ഹ്യുണ്ടായി എക്‌സെന്റ് പ്രൈം സിഎന്‍ജി ഇന്ത്യയില്‍ പുറത്തിറങ്ങി
ഹ്യുണ്ടായി എക്‌സെന്റ് പ്രൈം സിഎന്‍ജി ഇന്ത്യയില്‍ പുറത്തിറങ്ങി. ഫാക്ടറി ഫിറ്റഡ് സിഎന്‍ജിയോട് കൂടിയെത്തുന്ന ഹ്യുണ്ടായി എക്‌സെന്റ് പ്രൈം, കൊമേഴ്‌സ്യല്‍ സെഗ്മന്റ് സെഡാനുകള്‍ക്ക് ഇടയിലെ ആദ്യ അവതാരമാണ്.

ടി, ടി+ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായാണ് ഹ്യുണ്ടായി എക്‌സെന്റ് പ്രൈം സിഎന്‍ജി എത്തുന്നത്. 100,000 കിലോമീറ്റര്‍/3 മൂന്ന് വര്‍ഷം എന്ന ബെസ്റ്റ്-ഇന്‍-ക്ലാസ് വാറന്റിയാണ് എക്‌സെന്റ പ്രൈം സിഎന്‍ജിയില്‍ നല്‍കുന്നതെന്നാണ് ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളുടെ വാദം. സ്പീഡ് ലിമിറ്റിംഗ് ഫങ്ഷന്‍ ഫീച്ചര്‍ ഉള്‍പ്പെടുന്നതാണ് ഹ്യുണ്ടായി എക്‌സെന്റ് പ്രൈം സിഎന്‍ജി.
Recommended Video

1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന് ഒപ്പമാണ് എക്‌സെന്റ് പ്രൈം സിഎന്‍ജി മോഡലിനെ ഹ്യുണ്ടായി നല്‍കുന്നത്. 82 bhp കരുത്തും 114 Nm torque ഉം ഉത്പാദിപ്പിക്കുന്ന എഞ്ചിനില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ലഭ്യമാകുന്നതും.


Click it and Unblock the Notifications