ഹ്യുണ്ടായ് എക്സെന്റ് ഫേസ്‌ലിഫ്റ്റ് അവതരണം മാർച്ചിൽ....

Written By:

ഇന്ത്യയിലെ രണ്ടാമത്തെ വലിയ വാഹനനിർമാതാക്കളായ ഹ്യുണ്ടായ് എക്സെന്റ് നവീകരിച്ച പതിപ്പുമായി വിപണിയിലെത്തുന്നു. ഇതിനുമുൻപും ഇന്ത്യൻ റോഡിലുള്ള ഈ വാഹനത്തിന്റെ പരീക്ഷണയോട്ടങ്ങൾ നടത്തിയിരുന്നുവെങ്കിലും ഒട്ടും വ്യക്തമാകാത്ത തരത്തിൽ പൂർണമായും മൂടപ്പെട്ട നിലയിലായിരുന്നു ടെസ്റ്റിംഗ്. ഈ വർഷം മാർച്ചോടുകൂടി വിപണിയിൽ എത്തിക്കാൻ സാധിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഹ്യുണ്ടായ്.

വിപണിപിടിക്കുന്നതിനു മുന്നോടിയായി അവസാനഘട്ട പരീക്ഷണമെന്നോണം പാതി മൂട്ടപ്പെട്ട നിലയിൽ ടെസ്റ്റിംഗ് നടത്തി വരികയാണ്. ചൈന്നൈ നഗരത്തിലായിരുന്നു പരീക്ഷണയോട്ടം നടത്തുന്നതായി കണ്ടെത്തിയിരിക്കുന്നത്.

കാറിന്റെ മുൻഭാഗവും അതുപോലെ പിൻവശവും മൂടപ്പെട്ട നിലയിലായിരുന്നു പൊതുനിരത്തിലറിങ്ങിയത്. ഇരുവശങ്ങളിലും വലിയ തോതിലുള്ള മാറ്റങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെന്നാണ് ഇതിൽ നിന്നും വ്യക്തമാക്കാൻ സാധിക്കുന്നത്.

അടുത്തിടെ ലോഞ്ച് ചെയ്ത ഗ്രാന്റ് ഐ 10ന് സമാനമായ ഫീച്ചറുകളാണ് ഹ്യുണ്ടായ് ഈ വാഹനത്തിന്റെ മുൻഭാഗത്ത് ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഡ്യുവൽ ഫ്രണ്ട് ഗ്രില്ലാണ് മുൻഭാഗത്തെ സവിശേഷത. പിന്നിൽ ഹോറിസോണ്ടൽ ടെയിൽലാമ്പ്, പുതിയ ബൂട്ട് ലിഡ്, സ്പോയിലർ, പുതിയ ബംബർ എന്നിവയും ഉൾക്കൊള്ളിച്ചിട്ടുണ്ട്.

പുതുക്കിയ മുൻ ബംബറിൽ ഫോഗ് ലാമ്പ്, അതോടൊപ്പം ചേർന്നുള്ള ഡേ ടൈം റണ്ണിംഗ് ലാമ്പും ഈ വാഹനത്തിന് പുതുമ നൽകുന്നു. അലോയ് വീലുകളും മറ്റൊരു സവിശേഷതയാണ്.

അകത്തളത്തിൽ പുതിയ 7.0ഇഞ്ച് ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർ പ്ലെ, ആൻഡ്രോയിഡ് ഓട്ടോ, മിറർ ലിങ്ക്, മൾട്ടി ഫംങ്ഷണൽ സ്റ്റിയറിംഗ് വീൽ, വോയിസ് റിക്കഗനേഷൻ ബട്ടൻ എന്നീ സവിശേഷതകളും ഉൾപ്പെടുത്തി പുതുമ വർധിപ്പിച്ചിട്ടുണ്ട്.

പുതുതായി 1.2ലിറ്റർ യു2 സിആർഡിഐ ത്രീ സിലിണ്ടർ ഡീസൽ എൻജിനും 2017 ഹ്യുണ്ടായ് എക്സെന്റിന് കരുത്തേകാൻ ഉപയോഗിച്ചിട്ടുണ്ട്. ഇതേ എൻജിനാണ് പുതിയ ഗ്രാന്റ് ഐ10നും കരുത്തേകുന്നത്.

74ബിഎച്ച്പി കരുത്തും 190എൻഎം ടോർക്കുമാണ് എക്സെന്റിന്റെ പുതിയ ഡീസൽ എനജിൻ ഉല്പാദിപ്പിക്കുന്നത്.

നിലവിലുള്ള 1.2ലിറ്റർ കാപ്പ ഡ്യുവൽ വിടിവിടി പെട്രോൾ എൻജിനും അതുപോലെ നിലനിർത്തിയിട്ടുണ്ട്. 82ബിഎച്ച്പിയും 113.8എൻഎം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുന്നത്.

ഹ്യുണ്ടായ് വെർണ ഇമേജ് ഗ്യാലറി... 
 

കൂടുതല്‍... #ഹുണ്ടായ് #hyundai
English summary
2017 Hyundai Xcent Spotted Testing Again; India Launch By March
Please Wait while comments are loading...

Latest Photos