എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

എസ്‌യുവി സ്വന്തമാക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടതായ നാല് കാര്യങ്ങള്‍-

By Dijo Jackson

എസ്‌യുവികള്‍ക്കാണ് ഇന്ന് വിപണിയില്‍ പ്രിയം ഏറുന്നത്. ഒരു കാലത്ത് സഫാരിയും സ്‌കോര്‍പിയോയും തുടങ്ങി വെച്ച ട്രെന്‍ഡ് ഇന്ന് ടിഗ്വാനിലും, ഫോര്‍ച്ച്യൂണറിലും, എന്‍ഡവറിലുമൊക്കെയായി എത്തി നില്‍ക്കുകയാണ്.

എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

ഹാച്ച്ബാക്ക്, സെഡാന്‍ മോഡലുകളില്‍ നിന്നും വിട്ടുമാറി സ്‌പോര്‍ട് യൂട്ടിലിറ്റി വാഹനങ്ങളിലേക്ക് ഉപഭോക്താക്കള്‍ കടന്നെത്തുന്നത്, വിപണിയില്‍ പുതിയ മോഡലുകളടെ കടന്ന് വരവിനും കാരണമായിരിക്കുകയാണ്.

എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

ഹാച്ച്ബാക്ക്, സെഡാനുകളില്‍ നിന്നും എസ്‌യുവിയെ വ്യത്യസ്തമാക്കുന്നത് എന്താണ്? എസ്‌യുവി സ്വന്തമാക്കുന്നതിന് മുമ്പ് ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ടതായ നാല് കാര്യങ്ങള്‍-

എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍
  • കാര്‍ പോലെ ഡ്രൈവ് ചെയ്യരുത്
  • എസ്‌യുവിയെ കാര്‍ പോലെ ഡ്രൈവ് ചെയ്യാനാണ് ആഗ്രഹിക്കുന്നത് എങ്കില്‍ ക്രോസോവര്‍ ഹാച്ച്ബാക്കുകളാണ് നിങ്ങള്‍ക്ക് ഉത്തമം. കാരണം, അമിതഭാരത്തിന്റെ പശ്ചാത്തലത്തില്‍ എസ്‌യുവികളുടെ നിയന്ത്രണം അല്‍പം ബുദ്ധിമുട്ടേറിയതാണ്.

    എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

    ഒപ്പം, സെന്റര്‍ ഓഫ് ഗ്രാവിറ്റി കൂടുതല്‍ ഉള്ളതിനാല്‍ എസ്‌യുവികളുടെ ബോഡി റോളും വര്‍ധിക്കും. സോഫ്റ്റ് സസ്‌പെന്‍ഷന്‍ പശ്ചാത്തലത്തില്‍ ഉയര്‍ന്ന ഡിഗ്രിയിലുള്ള ബോഡി മൂവ്‌മെന്റുമാണ് എസ്‌യുവികളില്‍ നേരിടുക.

    എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

    വിവിധ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി എസ്‌യുവിയെ നിയന്ത്രിക്കാന്‍ ഉപഭോക്താവ് അറിഞ്ഞിക്കണം.

    • റോഡില്‍ ലോ ഫോര്‍-വീല്‍-ഡ്രൈവ് പ്രയോഗിക്കരുത്
    • കുത്തനെയുള്ള, ചരിവുള്ള ദുര്‍ഘട പ്രതലങ്ങളില്‍ മുന്നോട്ട് നീങ്ങുന്നതിനായാണ് ലോ റേഷ്യോകള്‍ ഉപയോഗിക്കുന്നത്.

      എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

      അതിനാല്‍ സാധാരണ റോഡിലേക്ക് കടക്കുമ്പോള്‍ ടൂ-വീല്‍-ഡ്രൈവിലേക്ക് എസ്‌യുവിയെ തിരികെ കൊണ്ട് വരേണ്ടത് അനിവാര്യമാണ്. ഇനി നിങ്ങള്‍ക്ക് ഇത്തരത്തിലുള്ള റോഡ് സാഹചര്യങ്ങളെ വിലയിരുത്താന്‍ അല്ലെങ്കില്‍ ഫോര്‍-വീല്‍-ഡ്രൈവ് എപ്പോള്‍ ഉപയോഗിക്കണമെന്ന് വിലയിരുത്താന്‍ സാധിക്കുന്നില്ല എങ്കില്‍ 'ഫോര്‍-വീല്‍-ഡ്രൈവ്-ഹൈ' യില്‍ തുടരുന്നതാണ് ഉത്തമം.

      എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

      അനാവശ്യമായി നാല് വീലുകളിലേക്കും എഞ്ചിന്‍ കരുത്ത് നല്‍കുന്നത് ഇന്ധനം പാഴാക്കുന്നതിന് കാരണമാകുന്നു. മാത്രമല്ല, ഇത് ഗിയര്‍ബോക്‌സില്‍ അനാവശ്യമായ സമ്മര്‍ദ്ദവും ചെലുത്തുന്നു.

      എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍
      • വേഗതയില്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ ഉപയോഗിക്കരുത്
      • ഡിഫറന്‍ഷ്യല്‍സ് ലോക്ക് ഉപയോഗിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? ഇരു ചക്രങ്ങളും ഒരേ rpm ല്‍ കറങ്ങും. മണലിലും ചെളിയിലും നിന്ന് മുന്നോട്ട് നീങ്ങാന്‍ ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ ഫലപ്രദമാണ്.

        എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

        ഔട്ടര്‍-ഇന്നര്‍ വീലുകള്‍ ഒരേ വേഗതയില്‍ കറങ്ങുന്നത് എസ്‌യുവിയുടെ ടേണിംഗ് റേഡിയസ് വര്‍ധിക്കുന്നതിന് കാരണമാകുന്നു. അതിനാല്‍ ഓഫ്-റോഡിംഗ് സാചര്യത്തില്‍ മാത്രം ഡിഫറന്‍ഷ്യല്‍ ലോക്കുകള്‍ ഉപയോഗപ്പെടുത്തുക.

        എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍
        • ട്രാക്ഷന്‍ കണ്‍ട്രോള്‍ എപ്പോഴും സഹായിച്ചെന്ന് വരില്ല
        • ഗ്രിപ്പ് നഷ്ടപ്പെടുന്ന ടയറുകളില്‍ കരുത്ത് കുറച്ച് ബ്രേക്ക് നല്‍കുന്നതാണ് ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം. മഞ്ഞ്, പാറ തുടങ്ങിയ സാഹചര്യങ്ങളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം ടയറുകള്‍ക്ക് കൂടുതല്‍ ഗ്രിപ്പ് പ്രദാനം ചെയ്യും.

          എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

          അതേസമയം മണല്‍, ചെളി പ്രതലങ്ങളില്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സംവിധാനം പ്രയോഗിക്കാത്തതാണ് നല്ലത്. കാരണം, ഈ പ്രതലങ്ങളില്‍ ടയറുകള്‍ സ്ലിപ്പ് ചെയ്ത് സാവധാനം മുന്നോട്ട് നീങ്ങുന്നതാണ്.

          എസ്‌യുവികളെ കുറിച്ച് ആരും പറയാത്ത ചില കാര്യങ്ങള്‍

          ട്രാക്ഷന്‍ കണ്‍ട്രോള്‍ ഉപയോഗിക്കുകയാണെങ്കില്‍, സ്ലിപ് മനസിലാക്കി ടയറിന്മേല്‍ ട്രാക്ഷൻ കൺട്രോൾ സംവിധാനം കൂടുതല്‍ ബ്രേക്ക് ഒരുക്കും. ഇത് മണലില്‍ എസ്‌യുവി അകപ്പെടുന്നതിന് കാരണമാകും.

          കൂടുതല്‍ വിവരങ്ങള്‍ക്ക് എഞ്ചിനീയറിംഗ് എക്‌സ്‌പ്ലെയിന്‍ഡ് വീഡിയോ കാണുക-

Most Read Articles

Malayalam
കൂടുതല്‍... #ഓട്ടോ ടിപ്സ്
English summary
Important things Nobody tells you about SUVs. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X