.

ഹ്യുണ്ടായിയുടെ K2 പ്ലാറ്റ്‌ഫോമില്‍ ഒരുങ്ങിയതാണ് 2017 വേര്‍ണ. K2 പ്ലാറ്റ്‌ഫോമം ഉപയോഗപ്പെടുത്തുന്ന ഹൈ-സ്‌ട്രെങ്ത് സ്റ്റീലിന്റെ പശ്ചാത്തലത്തില്‍, കാറിന്റെ ദൃഢതയും മൂല്യവും വര്‍ധിക്കുമെന്നാണ് ഹ്യുണ്ടായിയുടെ വാദം.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

എലാന്‍ട്രയ്ക്ക് സമാനമായ അഗ്രസീവ് ഷാര്‍പ് ലുക്കാണ് 2017 വേര്‍ണയ്ക്കും ഉള്ളത്. ആംഗുലാര്‍ പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, പൊസിഷണിംഗ് ലാമ്പുകള്‍, ക്രോം ടച്ച് നേടിയ പ്രൊജക്ടര്‍ ഫോഗ് ലാമ്പുകള്‍ എന്നിവ ഫ്രണ്ട് പ്രൊഫൈലില്‍ ശ്രദ്ധേയം.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

ക്രോം ഫിനിഷ് നേടിയ കസ്‌കേഡ് ഡിസൈന്‍ ഗ്രില്ലും 2017 വേര്‍ണുടെ അഗ്രസീവ് ലുക്കിന് കരുത്തേകുന്നു. 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളില്‍ ഒരുങ്ങുന്ന വേര്‍ണയില്‍ ക്രോം ബെല്‍റ്റ് ലൈനും ഹ്യുണ്ടായി നല്‍കിയിട്ടുണ്ട്.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

റിയര്‍ എന്‍ഡില്‍ കൂര്‍ത്തിറങ്ങുന്ന എല്‍ഇഡി ടെയില്‍ ലാമ്പുകളും, ക്രോം ടച്ച് നേടിയ ബൂട്ടും ശ്രദ്ധ പിടിച്ച് പറ്റും. പോളാര്‍ വൈറ്റ്, സ്ലീക്ക് സില്‍വര്‍, സ്റ്റാര്‍ ഡസ്റ്റ്, സിയറ ബ്രൗണ്‍, ഫ്‌ളെയിം ഓറഞ്ച്, ഫിയറി റെഡ്, ഫാന്റം ബ്ലാക് എന്നി നിറഭേദങ്ങളിലാണ് പുതിയ സെഡാന്‍ ലഭ്യമാവുക.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

ഡ്യൂവല്‍ ടോണ്‍ ബ്ലാക്, ബീജ് ഇന്റീരിയര്‍ തീമും ലെതര്‍ സീറ്റുകളുമാണ് ഇന്റീരിയര്‍ ഹൈലൈറ്റ്. വേരിയന്റിനെ അടിസ്ഥാനപ്പെടുത്തി പുതിയ 5 ഇഞ്ച്, 7 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്‌പ്ലേ മോഡലിന്റെ ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിക്കും.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, മിറര്‍ ലിങ്ക് കണക്ടിവിറ്റിയ്ക്ക് ഒപ്പമാണ് 7 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ വന്നെത്തുക. ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ കര്‍ട്ടന്‍, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രിക് സണ്‍റൂഫ്, ഹാന്‍ഡ്‌സ്-ഫ്രീ ബൂട്ട് എന്നിവയാണ് 2017 വേര്‍ണയുടെ ഫീച്ചറുകളില്‍ ചിലത്.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

എല്ലാ വേരിയന്റുകളിലും രണ്ട് എയര്‍ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറായി ലഭ്യമാകും. എബിഎസ്, ഇബിഡി, ISOFIX എന്നിവയാണ് മോഡലിലെ മറ്റു സുരക്ഷാ സജ്ജീകരണങ്ങള്‍.

കാത്തിരിപ്പ് അവസാനിച്ചു; 2017 ഹ്യുണ്ടായി വേര്‍ണ എത്തി, വില 7.99 ലക്ഷം രൂപ

പാര്‍ക്കിംഗ് സെന്‍സറുകള്‍ക്കും, റിയര്‍വ്യൂ ക്യാമറയ്ക്കും ഒപ്പമാണ് 2017 ഹ്യുണ്ടായി വേര്‍ണ വന്നെത്തുന്നത്.

English summary
Hyundai Verna Launched In India; Prices Start At Rs 7.99 Lakh. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark