ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

Written By:

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ മോഡല്‍ DB11 ന് ആദ്യ ഇന്ത്യന്‍ ഉപഭോക്താവിനെ ലഭിച്ചു. ബ്രിട്ടീഷ് കാര്‍ നിര്‍മ്മാതാക്കളായ ആസ്റ്റണ്‍ മാര്‍ട്ടിന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു DB11 നെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

4.2 കോടി രൂപ എന്ന പ്രൈസ് ടാഗില്‍ എത്തിയ DB11 ന് ആദ്യ ഉപഭോക്താവിനെ ലഭിക്കാന്‍ 2017 മെയ് മാസം വരെ കാത്തിരിക്കേണ്ടി വന്നു (ദില്ലി എക്‌സ്‌ഷോറൂം വില). 2016 ജനീവ മോട്ടോര്‍ ഷോയില്‍ വെച്ചാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ആദ്യമായി അവതരിക്കുന്നത്.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

ഇംഗ്ലണ്ടിലുള്ള ഗെയ്‌ഡോണ്‍ ഉത്പാദന കേന്ദ്രത്തില്‍ നിന്നുമാണ് DB11 നെ ആസ്റ്റണ്‍ മാര്‍ട്ടിന്‍ നിര്‍മ്മിക്കുന്നത്. DB9 ന്റെ പിന്തുടര്‍ച്ചയാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 എത്തുന്നത്.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

ആസ്റ്റണ്‍ മാര്‍ട്ടിന്റെ DBX ആശയത്തിലാണ് DB11 ഒരുങ്ങിയിരിക്കുന്നത്. പ്രശസ്ത ജയിംസ് ബോണ്ട് ചിത്രം സ്‌പെക്ടറില്‍ DB10 സാന്നിധ്യമറിയിക്കുന്നുണ്ട്. മാരെക് റെയ്ച്ച്മാനും സംഘവുമാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന്റെ രൂപകല്‍പന നടത്തിയിരിക്കുന്നത്.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

600 bhp കരുത്തും 700 Nm torque ഉം ഉത്പാദിപ്പിക്കുന്ന 5.2 ലിറ്റര്‍ V12 ട്വിന്‍-ടര്‍ബ്ബോ എഞ്ചിനിലാണ് ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 എത്തുന്നത്. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എഞ്ചിനുമായി ആസ്റ്റണ്‍ മാര്‍ട്ടിന്‍ ബന്ധപ്പെടുത്തിയിട്ടുള്ളതും.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് വേണ്ടത് 3.9 സെക്കന്‍ഡുകള്‍ മാത്രമാണ്. മണിക്കൂറില്‍ 322 കിലോമീറ്റര്‍ വേഗതയാണ് DB11 ന്റെ ടോപ്‌സ്പീഡ്.

ഒടുവില്‍ ആസ്റ്റണ്‍ മാര്‍ട്ടിന്‍ DB11 ന് ആദ്യ ഉപഭോക്താവിനെ കിട്ടി!

ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, 8 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ബാംഗ് ആന്‍ഡ് ഒലൂഫ്‌സന്‍ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ എന്നിങ്ങനെ നീളുന്നു DB11 ലെ ഇന്റീരിയര്‍ ഫീച്ചറുകള്‍. മുന്‍മോഡലായ DB9 ല്‍ നിന്നും ഏറെ ഭാരക്കുറവിലാണ് DB11 ഒരുങ്ങിയിരിക്കുന്നത് എന്നതും ശ്രദ്ധേയം.

English summary
India Gets Its First Aston Martin DB11. Read in Malayalam.
Story first published: Thursday, May 18, 2017, 19:11 [IST]

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark