2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

By Dijo Jackson

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ പുത്തന്‍ കാറുകളെ അവതരിപ്പിച്ച് നിര്‍മ്മാതാക്കള്‍ അരങ്ങ് തകര്‍ക്കുകയാണ്. 1897 ല്‍ എട്ട് കാറുകളുമായി ആരംഭിച്ച ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോ ഇന്ന് എത്തി നില്‍ക്കുന്നത് 40 കാറുകളിലും, 13 കോണ്‍സെപ്റ്റ് കാറുകളിലുമാണ്.

ഭാവിവാഗ്ദാനങ്ങളുമായി കളം നിറയുന്ന നിര്‍മ്മാതാക്കളെ ഏറെ പ്രതീക്ഷയോടെയാണ് രാജ്യാന്തര സമൂഹം ഉറ്റുനോക്കുന്നത്. 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ ഷോയില്‍ അവതാരം കുറിച്ച കാറുകളില്‍ പലതും ഇന്ത്യന്‍ വിപണിയിലേക്കും കൂടിയുള്ളതാണ്. ഫ്രാങ്ക്ഫട്ടില്‍ നിന്നും ഇന്ത്യയിലേക്ക് പറക്കാന്‍ ഒരുങ്ങുന്ന കാറുകളെ ഇവിടെ പരിശോധിക്കാം-

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

റെനോ ഡസ്റ്റര്‍

റെനോയുടെ യൂറോപ്യന്‍ ബ്രാന്‍ഡ് ഡാസിയ മറയ്ക്ക് പുറത്ത് അവതരിപ്പിച്ച പുതുതലമുറ ഡസ്റ്ററാണ് 2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോ കണ്ട താരത്തിളക്കങ്ങളില്‍ ഒന്ന്. ഇന്റീരിയറിലും എക്‌സ്റ്റീരിയറിലും അടിമുടി മാറിയാണ് പുതുതലമുറ ഡസ്റ്റര്‍ ഒരുങ്ങിയിരിക്കുന്നത്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

വിശാലമായ അകത്തളത്തിന് വേണ്ടി ഡസ്റ്ററിന്റെ വിന്‍ഡ്‌സക്രീനിനെ 100 mm പുറത്തേക്ക് റെനോ തള്ളിയൊരുക്കിയിട്ടുണ്ട്. പുതിയ റൂഫ് റെയിലുകള്‍, സില്‍വര്‍ ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, എല്‍ഇഡി ഫ്രണ്ട് ലൈറ്റ് സിഗ്നേച്ചര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് എക്സ്റ്റീരിയര്‍ അപ്‌ഡേറ്റുകള്‍.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ഹില്‍ ഡിസന്റ് കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് എന്നിവയും പുതിയ ഡസ്റ്ററിന്റെ ഫീച്ചറുകളാണ്. നിലവിലുള്ള ഡസ്റ്ററിന്റെ എഞ്ചിനില്‍ തന്നെയാകും പുതുതലമുറ ഡസ്റ്ററും എത്തുക.

ഇന്ത്യന്‍ വരവ്: 2018 ആരംഭത്തോടെ

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

സുസൂക്കി സ്വിഫ്റ്റ് സ്‌പോര്‍ട്

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതലമുറ മാരുതി സ്വിഫ്റ്റിന്റെ സ്‌പോര്‍ടിയര്‍ പതിപ്പാണ് സ്വിഫ്റ്റ് സ്‌പോര്‍ട്. സ്വിഫ്റ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിനെ സുസൂക്കി നല്‍കുന്നത്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

1.6 ലിറ്റര്‍ നാച്ചുറലി ആസ്പിരേറ്റഡ് എഞ്ചിന് പകരമായാണ് 138 bhp കരുത്തും 230 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.4 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് എഞ്ചിന്‍ ഇടംപിടിക്കുന്നത്. പുതിയ സ്വിഫ്റ്റ് സ്‌പോര്‍ടില്‍ 6 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ഒരുങ്ങുന്നതും.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

മുന്‍തലമുറകളെ അപേക്ഷിച്ച് 80 കിലോഗ്രാം ഭാരക്കുറവിലാണ് പുതിയ സ്വിഫ്റ്റ് സ്‌പോര്‍ട് എത്തുന്നത്. പുതിയ ഗ്രില്‍, ഫ്രണ്ട് സ്പ്ലിറ്റര്‍, പുതുക്കിയ ഫ്രണ്ട് ബമ്പര്‍ ഉള്‍പ്പെടുന്നതാണ് സ്വിഫ്റ്റ് സ്‌പോര്‍ടിന്റെ എക്സ്റ്റീരിയര്‍ വിശേഷങ്ങള്‍.

Recommended Video

Tata Nexon Review: Expert Review Of Tata Nexon | In Malayalam - DriveSpark മലയാളം
2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

17 ഇഞ്ച് അലോയ് വീലുകളും സ്‌പോര്‍ടി ബ്ലാക് റിയര്‍ ഡിഫ്യൂസറും മോഡലിന്റെ സ്‌പോര്‍ടി ലുക്കിന് കരുത്തേകുന്നതാണ്.

ഇന്ത്യന്‍ വരവ്: 2018 അവസാനത്തോടെ

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് (ഫെയ്‌സ്‌ലിഫ്റ്റ്)

സബ്-കോമ്പാക്ട് എസ്‌യുവി എന്തെന്ന് ഇന്ത്യയ്ക്ക് പറഞ്ഞ് തന്ന മോഡലാണ് ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്. ഇപ്പോള്‍ ഇക്കോസ്‌പോര്‍ടിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഫോര്‍ഡ്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

പുതുക്കിയ ഇന്റീരിയറിനും, എക്സ്റ്റീരിയറിനും ഒപ്പം കൂടുതല്‍ കരുത്താര്‍ന്ന എഞ്ചിനും ഇക്കോസ്‌പോര്‍ടിന്റെ വരവിനെ ശ്രദ്ധേയമാക്കുന്നു. പുതിയ മുഖരൂപമാണ് ഇക്കോസ്‌പോര്‍ട് ഫെയ്‌സ്‌ലിഫ്റ്റിന്റെ ഹൈലൈറ്റ്. കൂടാതെ, റിയര്‍ മൗണ്ടഡ് സ്‌പെയര്‍ വീലിനെയും ഇത്തവണ ഫോര്‍ഡ് ഉപേക്ഷിച്ചിരിക്കുകയാണ്.

ഇന്ത്യന്‍ വരവ്: 2017 ദിപാവലിക്ക് മുമ്പ്

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

സ്‌കോഡ കറോക്ക്

2010 ല്‍ സ്‌കോഡ അവതരിപ്പിച്ച കോമ്പാക്ട് എസ്‌യുവി യെറ്റിക്ക് പകരക്കാരനാണ് കറോക്ക്. യെറ്റിയോട് അല്‍പം പോലും കറോഖിന് സാദൃശ്യമില്ല എന്നതാണ് ശ്രദ്ധേയം.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ക്രോസ്ഓവര്‍ പരിവേഷത്തില്‍ സ്‌കോഡ ഒരുക്കിയ കറോക്ക്, കാഴ്ചയില്‍ ഒരു പൂര്‍ണ എസ്‌യുവിയുടെ പ്രതീതി ഉളവാക്കുന്നുണ്ട്. 1.0 ലിറ്റര്‍, 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനുകളും 1.6, 2.0 ലിറ്റര്‍ ടിഡിഐ ഡീസല്‍ എഞ്ചിനുകളുമാണ് സ്‌കോഡ കറോക്കില്‍ ഒരുങ്ങുക.

ഇന്ത്യന്‍ വരവ്: 2017 രണ്ടാം പാദത്തില്‍

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ഹ്യുണ്ടായി കോന

ഹ്യുണ്ടായിയില്‍ നിന്നും വിപണി പ്രതീക്ഷയോടെ കാത്തിരിക്കുന്ന കോമ്പാക്ട് എസ്‌യുവിയാണ് കോന. ഇന്ത്യന്‍ നിരയില്‍ ക്രെറ്റയ്ക്കും സാന്റാ ഫെയ്ക്കും ഇടയിലായാണ് കോനയെ ഹ്യുണ്ടായി അവതരിപ്പിക്കുക.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

എലാന്‍ട്രയുടെയും പുതുതലമുറ വേര്‍ണയുടെയും ഡിസൈന്‍ ഭാഷയാണ് ഹ്യുണ്ടായി കോന പിന്തുടരുന്നത്. ഹ്യുണ്ടായി മോഡലുകളുടെ ഡിസൈന്‍ ഭാഷ പങ്കിടുന്നുണ്ടെങ്കിലും, തീര്‍ത്തും വ്യത്യസ്തമായ രൂപഭാവമാണ് കോനയ്ക്ക് ലഭിച്ചിരിക്കുന്നതും.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

1.0 ലിറ്റര്‍, 1.6 ലിറ്റര്‍ ടര്‍ബ്ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകളും 1.6 ലിറ്റര്‍ ഡീസല്‍ എഞ്ചിനുമാണ് കോനയില്‍ ഹ്യുണ്ടായി നല്‍കുക.

ഇന്ത്യന്‍ വരവ്: 2018 ആരംഭത്തോടെ

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടി

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയെ അമ്പരിപ്പിച്ച ബെന്റ്‌ലിയുടെ അവതാരമാണ് പുതിയ കോണ്‍ടിനന്റല്‍ ജിടി. 2015 ജനീവ മോട്ടോര്‍ഷോയില്‍ ബെന്റ്‌ലി കാഴ്ചവെച്ച EXP 10 സ്പീഡ് 6 കോണ്‍സെപ്റ്റില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടതാണ് പുതിയ കോണ്‍ടിനന്റല്‍ ജിടിയുടെ ഡിസൈന്‍ ഭാഷ.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

626 bhp കരുത്തും 900 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.0 ലിറ്റര്‍ W12 എഞ്ചിനാണ് പുതിയ ബെന്റ്‌ലി കോണ്‍ടിനന്റല്‍ ജിടിയുടെ പവര്‍ഹൗസ്. 8 സ്പീഡ് ഡ്യൂവല്‍ ക്ലച്ച് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് മുഖേനയാണ് എഞ്ചിനില്‍ നിന്നും നാല് വീലുകളിലേക്കും കരുത്ത് എത്തുന്നത്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

3.6 സെക്കന്‍ഡ് കൊണ്ട് 100 കിലോമീറ്റര്‍ വേഗത കൈവരിക്കുന്ന കോണ്‍ടിനന്റല്‍ ജിടിയുടെ ടോപ്‌സ്പീഡ്, മണിക്കൂറില്‍ 333 കിലോമീറ്ററാണ്.

ഇന്ത്യന്‍ വരവ്: 2018 അവസാനത്തോടെ

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ബിഎംഡബ്ല്യു M5

2017 ഗെയിംസ്‌കോമില്‍ വെച്ചാണ് പുത്തന്‍ M5 നെ ജര്‍മ്മന്‍ നിര്‍മ്മാതാക്കള്‍ ആദ്യമായി കാഴ്ചവെച്ചത്. ഇപ്പോള്‍ ഇതേ ബിഎംഡബ്ല്യു M5, ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയിലും തിളക്കം നേടി.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

592 bhp കരുത്തും 750 Nm torque ഉം ഉത്പാദിപ്പിക്കുന്ന അപ്‌ഡേറ്റഡ് 4.4 ലിറ്റര്‍ ട്വിന്‍-ടര്‍ബ്ബോ V8 എഞ്ചിനാണ് ബിഎംഡബ്ല്യു M5 ന്റെ ഹൈലൈറ്റ്. ZF ല്‍ നിന്നുള്ള 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ബിഎംഡബ്ല്യു M5 ന്റെ മറ്റൊരു വിശേഷം.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ബിഎംഡബ്ല്യു M5 ന് വേണ്ടത് 3.4 സെക്കന്‍ഡാണ്. മണിക്കൂറില്‍ 250 കിലോമീറ്ററായാണ് മോഡലിന്റെ ടോപ്‌സ്പീഡ് നിജപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യന്‍ വരവ്: 2018 അവസാനം

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍

2017 ഫ്രാങ്ക്ഫട്ട് മോട്ടോര്‍ഷോയില്‍ വെച്ചാണ് ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്‌സ്റ്ററിന്റെ പിറവി. അവന്റഡോര്‍ എസിന്റെ കണ്‍വേര്‍ട്ടബിള്‍ പതിപ്പാണ് അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍. 5.79 ലക്ഷം രൂപ എക്‌സ്‌ഷോറൂം വിലയില്‍ അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ ഇന്ത്യയിലും ഇപ്പോള്‍ ലഭ്യമാണ്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

740 bhp കരുത്തും 690 Nm torque ഉം ഉത്പാദിപ്പിക്കുന്ന 6.5 ലിറ്റര്‍ V12 എഞ്ചിനിലാണ് ലംബോര്‍ഗിനി അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍ ഒരുങ്ങുന്നത്.

2017 ഫ്രാങ്ക്ഫട്ട് ഷോയില്‍ നിന്നും ഇന്ത്യയിലേക്ക് എത്താനിരിക്കുന്ന കാറുകള്‍

3 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാണ് അവന്റഡോര്‍ എസ് റോഡ്‌സ്റ്റര്‍. മണിക്കൂറില്‍ 350 കിലോമീറ്ററാണ് പുതിയ മോഡലിന്റെ ടോപ്‌സ്പീഡ്.

Most Read Articles

Malayalam
English summary
India-Bound Cars From The 2017 Frankfurt Motor Show. Read in Malayalam.
Story first published: Friday, September 15, 2017, 16:23 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X